ഇസ്ലാമിക കല : സൗന്ദര്യവും ആസ്വാദനവും
മോയിൻ മലയമ്മ ഹുദവി
അസാസ്‌ ബുക്‌ സെൽ
അൽഹുദാ സ്റ്റുഡന്റ്സ്‌ അസോസിയേഷൻ, ദാ​‍ൂൽഹുദാ ഇസ്ലാമിക്‌ അക്കാദമി
ഹിദായനഗർ, ചെമ്മാട്‌, പി.ബി.3, തിരൂരങ്ങാടി-676306, മലപ്പും
Islamika Kala : Saundaryavum, Aswaadanavum
Moin Malayamma Hudawi

12

മാതൃകാ വാസ്തുശിൽപങ്ങൾ

പള്ളികളും കലാലയങ്ങളുമായിരുന്നു ഇസ്ലാമിക വാസ്തുശിൽപത്തിന്റെ പ്രാരംഭ രൂപങ്ങൾ. ഒരു മതത്തിന്റെ അടിത്തറയിൽ പുഷ്ടി പ്രാപിച്ചതിനാൽ ചില പരിധികൾക്കും ക്രമങ്ങൾക്കും അധീനമായിരുന്നു അത്‌. സരളതയിൽ നിന്ന്‌ തുടങ്ങി സങ്കീർണതയുടെ അരികിലെത്തി ഇസ്ലാമിക വാസ്തുകലയുടെ സ്വഭാവം തന്നെ മാറിക്കഴിഞ്ഞിരിക്കയാണ്‌. വിജ്ഞാനീയങ്ങളും ആധ്യാത്മികതയുമായി ബന്ധമുള്ള ഇത്‌ മതേതര മുഖത്തോടെയാണ്‌ ഇന്ന്‌ ജന്മം നൽകപ്പെടുന്നത്‌.

ക്രി. 622 ൽ മദീനയിൽ തിരുനബി പണികഴിച്ച ആരാധനലായമാണ്‌ ഇസ്ലാമിക വാസ്തുശിൽപത്തിന്റെ പ്രഥമ രൂപം.(1) ആധുനിക വൈപുല്യതയിൽ നിന്ന്‌ ഭിന്നമായി ഇത്‌ കൽചുമരുകളുടെയും ഈത്തപ്പനയോല മേഞ്ഞ മേൽക്കൂരയുടെയും ഒരു സമ്മിശ്ര ആകാരത്തിലായിരുന്നു. എങ്കിലും ഇതിന്റെ കലാപരമായ ഘടന ഉത്തമവും ആത്മഹാരിയുമാണ്‌.
നിർമിതിയുടെ രണ്ടാം ഘട്ടമെന്നോണം മുസ്ലിം ലോകത്ത്‌ അലങ്കാരത്തിന്റെ പുതിയ അധ്യായം തുറക്കുന്നത്‌ 639 ൽ മെസപ്പൊട്ടോമിയയിലെ കൂഫയിലാണ്‌. സൗന്ദര്യബോധം പിറന്നുതുടങ്ങിയ മനുഷ്യരന്ന്‌ മാർബിളുകളുപയോഗിച്ചായിരുന്നു പള്ളി മോടി പിടിപ്പിച്ചിരുന്നത്‌. ചുറ്റുപാടുകളിൽ പടർന്നുപിടിച്ച പേർഷ്യൻ സ്വാധീനത്തിന്റെ വഴിയായിരുന്നു ഇത്‌. 642 ൽ കൈറോയിലെ ഫുസ്ഥാഥ്‌ പട്ടണത്തിൽ ഉയർന്നുവന്ന പള്ളികളിൽ അലംകൃത മിമ്പറുകൾ (ജൗഹുശ​‍േ) കാണപ്പെട്ടിരുന്നു. പിന്നീട്‌ ക്രമേണയാണ്‌ മുസ്ലിം ലോകത്ത്‌ സുന്ദരമായ മിഹ്‌റാബു(ചശരേവ)കളും ഇമാമിനെ സംരക്ഷിക്കുന്ന മഖ്സൂറ(ഏ​‍ൃശഹഹ​‍െ ​‍ീള ം​‍ീ​‍ീറ)കളും കടന്നുവരുന്നത്‌. പ്രഥമ പള്ളിയുടെ മുക്കാൽ നൂറ്റാണ്ടിനു ശേഷം മദീനയിൽ രണ്ടാമതൊരു പള്ളി വരുന്നത്‌ ഇത്തരം സൗകര്യങ്ങളോടു കൂടിയായിരുന്നു.

