വിവാഹം

വിവാഹം
Email This Post Email This Post
Follow MujeebJaihoon on Twitter

രാജസഭകൂടി. ഖൈമൂസ്‌ രാജാവ്‌ സിംഹാസനത്തില്‍ ഉപവിഷ്ടനായി. തൊട്ടടുത്ത സ്ഥാനത്ത്‌ മഹ്‌റന്‍കീസ്‌ രാജകുമാരി, മന്ത്രിമാര്‍, പ്രഭുക്കന്മാര്‍, സാധാരണക്കാരായ പ്രജകള്‍ അങ്ങനെ ആ രാജ്യത്തെ ആബാലവൃദ്ധം ജനങ്ങളും അവിടെ സന്നിഹിതരായി. എല്ലാവരും അവിടെ നടക്കുന്നതെന്താണെന്ന്‌ അറിയാന്‍ ജിജ്ഞാസയോടെ കാത്തിരുന്നു. തങ്ങളെ ഇത്ര പെട്ടെന്ന്‌ വിളിച്ചുകൂട്ടിയതെന്തിനാണെന്ന്‌ ആര്‍ക്കും മനസ്സിലായില്ല. അതായിരുന്നു അവരുടെ ആകാംക്ഷക്ക്‌ കാരണം.

ഒരു സൂചി വീണാല്‍ കേള്‍ക്കുന്ന നിശബ്ദതയിലേക്ക്‌ അല്‍മാസ്‌ രാജകുമാരന്‍ നടന്നുവന്നു. അയാള്‍ രാജസഭയൊന്നടങ്കം കേള്‍ക്കുംവിധം ഘനഗംഭീരസ്വരത്തില്‍ പറഞ്ഞു.
അഭിവന്ദ്യരെ, രാജകുമാരിയുടെ ചോദ്യത്തിന്‌ ഇന്ന്‌ വരെ ആര്‍ക്കും ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല. എന്നാല്‍ എനിക്കതറിയാം. ഞാന്‍ ഇവിടെവെച്ച്‌ അത്‌ വെളിപ്പെടുത്തുവാന്‍ പോവുകയാണ്‌, അതിന്നുമുമ്പ്‌ ഒരൊറ്റകാര്യം ചോദിച്ചോട്ടെ. ഞാന്‍ രാജകുമാരിയുടെ ചോദ്യത്തിന്‌ ഉത്തരം പറഞ്ഞാല്‍ അവള്‍ എനിക്കുള്ളതാണ.്‌ അവള്‍ എന്റെ ഇഷ്ടത്തിന്‌ വഴങ്ങേണ്ടതാണ്‌.
ശരിയാണ്‌, ശരിയാണ്‌, രാജസദസ്സ്‌ ഒന്നടങ്കം സമ്മതിച്ചു. എന്നാല്‍ ആദ്യമായി രാജകുമാരി എന്റെ ചോദ്യത്തിനു മറുപടി പറയണം. ആയിരക്കണക്കിനു യുവകോമളന്മാരുടെ തലകള്‍ തെറിപ്പിച്ച ഒരു പിടി കിട്ടാചോദ്യമാണല്ലൊ രാജകുമാരിയുടെ കയ്യിലിരുപ്പ്‌. ഈ ചോദ്യത്തിനാസ്പദമായ സംഭവം കുമാരി എങ്ങനെ അറിഞ്ഞു. ആരാണ്‌ ഈ വിവരം കുമാരിയെ ധരിപ്പിച്ചത്‌.

എന്ത്‌ മറുപടി പറയണമെന്നറിയാതെ ഒരു നിമിഷം രാജകുമാരി പതറി. മനസ്സിന്റെ സമനില വീണ്ടെടുത്തിട്ടെന്നവണ്ണം അവള്‍ പറഞ്ഞു.
എനിക്ക്‌ അതൊരു യാത്രക്കാരന്‍ പറഞ്ഞുതന്നതാണ്‌.
‘ഏതുയാത്രക്കാരന്‍’
‘ഇവിടെ എത്രപേര്‍ വരും അതൊക്കെ ഓര്‍ത്തുവെക്കുമോ, ഈ വിലകുറഞ്ഞ ചോദ്യം ചോദിക്കാനാണോ രാജസഭ കൂടണമെന്ന്‌ ആവശ്യപ്പെട്ടത്‌.’
രാജകുമാരന്‍ അതുകേട്ട്‌ ശാന്തനായി പറഞ്ഞു. കുമാരി വെപ്രാളം കൂട്ടാതിരിക്കൂ. അത്‌ നിനക്ക്‌ പറഞ്ഞുതന്നതാരാണെന്ന്‌ എനിക്കറിയാം.

