ഒന്നാം വചനം

ഒന്നാം വചനം
Email This Post Email This Post
Follow MujeebJaihoon on Twitter

യോഹന്നാന്‍ സുവിശേഷം n. 10:30 ല്‍ പറയുന്നു: “ഞാനും പിതാവും ഒന്നാണ്‌.” യാഹുദര്‍ അവനെ എറിയാന്‍ വീണ്ടും കല്ലെടുത്തു. യേശു അവരോട്‌ പറഞ്ഞു: ‘പിതാവില്‍ നിന്നുമുള്ള പല നല്ല പ്രവൃത്തികളും ഞാന്‍ കാണിച്ചു തന്നു. അവയില്‍ ഏത്‌ പ്രവൃത്തി നിമിത്തമാണ്‌ നിങ്ങള്‍ എന്നെ കല്ലെറിയുന്നത്‌?’ യാഹുദര്‍ മറുപടി പറഞ്ഞു: “ആ നല്ല പ്രവൃത്തികള്‍ മൂലമല്ല ഞങ്ങള്‍ നിന്നെ കല്ലെറിയുന്നത്‌; ദൈവ ദൂഷണം നിമിത്തമാണ്‌. കാരണം വെറും മനുഷ്യനായിരിക്കെ, നീ നിന്നെത്തന്നെ ദൈവമാക്കുന്നു.” യേശു അവരോട്‌ പറഞ്ഞു:”നിങ്ങള്‍ ദേവന്‍മാരാണെന്ന്‌ ഞാന്‍ പറഞ്ഞു” എന്നു നിങ്ങളുടെ നിയമത്തില്‍ എഴുതപ്പെട്ടിട്ടില്ലേ? ദൈവത്തിന്റെ വചനം ലഭിച്ചവരെ അവന്‍ ദൈവം എന്നു വിളിച്ചെങ്കില്‍ (വിശുദ്ധ ലിഖിതം അലംഘനീയമാണ്‌), ‘ഞാന്‍ ദൈവ പുത്രനാണ്‌’ എന്നു പറഞ്ഞതുകൊണ്ട്‌, പിതാവ്‌ അഭിഷേകം ചെയ്തു ലോകത്തിലേക്ക്‌ അയച്ച എന്നെപ്പറ്റി ‘നീ ദൈവ ദൂഷണം നടത്തുന്നു’ എന്ന്‌ നിങ്ങള്‍ പറയുന്നുവോ.?” (യോഹന്നാന്‍ n. 10:30-36)

ഈ വചനം നമുക്ക്‌ അനുകൂലമാണ്‌. യേശുവിന്‌ ദ്വയാസ്തിത്വമുണ്ടെന്ന വാദത്തെ ഇത്‌ പൊളിക്കുന്നു. കാരണം ‘ഞാനും പിതാവും ഒന്നാണ്‌’ എന്ന വാദത്തെ യാഹുദര്‍ എതിര്‍ത്തപ്പോള്‍ താനതിന്റെ ബാഹ്യാര്‍ത്ഥം ഉദ്ദേശിച്ചിട്ടില്ലെന്നും കേവലം ഒരു ആലങ്കാരിക പ്രയോഗമാണെന്നും പറഞ്ഞു കൊണ്ടാണ്‌ യേശു അതിന്‌ മറുപടി കൊടുത്തത്‌. അതിന്‌ ഉദാഹരണമായി അദ്ദേഹം പറയുന്നു: “ദൈവത്തിന്റെ വചനം ലഭിച്ചതിന്റെ പേരില്‍ നിങ്ങളെ കുറിച്ചു ദേവന്‍മാര്‍ എന്നു നിങ്ങളുടെ നിയമത്തില്‍ തന്നെ എഴുതിയിട്ടുണ്ടല്ലോ?” അതൊരു ആലങ്കാരിക പ്രയോഗമായി നിങ്ങള്‍ മനസ്സിലാക്കിയത്‌ പോലെ ദൈവത്തിന്റെ വചനം ലഭിച്ചതിന്റെ പേരില്‍ ഞാന്‍ എന്നെക്കുറിച്ച്‌ ‘ദൈവം’ എന്നു പറഞ്ഞതും ആലങ്കാരികമാണെന്നു നിങ്ങള്‍ മനസ്സിലാക്കണം.”