അമവികളുടെ രംഗപ്രവേശത്തോടെ നിർമാണരംഗം കാര്യക്ഷമമായി. ബൈസാന്തിയൻ-സസാനിയൻ അവശിഷ്ടങ്ങൾക്കു മുമ്പിൽ ജീവിതം നയിച്ച അവർ ഇതിൽ നിന്നായിരുന്നു തുടക്കം കുറിച്ചിരുന്നത്‌. ഫലസ്ഥീനിലെ തകർന്നടിഞ്ഞ സംസ്കാരങ്ങൾക്കു മുമ്പിൽ ഖലീഫ സുലൈമാൻ പണിത രാമല്ല പട്ടണം ഇതിന്റെ സമകാലിക ദൃഷ്ടാന്തമാണ്‌. ഒന്നാം ലോക മഹായുദ്ധം വരെ അദ്ദേഹത്തിന്റെ കൊട്ടാരാവശിഷ്ടങ്ങൾ നിലനിന്നിരുന്നു. ശിൽപകലയിൽ ചാലിച്ചെടുത്ത പള്ളിയാവട്ടെ, പതിനാലാം നൂറ്റാണ്ടിൽ മംലൂകുകൾ പരിഷ്കരിച്ചതോടെ നിത്യസൗകുമാര്യത നേടി. ഫിലിപ്‌ കെ. ഹിറ്റി പറയുന്നതുപോലെ, അലങ്കാരവൈഭവമെന്ന പ്രത്യക്ഷപരതക്കു പകരം മതകീയ പ്രേരകങ്ങളായിരുന്നു നിർമാണത്തെ പിന്താങ്ങിയിരുന്നത്‌.(2) അതിനാൽ നൂറ്റാണ്ടുകൾ അതിജയിക്കാനും വിജയം കാണാനുമുള്ള ദൃഢത മുസ്ലിം വാസ്തുശിൽപങ്ങൾക്കുണ്ടായിരുന്നു.
ചില പരിഷ്കരണങ്ങളും നിർമിതികളുമാണ്‌ അമവീ ഭരണകാലത്തെ സംഭാവന. ആദ്യമായി ഇസ്ലാമിക വാസ്തുവിദ്യയുടെ മസ്തകമായ കഅ​‍്ബാലയത്തിന്റെ പുനർനിർമാണമായിരുന്നു. പിന്നീട്‌ വലീദുബ്‌നു അബ്ദിൽ മലിക്‌ മസ്ജിദുൽഹറാമിന്റെ മുറ്റം വിശാലമാക്കി. സൗകര്യത്തിനായി മാർബിൾ പാകി അലങ്കരിച്ചു. വലീദിന്റെ രണ്ടാമൂഴം മസ്ജിദുന്നബവിയുടെ പരിഷ്കരണമായിരുന്നു. ജസ്റ്റിനിയൻ ചക്രവർത്തി രണ്ടാമന്‌ കത്തെഴുതിയായിരുന്നു ഇതിന്‌ ശിൽപികളെ ക്ഷണിച്ചിരുന്നത്‌.(3) പള്ളിക്ക്‌ മിനാരങ്ങളും വാതിലുകളും വെച്ച്‌ അലങ്കരിച്ചതും അദ്ദേഹം തന്നെയാണ്‌.