രാജകുമാരന്‍ ഖൈമൂസ്‌ രാജാവിനെയുംകൊണ്ട്‌ കുമാരിയുടെ ഇരിപ്പിടത്തിനു കീഴിലേക്കു നടന്നു. അതിന്റെ ചുവട്ടിലുള്ള കവാടം തുറന്ന്‌ അതില്‍ ഒളിച്ചിരിക്കുന്ന ഭൂതത്തിനെ കൈപിടിച്ചു പുറത്തുകൊണ്ടുവന്ന്‌ രാജസഭയില്‍ നിറുത്തി. ഇവനാണ്‌ രാജകുമാരിക്ക്‌ ആ വിവരങ്ങള്‍നല്‍കിയത്‌. ഇവന്‍ ഇതുവരെയും കുമാരിയുടെ അന്തഃപുരത്തില്‍ ഒളിച്ച്‌ താമസിക്കുകയായിരുന്നുൃാജകുമാരിയുടെ മുഖം വാടി. കണ്ട്‌ നിന്നവരെല്ലാം അത്ഭുതപരതന്ത്രരായി മിഴിച്ചിരുന്നുപോയി. അനന്തരം രാജകുമാരന്‍ ഗുല്‍ എന്ന സ്ത്രീ സനോബര്‍ എന്ന രാജാവിനോട്‌ എന്തു ചെയ്തു എന്ന ചോദ്യത്തിന്‌ മറുപടി പറഞ്ഞു. ഞാന്‍ ഈ സംഗതികള്‍ എങ്ങനെയറിഞ്ഞു എന്നുള്ളതുമെല്ലാം വിവരിച്ചുപറഞ്ഞു.

അത്ഭുതകരമായ ഒരറബികഥ കേള്‍ക്കുമ്പോലെ ജനങ്ങള്‍ അത്‌ കേട്ടിരുന്നു. അങ്ങനെ രാജ്യസഭ പിരിഞ്ഞു. മഹ്‌റന്‍കീസ്‌ രാജകുമാരിയെ കരാര്‍പ്രകാരം അല്‍മാസ്‌റൂഹ്‌ കുമാരന്‌ വിവാഹം ചെയ്തുകൊടുത്തു. കൂടാതെ രാജകുമാരിയെ കാണാനും വിവരങ്ങളുടെ ആദ്യസൂചന ലഭിക്കാനും കാരണമായ ദില്ലറാം എന്ന യുവതിയേയും രാജകുമാരന്‍ വിവാഹം കഴിച്ചു. അനന്തരം നാല്‌ ഭാര്യമാരോടും പരിവാരങ്ങളോടും കൂടി തന്റെ രാജ്യത്തേക്ക്‌ തിരിച്ചു.

മകനെ കാണാതെ പ്രാര്‍ത്ഥനകളും നേര്‍ച്ചകളുമായി കാത്തിരിക്കുകയായിരുന്നു രാജകുമാരന്റെ പിതാവായ ഷംഷാദ്‌ ചക്രവര്‍ത്തി. കുമാരന്‍ ഓടിച്ചെന്ന്‌ അദ്ദേഹത്തെ കെട്ടിപ്പിടിച്ച്‌ കവിളില്‍ ചുംബിച്ചു. മഹ്‌റന്‍കീസിനെ പിതാവിന്റെ മുമ്പിലേക്ക്‌ വലിച്ചിഴച്ചുകൊണ്ട്‌ പറഞ്ഞു. അങ്ങയുടെ ആറുപുത്രന്മാരടക്കം ആയിരക്കണക്കില്‍ യുവാക്കളെ ചതിച്ചവളാണ്‌ ഇത്‌. ഇവളെ എന്തുവേണമെങ്കിലും ചെയ്യാനുള്ള സ്വാതന്ത്യ്‌രം അങ്ങേക്കുണ്ട്‌. അതുകേട്ട്‌ വിശാലമനസ്കനായ പിതാവ്‌ പറഞ്ഞു. കഴിഞ്ഞതെല്ലാം കഴിഞ്ഞു. അവള്‍ക്ക്‌ മാപ്പു കൊടുക്കുക.

അപ്പോഴാണ്‌ രാജകുമാരിക്ക്‌ ശ്വാസം നേരെവീണത്‌. പിതാവിന്റെ അപേക്ഷപ്രകാരം രാജകുമാരന്‍ അവള്‍ക്ക്‌ മാപ്പുകൊടുത്തു. അത്രയും കാലം രാജകുമാരിയുടെ അരമനയില്‍ ഒളിച്ചുകഴിഞ്ഞിരുന്ന ഭൂതത്തിനെ കുതിരക്കാലില്‍ കെട്ടി തെരുവിലൂടെ വലിച്ചിഴച്ചു കൊന്നു. പിന്നീട്‌ രാജകുമാരന്‍ തന്റെ ഭാര്യമാരോടും സന്തതികളോടും കൂടി രാജ്യത്തെ ഭരണഭാരം ഏറ്റെടുത്തു ചിരകാലം ജീവിച്ചു.

This Day in History
Follow MujeebJaihoon on Twitter
No tags for this post.

Related posts