ഇത്തരം പ്രയോഗങ്ങള്‍ നമ്മുടെ ശരീത്തിലും വന്നിട്ടുണ്ട്‌. ഒരു ഖുദ്സിയ്യായ ഹദീസ്‌ ഇങ്ങനെയാണ്‌: “നിര്‍ബന്ധ കാര്യങ്ങളേക്കാള്‍ ശ്രേഷ്ഠമായത്‌ കൊണ്ട്‌ എന്റെ അടിമകള്‍ക്ക്‌ എന്നിലേക്ക്‌ അടുക്കാന്‍ കഴിയില്ല. സുന്നത്തായ കാര്യങ്ങളിലൂടെ അവര്‍ എന്നിലേക്ക്‌ അടുത്തു കൊണ്ടിരിക്കും. അങ്ങനെ ഞാന്‍ അവനെ ഇഷ്ടപ്പെടും, അവനെ ഞാന്‍ ഇഷ്ടപ്പെട്ടാല്‍ അവന്‍ കേള്‍ക്കുന്ന കാതും അവന്‍ കാണുന്ന കണ്ണും അവന്‍ സംസാരിക്കുന്ന നാക്കും അവന്‍ പിടിക്കുന്ന കൈയും ഞാനാകും.” ഇവിടെ അല്ലാഹു അടിമയുടെ ഓരോ അവയവത്തിലും സന്നിവിഷ്ടനാകുമെന്ന ബാഹ്യാര്‍ത്ഥം അചിന്ത്യമാണ്‌. മറിച്ച്‌ മറ്റുള്ളവര്‍ക്കില്ലാത്ത കാഴ്ചയും കേള്‍വിശക്തിയും കരശക്തിയുമൊക്കെ അവന്‌ ലഭിക്കുമെന്നു മാത്രമേ സങ്കല്‍പിക്കാന്‍ പറ്റൂ. ഒരാള്‍ മറ്റൊരാളെ വാളു കൊണ്ടു വെട്ടാന്‍ സഹായിച്ചാല്‍ നീ എന്റെ കൈ കൊണ്ടാണ്‌ വെട്ടിയതെന്ന്‌ പ്രയോഗിക്കാറുണ്ട്‌. ഇത്‌ ആലങ്കാരികമാണല്ലോ.

നാം ഉദ്ധരിച്ച ബൈബിള്‍ പരാമര്‍ശത്തില്‍ ആലങ്കാരിക പ്രയോഗത്തിന്‌ ഇനിയും തെളിവുകളുണ്ട്‌. ഉദാഹരണത്തിന്‌, ‘ദൈവത്തിന്റെ വചനം ലഭിച്ചവരെ’ എന്ന സ്ഥലത്തെ വചനത്തിന്‌ അക്ഷരങ്ങള്‍ അടങ്ങിയ ‘വാക്കുകള്‍’ എന്ന അര്‍ത്ഥ കല്‍പന നടത്താന്‍ പറ്റില്ല. മറിച്ച്‌ അല്ലാഹു തന്റെ അടിമകളില്‍ ചിലര്‍ക്കു നല്‍കുന്ന എന്തോ പ്രത്യേകത എന്നേ അതേക്കുറിച്ച്‌ വിശേഷിപ്പിക്കാന്‍ പറ്റൂ.

ചുരുക്കത്തില്‍, ‘ഞാനും പിതാവും ഒന്നാണ്‌’ എന്നതിന്റെ ബാഹ്യാര്‍ത്ഥത്തില്‍ കടിച്ചുതൂങ്ങുന്നതില്‍ നിന്നും യേശു യാഹുദരെ പിന്തിരിപ്പിക്കുന്നതാണ്‌ നാമിവിടെ ദര്‍ശിക്കുന്നത്‌. ക്രിസ്ത്യാനികള്‍ പറയുന്ന പോലെ അദ്ദേഹം ദൈവമായിരുന്നെങ്കില്‍ യാഹുദരെ പിന്തിരിപ്പിക്കാന്‍ അദ്ദേഹം ശ്രമിക്കുമായിരുന്നില്ല. കാരണം ലോകത്തിന്‌ ദൈവത്തെ പരിചയപ്പെടുത്തിക്കൊടുക്കാനാണ്‌ പ്രവാചകര്‍ വരുന്നത്‌. ജൂതന്മാരില്‍ നിന്നുള്ള അക്രമം ഭയന്നാണ്‌ യേശു അങ്ങനെ ചെയ്തതെന്നു പറയാന്‍ പറ്റില്ല. കാരണം ലോകത്തിന്റെ ദൈവമാണെന്നു വിശ്വസിക്കപ്പെടുന്ന ഒരാള്‍ സൃഷ്ടികളെ പേടിക്കുകയെന്നത്‌ അസംഭവ്യമാണ്‌. പട്ടാപ്പകല്‍ പോലെ വ്യക്തമായിട്ടും അസത്യത്തിലുറച്ച്‌ നില്‍ക്കുന്ന ഇക്കൂട്ടരുടെ കാര്യം കഷ്ടം തന്നെ.

This Day in History
Follow MujeebJaihoon on Twitter
Tags: comparative religion

Related posts