ഫുസ്ഥാഥിലെ സുപ്രസിദ്ധ വാസ്തുശിൽപം ‘അംറുബ്‌നുൽആസ്വ്‌ മസ്ജിദാ’ണ്‌ ഇക്കാലത്ത്‌ പുനരുദ്ധാരണം നൽകപ്പെട്ട മറ്റൊരു സൃഷ്ടി. ഖലീഫ ഉമർ(റ)വിന്റെ കാലം, ഈജിപ്ത്‌ കീഴടക്കിയ അംറുബ്‌നുൽആസ്വാണ്‌ ബാബിലോൺ കോട്ടയുടെ വടക്കുഭാഗത്ത്‌ ഇത്തരമൊരു ഉദ്യമത്തിന്‌ അസ്തിവാരമിട്ടത്‌. പിന്നീട്‌ മാറിവന്ന ഭരണങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഇത്‌ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ മുസ്ലിം വാസ്തുശിൽപത്തിന്റെ ഏറ്റവും വലിയ പ്രതീകമായി മാറുകയായിരുന്നു. ഇസ്ലാമിക്‌ സിറ്റിയുടെ ഒരു മാതൃകയായിരുന്നതുകൊണ്ടുതന്നെ പട്ടണത്തിന്റെ ഒത്ത നടുവിലാണിത്‌ സ്ഥിതി ചെയ്യുന്നത്‌. ചുറ്റുഭാഗത്തെ കെട്ടിടങ്ങളിൽ നിന്ന്‌ തുല്യ അകലത്തിൽ സംവിധാനിച്ച്‌ കലാപരമായ ഭംഗിയോടൊപ്പം ഒരു അമൂർത്തഭാവം തന്നെ പ്രധാനം ചെയ്യുന്നു. പിന്നീട്‌ കാലാന്തരേണ കടന്നുവന്ന ശിൽപികളാണ്‌ അലംകൃത മിനാരങ്ങളും താഴികക്കുടങ്ങളും തീർത്തത്‌. അമവീ ഭരണാധികാരി മർവാനുബ്‌നുൽ ഹകമിന്റെ പരിഷ്കാരങ്ങളിവിടെ ശ്രദ്ധേയമാണ്‌. മസ്ജിദുന്നബവിയുടെ അലങ്കാര സമ്പുഷ്ടിയിൽ ‘അംറുബ്‌നുൽആസ്വ്‌ മസ്ജിദ്‌’ രൂപപ്പെടുന്നത്‌ ഇക്കാലത്താണ്‌. അബ്ബാസീ ഭരണാധികാരി മഅ​‍്മൂനാണ്‌ പിന്നീടതിന്റെ സൗന്ദര്യവൽക്കരണത്തിൽ ശ്രദ്ധിച്ചിരുന്നത്‌. 1013 ൽ ഖലീഫ ഹാകിം സ്വർണലിപികൾ കൊണ്ട്‌ പള്ളി അലങ്കരിച്ചു. കാലിഗ്രഫി ജനകീയമാക്കി. 1050 ആയതോടെ ഇന്ത്യയിൽ നിന്ന്‌ കൊണ്ടുവന്ന തേക്കിൻ തടികൾ കൊണ്ട്‌ മിഹ്‌റാബ്‌ പുനർനിർമിക്കപ്പെട്ടു. ചില ഭാഗങ്ങൾ ചന്ദനത്തടികളുടെയും മാർബിളുകളുടെയും അലങ്കാര കോണുകളായി. ചുമരുകൾ വെണ്ണക്കല്ലിൽ പുത്തനുണർവ്‌ നേടി. ആർച്ചുകളുടെയും സ്തൂപങ്ങളുടെയും ആർക്കെയ്ഡുകളുടെയും ഈ സമ്മിശ്രരൂപം ഇന്നും ഇസ്ലാമിക വാസ്തുശിൽപത്തിന്റെ ഉത്തമ മാതൃകയായി ശേഷിക്കുന്നു.(4)

