സര്‍ക്കാര്‍ നീക്കം സര്‍വാധിപത്യത്തിലേക്ക്: മാര്‍ ജോസഫ് പവ്വത്തില്‍
deepika.com 28 july 2008
ചങ്ങനാശേരി: ജനാധിപത്യത്തെ നീക്കി സര്‍വാധിപത്യത്തെ പ്രതിഷ്ഠിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍.
അതിരൂപതയുടെ നേതൃത്വത്തില്‍ വിവാദ പാഠപുസ്തകങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചങ്ങനാശേരിയില്‍ സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിനാശകാലേ വിപരീത ബുദ്ധി എന്ന നിലയിലാണ് സര്‍ക്കാര്‍ നീങ്ങുന്നത്.
വിജ്ഞാന വിസ്ഫോടനത്തിന്റെയും അറിവിന്റെ ഏകീകരണത്തിന്റെയും യുഗത്തില്‍ സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കുകയാണ്. കേരളത്തിന്റെ വികസന കാര്യത്തില്‍ ക്രൂരമായ സമീപനമാണ് മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രം നടത്തിയിട്ടുള്ളതെന്നും മാര്‍ പവ്വത്തില്‍ ചൂണ്ടിക്കാട്ടി. കാര്യം കാണാന്‍ എന്തു മാര്‍ഗവും സ്വീകരിക്കുന്ന ശെയിലിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മത സ്വാതന്ത്രത്തിനും ജനാധിപത്യത്തിനും എതിരെയുള്ള കടന്നാക്രമണമാണ് ഇന്ന് നടക്കുന്നത്. ഭരണഘടന നല്‍കു ന്ന അവകാശങ്ങള്‍ കവര്‍ന്നെടുക്കുവാനുള്ള നീക്കങ്ങളെ നിശബ്ദമായി നോക്കിയിരിക്കാന്‍ നമുക്കാവില്ല. കംപ്യൂട്ടറും മെതിയന്ത്രവും കൊയ്ത്ത് യന്ത്രവും രംഗത്തുവന്നപ്പോള്‍ ഇതിനു പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ച പ്രത്യയ ശാസ്ത്രക്കാരാണ് ഇന്ന് ഭരിക്കുന്നത്.
സ്വാശ്രയ നിയമം, ന്യൂനപക്ഷ അവകാശ ലംഘനം, വിദ്യാഭ്യാസ പരിഷ്കാരം, ഏകജാലക സംവിധാനം ഇവയിലൂടെയെല്ലാം സര്‍ക്കാര്‍ ന്യൂനപക്ഷത്തിനെതിരെയുള്ള സമീപനമാണ് സ്വീകരിച്ചത്. മധുരത്തില്‍ പൊതിഞ്ഞ് ലഹരി കൊടുക്കുന്നതുപോലെ പുസ്തകത്തില്‍ വിഷം നിറച്ച് കുട്ടികള്‍ക്ക് കൊടുക്കുന്ന രഹസ്യ അജന്‍ഡയാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഏഴാം ക്ലാസിലെ പാഠപുസ്തകത്തിലെ ഒരു പാഠത്തിന്റെ തലക്കെട്ട് മാത്രം മാറ്റിയാല്‍ മതിയാവില്ല. ഇതുകൊണ്ട് പ്രതിഷേധം നിര്‍ത്താനാവില്ല. ദൈവം വിശ്വാസികളുടെ പക്ഷത്തായതിനാല്‍ പരാജയഭീതി ഇല്ലാതെ മുന്നോട്ടു തന്നെ നീങ്ങണമെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ കൂട്ടിച്ചേര്‍ത്തു.
ലോകസഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയെപ്പോലെ ഉള്ളവരെപ്പോലും രാഷ്ട്രീയ ആദര്‍ശം പറഞ്ഞ് പുറത്താക്കിയ നിലപാടുകളാണ് കമ്യൂണിസ്റ്റുകാര്‍ക്കുള്ളതെന്നും മാര്‍ പവ്വത്തില്‍ പറഞ്ഞു. ദൈവാധികാരത്തെ തിരസ്കരിക്കുന്ന നിരീശരത്വ പ്രത്യയ ശാസ്ത്രത്തെ തിരസ്കരിക്കണമെന്നും വിദ്യാഭ്യാസ മേഖലയിലൂടെ ഇതിനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ദൈവത്തിന്റെ സുവിശേഷത്തിന്റെ ആയുധങ്ങളേന്തിയാണ് സഭ ധര്‍മ്മസമരത്തിന് നേതൃത്വം നല്‍കുന്നത്. ഏത് ആയുധത്തെയും നിര്‍വീര്യമാക്കുന്ന സുവിശേഷമെന്ന ആയുധമാണ് നാം ധരിച്ചിരിക്കുന്നത്. ആധുനിക സന്നാഹങ്ങളൊന്നും നമ്മള്‍ കൈയിലെടുത്തിട്ടില്ല. നീതിയുടെ കവചവും ദൈവത്തിലുള്ള പ്രാര്‍ഥനയുടെ ആയുധമാണ് നാം ധരിച്ചിരിക്കുന്നത്. അതിനാല്‍ നമ്മുടെ ധര്‍മ്മ സമരം പരാജയപ്പെടുകയില്ല. വിജയം നേടുക തന്നെ ചെയ്യും.
നിരീശരത്വ പ്രസ്ഥാനങ്ങളില്‍ ചേക്കേറിയിട്ടുള്ളവര്‍ ഈ ദുരവസ്ഥയില്‍ നിന്നും മടങ്ങി വരണമെന്നും ഇരിക്കുന്ന കമ്പ് മുറിക്കു ന്ന പ്രവണതയില്‍ നിന്ന് മോചിതരായി സഭയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും മാര്‍ ജോസഫ് പെരുന്തോട്ടം ആഹ്വാ നം ചെയ്തു. പാഠപുസ്തക പിന്‍വലിക്കുന്നതുവരെ സമരവുമായി സഭ മുന്നോട്ടുപോകുമെന്നും ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം കൂട്ടിച്ചേര്‍ത്തു. കെ.എം.മാണി എംഎല്‍എ വിഷയവതരണ പ്രസംഗം നടത്തി. വിശ്വാസികളെ തെരുവിലിറക്കിയത് സഭാ നേതൃത്വമല്ലെന്നും വിദ്യാഭ്യാസമന്ത്രി എം.എ.ബേ ബിയും മുഖ്യമന്ത്രി വി.എസ്.അ ച്യുതാനന്ദനുമാണെന്നും കെ.എം. മാണി പറഞ്ഞു. വിശ്വാസത്തിനെതിരെ ഭീഷണി ഉയര്‍ന്നപ്പോഴെ ല്ലാം ചങ്ങനാശേരി അതിരൂപത ശബ്ദമുയര്‍ത്തിയിട്ടുണെ്ടന്നും അതിന്റെ പിന്തുടര്‍ച്ചയാണ് ഇ പ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