ജറൂസലമിലെ ഖുബ്ബത്തുസ്സ്വഖ്‌റ(ഉ​‍ീ​‍ാല ​‍ീള ഞീരസ)യാണ്‌ അമവീ നിർമാണകലയുടെ ഏറ്റവും വലിയ ഉദാഹരണം.(5) സുലൈമാൻ നബി(അ)ന്റെ കാലത്തോളം പഴക്കമുള്ള മസ്ജിദുൽ അഖ്സ്വയിൽ നിന്ന്‌ ഏകദേശം 200 മീറ്റർ അകലെയാണ്‌ ഇത്‌ സ്ഥിതി ചെയ്യുന്നത്‌. ഹിജ്‌റ 72 ൽ പ്രഗത്ഭ അമവീ ഭരണാധികാരി അബ്ദുൽമലികാണ്‌ ഈ അലംകൃത കുംഭഗോപുരത്തിന്റെ പിതാവ്‌. തിരുമേനി � നിശാപ്രയാണം നടത്തി എന്ന്‌ വിശ്വസിക്കപ്പെടുന്ന ജറൂസലമിലെ പാറപ്പുറത്ത്‌ സ്ഥിതി ചെയ്യുന്ന ഈ ഗോപുരം ഇസ്ലാമിക വാസ്തുകലയുടെ ഏറ്റവും പഴക്കമുള്ള മാതൃകയാണ്‌. ഭരണമാറ്റങ്ങൾക്കനുസരിച്ച്‌ പലവുരു അറ്റകുറ്റപ്പണികൾക്ക്‌ വിധേയമായിട്ടുണ്ടെങ്കിലും കാലിഗ്രഫിയുടെയും അറബെസ്ഖിന്റെയും വശ്യത ഇന്നുമതിൽ മായാതെ നിലനിൽക്കുന്നു.(6) ശരാശരി 20.44 മീറ്റർ വ്യാസവും 30 മീറ്റർ ഉയരവുമാണ്‌ ഇതിന്റെ വലുപ്പം. ഉയർന്ന മദ്ദളാകൃതിയിലുള്ള ഒരു പടഹത്തിനു മുകളിൽ സംവിധാനിച്ച ഈ താഴികക്കുടം ധാരാളം അർധ സ്തൂപങ്ങളിലാണ്‌ താങ്ങിനിറുത്തപ്പെടുന്നത്‌. ചുറ്റും പരന്നുകിടക്കുന്ന അഷ്ടകോണിലുള്ള കെട്ടിടഭാഗം, മഞ്ഞനിറത്തിൽ ചാലിച്ചെടുത്ത ഈ താഴികക്കുടത്തിന്‌ ശക്തി പകരുന്നു. 56-ഓളം ജനവാതിലുകളുണ്ടിതിന്‌. പുറത്തെ അരമതിലും ലളിതമായ മുഖമണ്ഡപങ്ങളും ഏറെ ആകർഷണീയത പകരുന്നു.

ഈ താഴികക്കുടത്തിന്‌ കലാസവിശേഷതകളുണ്ട്‌. കെട്ടിടപ്ലാനിന്റെ ഉൽകൃഷ്ടമായ ജ്യാമിതിയാണ്‌ അതിലൊന്ന്‌. വൃത്താകൃതിയിലുള്ള കെട്ടിടനത്തിനകത്ത്‌ വർത്തുളാകൃതിയിൽ ശിലയിൽ കൊത്തിവെക്കപ്പെട്ട രണ്ട്‌ സമചതുരത്തിന്റെ വികസനത്തിന്റെ അടിസ്ഥാനത്തിലാണിത്‌ തയ്യാറാക്കപ്പെട്ടത്‌. അതുകൊണ്ടുതന്നെ ദ്രഷ്ടാക്കളെ സംബന്ധിച്ചിടത്തോളം പ്രഥമദൃഷ്ട്യാ വശീകരിക്കപ്പെടുകയാണത്രെ പതിവ്‌. രണ്ടാമത്തേത്‌ ബൈസാന്തിയൻ വാസ്തുശിൽപ പാരമ്പര്യത്തോടുള്ള സാധർമ്യമാണ്‌. നിരനനുകിടക്കുന്ന മാർബിൾ, മൊസൈക്ക്‌, സ്വർണം പൂശിയ വെങ്കല നിർമിത തട്ട്‌, പൊതുവെയുള്ള ഘടനാശൈലി എന്നിവയാണ്‌ ഇതിന്‌ വഴിതുറക്കുന്നത്‌. താഴികക്കുടത്തിന്റെ പുറംഭാഗം തങ്കത്തകിടുകളുടെ സൃഷ്ടിയാണ്‌. കാലനൈരന്തര്യത്തിന്റെ പ്രമാദങ്ങൾക്കു മുമ്പിൽ ഖുബ്ബത്തുസ്സ്വഖ്‌റയുടെ ബാഹ്യാലങ്കാരങ്ങൾക്ക്‌ നേരിയ തോതിൽ മങ്ങലേറ്റിട്ടുണ്ടെങ്കിലും അന്തർഘടന ഇന്നും ഇസ്ലാമിക വാസ്തുശിൽപത്തിന്റെ ചാരുത നശിക്കാതെ വിളങ്ങിനിൽക്കുന്നു. പിന്നെ, തങ്കോല്ലേഖിതമായ ഖുർആൻ സൂക്തങ്ങളും ക്ഷേത്രഗണിത-ലതാങ്കിത ഡിസൈനുകളും മാറ്റു കൂട്ടുന്നു.(7)

സൗന്ദര്യം മുറ്റിനിൽക്കുന്ന ഡമസ്കസിലെ അമവീ മസ്ജിദും നിർമാണകലയുടെ ഒരു അസാധാരണ ഫലമാണ്‌. വലീദുബ്‌നു അബ്ദിൽമലിക്‌ നിർമിച്ച ഇതും അമവീ വാസ്തുശിൽപ്പത്തിന്റെ നൂതന അധ്യായങ്ങൾ തുറന്നുകാട്ടുന്നു. മാർബിൾ, മൊസൈക്ക്‌ തുടങ്ങി ധാരാളം അലങ്കാര സംവിധാനങ്ങൾ സമ്മേളിച്ച ഈ പള്ളി ഭീമമായ സമ്പത്തിന്റെയും അധ്വാനത്തിന്റെയും സൃഷ്ടിയായാണ്‌ പറയപ്പെടുന്നത്‌. 12000 തൊഴിലാളികളെ ഉപയോഗിച്ച്‌ ഒമ്പത്‌ വർഷമാണത്രെ ഇതിന്റെ നിർമാണ കാലം. ഏതായിരുന്നാലും നിലവിലുള്ള ശൈലികളിൽ നിന്ന്‌ ഭിന്നമായി ആകർഷണീയമായ ഒരു കലാരൂപമായതിനാൽ അഭൂതപൂർവമായ സ്വീകാര്യതയാണിത്‌ നേടിയത്‌. അതുകൊണ്ടുതന്നെ പിന്നീട്‌ മുസ്ലിം ലോകത്ത്‌ ഉയർന്നുവന്ന പല പള്ളികളും നിർമാണഘടനയിൽ ഇതിനെ അനുകരിക്കുന്നവയായിരുന്നു.

അമവികളുടെ ഗംഭീരമായ തുടക്കം അടിത്തറയായി ഉണ്ടായിരുന്നിതനാൽ അബ്ബാസികളുടെ വളർച്ച ഏറെ എളുപ്പമായിരുന്നു. കലാപരമായും വാസ്തുശിൽപപരമായും അവർ കൊളുത്തിവെച്ച ദീപങ്ങൾ പിൽക്കാല ലോകത്തിന്‌ ആസ്വദ്യമാണ്‌. ഭരണത്തിന്റെ ആസ്ഥാനനഗരിയായ ബഗ്ദാദ്‌ തന്നെ ഈ വസ്തുതയാണ്‌ വിളിച്ചോതുന്നത്‌. ഹാറൂൻ റശീദിന്റെ കാലം വിജ്ഞാനീയങ്ങളുടെയും വാസ്തുവിദ്യയുടെയും സ്വർഗഭൂമിയായി വിരാജിക്കുകയായിരുന്നു ഇവിടം. പിന്നീട്‌ വന്ന പല കെട്ടിടങ്ങളും കൊട്ടാരങ്ങളും ഏറെ ചന്തം പകരുന്നതായിരുന്നു. അക്കാലത്താണ്‌ ഖലീഫ മുഅ​‍്തസിം ആസ്ഥാന നഗരം ചില സാങ്കേതിക കാരണങ്ങളാൽ സമാറയിലേക്ക്‌ മാറ്റുന്നത്‌. സുപ്രസിദ്ധ ഹിസ്റ്റോറിയൻ യഅ​‍്ഖൂബ്‌ വിലയിരുത്തുന്നതുപോലെ ഒരു പുതിയ നിർമാണത്തിന്‌ ഖലീഫ തന്റെ ശിൽപികളെ നല്ലപോലെ ഉപയോഗപ്പെടുത്തി. താമസിയാതെ, മനോഹരമായ അലങ്കാര കലകളോടെ പള്ളികളും കൊട്ടാരങ്ങളും നിർമിക്കപ്പെട്ടു. ചുറ്റും ഇസ്ലാമിക സിറ്റിയുടെ വശ്യത തളംകെട്ടി നിൽക്കുന്ന ഒരു മാർക്കറ്റും.(8)

അമവീ നിർമാണകലയെപോലും വെല്ലുന്നതായിരുന്നു സമാറയിലെ മസ്ജിദ്‌. സൗന്ദര്യവർധകങ്ങളായ കാലിഗ്രഫികളും കൊത്തുപണികളും ഏറെ ആകർഷണീയത പകർന്നു. (848-852 കാലയളവിൽ നിർമാണം). നൂറ്റാണ്ടുകളോളം ലോകത്തെ ഏറ്റവും വലിയ പള്ളിയെന്ന ഖ്യാതി ഇതിനായിരുന്നു. മാർബിൾ, ഗ്ലാസ്‌, മൊസൈക്ക്‌ തുടങ്ങിയ അലങ്കാരങ്ങളാൽ സമൃദ്ധമായി ഇതിനെ ഏറെ വ്യതിരിക്തമാക്കുന്നത്‌ മിഹ്‌റാബിന്റെ എതിർവശത്ത്‌ നിർമിക്കപ്പെട്ട സർപിളാകൃതിയിലുള്ള ഗോപുര(ടുശൃമഹ ങശിമൃല​‍േ)മാണ്‌. ഏതോ പുരാതന ശൈലിയോട്‌ സാധർമ്യമുള്ള ഇത്‌ 12-​‍ാം നൂറ്റാണ്ടിൽ പുതിയൊരു കലാരൂപമായി രംഗത്തുവരികയായിരുന്നു.

കൈറോയിലെ ഇബ്‌നുതുലൂൻ മസ്ജിദും അലങ്കാരചാരുതയിൽ അസാധാരണത്വം പുലർത്തുന്നു. വളഞ്ഞുപുളഞ്ഞ തൂണുകളും നിരനിരയായി കവാടങ്ങളുമുള്ളത്‌ ദർശനാലങ്കാരത്തിന്റെ ഒരു മാധുര്യരൂപമാണ്‌. നൂതന ശൈലികളോട്‌ സാദൃശ്യം പുലർത്താത്തതാണെങ്കിലും ഇതിന്റെ ആകാരം തന്നെയാണിതിന്‌ ഭംഗി പകരുന്നത്‌. കട്ടിയുള്ള ചുമരും അതിൽ നിറഞ്ഞുനിൽക്കുന്ന അലങ്കാരങ്ങളും ഇതിന്റെ പ്രത്യേകതയാണ്‌. ഇടക്കിടെ വിരളമല്ലാത്ത നിലക്ക്‌ മരാലങ്കാര(ണീ​‍ീറലി ം​‍ീ​‍ൃസ​‍െ)ങ്ങൾ കൊണ്ടും സജ്ജീകരിക്കപ്പെട്ടിരിക്കുന്നു.(9)

ശവകുടീരങ്ങളാണ്‌ ഇക്കാലത്ത്‌ ഉയർന്നുവന്ന നിർമാണകലയുടെ പുതിയ ശൈലി. അബ്ബാസീ ഭരണാധികാരി മുഖ്തദിറിനാണിത്‌ ആദ്യമായി നിർമിക്കപ്പെട്ടത്‌. സിറിയയിലെ റുസാഫയിൽ ഉയർന്നുനിൽക്കുന്ന ഈ കുടീരം കലാവൈഭവത്തിന്റെ ഇതര രൂപങ്ങളെ കവച്ചുവെക്കുന്നു. പത്താം നൂറ്റാണ്ടിന്റെ ആദ്യപാതിയിൽ നിലവിൽ വന്ന സമാനീ ഭരണാധികാരി ഇസ്മാഈലിന്റെതാണ്‌ മറ്റൊന്ന്‌. ബുഖാറയിലെ വാസ്തുശിൽപം അടിസ്ഥാനമാക്കിയാണ്‌ ഇതിന്റെ നിർമാണം.

സുഫീ ഖാൻഖാഹുകളും വാസ്തുശിൽപത്തിന്റെ സമന്വയരൂപങ്ങളായിരുന്നു. എപ്പോഴും ദൈവികസ്മരണ അണയാതെ സൂക്ഷിക്കാൻ കാലിഗ്രഫി, അറബെസ്ഖ്‌ പോലെയുള്ള രൂപങ്ങളെയാണ്‌ ജ്ഞാനികൾ ധാരാളമായി തെരഞ്ഞെടുത്തിരിക്കുന്നത്‌. അതുകൊണ്ടുതന്നെ നിർമാണകലയിലെ ഇസ്ലാമീകരണവും അവരെ ഹഠാദാകർഷിച്ചു. ഇറാനിലായിരുന്നു ഇവയുടെ തുടക്കമെങ്കിലും പിൽക്കാലത്ത്‌ മുസ്ലിം ലോകത്തിന്റെ പല ഭാഗത്തേക്കും വ്യാപിക്കുകയുണ്ടായി.

ഖുറാസാൻ കേന്ദ്രീകരിച്ച്‌ ഭരണം നടത്തിയിരുന്ന സൽജൂഖികൾ പൊതുവെ വാസ്തുകലയുടെ സംരക്ഷകരായിരുന്നു. നിസാമുൽ മുൽക്‌ എന്ന കലാകാരൻ തയ്യാറാക്കിയ സിയാസത്ത്‌ നാമ (ആ​‍ീ​‍ീസ ​‍ീള ഏ​‍ീ​‍്ലൃ​‍ി​‍ാലി​‍േ) തന്നെ ഈ വസ്തുത വ്യക്തമാക്കുന്നുണ്ട്‌. വിവിധ രാഷ്ട്രീയ സമസ്യകൾ വ്യവർത്തിക്കുന്നതിനിടെ മാതൃകാഭരണാധികാരിയായി അദ്ദേഹം മുന്നോട്ടുവെക്കുന്നത്‌ മാലിക്‌ ഷായെയാണ്‌. അദ്ദേഹത്തിന്റെ സവിശേഷതയാകട്ടെ, നിർമാണപ്രവർത്തനങ്ങളിലെ നിപുണതയും. കൊട്ടാരങ്ങൾ, പുള്ളികൾ, കലാലയങ്ങൾ, പുനരധിവാസ കേന്ദ്രങ്ങൾ, റോഡുകൾ, പാലങ്ങൾ, കനാലുകൾ, ഭൂഗർഭ അറകൾ തുടങ്ങിയവ തന്റെ സേവനപ്രക്രിയകൾക്കുദാഹരണങ്ങളാണ്‌.
പ്രധാന വഴികളിൽ അങ്ങിങ്ങായി നിർമിച്ചുവെക്കുന്ന സത്രങ്ങളാണ്‌ (ഇമൃമ്മി ടലൃമശ) സൽജൂഖികളുടെ മറ്റൊരു മാതൃക. പല വിദൂര ദേശങ്ങളുമായി കച്ചവടബന്ധം ശക്തിപ്പെട്ട ഇത്തരുണത്തിൽ ഇത്തരമൊരു സംവിധാനം ഉപകാരപ്രദമായിരുന്നു. കേവലം വിശ്രമഗേഹമെന്നതിലുപരി ചിലതിൽ നമസ്കരിക്കാനും കുളിച്ച്‌ ശുദ്ധിവരുത്താനുമുള്ള സൗകര്യങ്ങളുമുണ്ടായിരുന്നു.

പതിനൊന്നാം നൂറ്റാണ്ടിൽ ഇസ്വ്ഫഹാനിലെ വലിയ പള്ളി പുതുക്കിപ്പണിയുന്നതിൽ ഏറെ തൽപരരായിരുന്നു സൽജൂഖികൾ. പക്ഷേ, ഇന്ന്‌ നാം അവിടെ കാണുന്ന മസ്ജിദിന്‌ ഇവരുടെ സ്വാധീനം മാത്രമല്ല. കാരണം, പിന്നീട്‌ വന്ന പല ഭരണാധികാരികളും ഭാഗികമായി ഇത്‌ അലങ്കരിച്ചിരുന്നു. ഇന്നവിടെയുള്ള മിഹ്‌റാബ്‌ മംഗോളിയക്കാരുടേതും ശിശിരകാല ആരാധനാമുറി (ണശിൽ ജൃമ്യലൃ ഒമഹഹ) തിമൂരികളുടേതും മിനാരങ്ങൾ സഫവികളുടേതുമാണെന്നാണ്‌ അനുമാനിക്കപ്പെടുന്നത്‌.
ഈജിപ്തിൽ ഫാഥിമികളുടെ മഹത്തരമായൊരു സൃഷ്ടിയായിരുന്നു അൽഅഷർ പള്ളി. ഖലീഫ്‌ അൽമുഇസ്സു ലി ദീനില്ലാഹിയുടെ കാലത്ത്‌ നിർമിക്കപ്പെട്ട (ജൗഹർ) ഇതിന്റെ ശിൽപഭംഗി പത്താം നൂറ്റാണ്ടിൽ തന്നെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പിന്നീട്‌ ശിയാക്കളെ പരാജയപ്പെടുത്തി കടന്നുവന്ന സ്വലാഹുദ്ദീൻ അയ്യൂബിയും മംലൂക്‌ സുൽഥാന്മാരുമാണ്‌ ഇത്‌ സംരക്ഷിച്ചുപോന്നത്‌.

നിർമാണകലയിൽ അയ്യൂബീ ഭരണാധികാരികളും ഇവിടെ ഒട്ടും പിന്നിലായിരുന്നില്ല. ഇക്കാലത്ത്‌ അവരുടേതായ ഒരു വാസ്തുശിൽപശൈലി തന്നെ വളർന്നുകഴിഞ്ഞിരുന്നു. കൈറോ കൊട്ടാരം മോടിപിടിപ്പിച്ച സുൽഥാൻ കാമിലിന്റെ കലാശൈലി ഇതിനുദാഹരണമാണ്‌. കൂടാതെ സ്വലാഹുദ്ദീൻ അയ്യൂബി നിർമിച്ച കോട്ടകളും അഹ്ലുസ്സുന്നത്തി വൽജമാഅത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ഇമാം ശാഫിഈ(റ)വിന്റെ പേരിൽ സ്ഥാപിക്കപ്പെട്ട സ്ഥാപനവും അലങ്കാരങ്ങളും നിറപ്പകിട്ടാർന്നതുമായിരുന്നു.

ഡമസ്കസ്‌ കഴിഞ്ഞാൽ ഏറ്റവും വലിയ സിറിയൻ നഗരമായി ഗണിക്കപ്പെടുന്ന ഹലബ്‌ (അലപ്പോ) വാസ്തുവിദ്യയുടെ പുതിയൊരു അധ്യായമാണ്‌. ധാരാളം ചരിത്രസ്മാരകങ്ങൾ കൊണ്ടും വിവിധ രൂപങ്ങളിലുള്ള പള്ളികൾ കൊണ്ടും നിബിഢമായ ഇവിടം കലാചാതുരിയുടെ സങ്കരഭൂമിയായാണ്‌ അറിയപ്പെടുന്നത്‌. 715 ൽ നിർമിതമായ ജാമിഉസ്സകരിയ്യയും പള്ളിയും മദ്‌റസയും സംഗമിക്കുന്ന അൽഫിർദൗസും ഈ വസ്തുതക്ക്‌ സാക്ഷി നിൽക്കുന്നു. കണ്ണെത്താ ദൂരത്തിൽ നീണ്ടുകിടക്കുന്ന തൂണുകളും കമാനങ്ങളും വിചിത്രാകൃതികളിലുള്ള മിനാരങ്ങളുമാണ്‌ ഇവയെ വ്യതിരിക്തമാക്കുന്നത്‌.
നിർമാണകലയിൽ ഉസ്മാനികൾക്ക്‌ അമിതമായ അഭിനിവേശമായിരുന്നു. പല പുരാതനശൈലികളും തിരിച്ചുകൊണ്ടുവരാൻ ശ്രമം നടത്തിയ അവർ പള്ളിനിർമാണം ഒരു കലയായിട്ടായിരുന്നു ഗണിച്ചിരുന്നത്‌. മുഹമ്മദുൽ ഫാതിഹ്‌ ഇസ്തംബൂൾ നഗരത്തിൽ ഒരു പള്ളിയുണ്ടാക്കാൻ ഖാരിസ്തോദുലുസ്‌ എന്ന ഗ്രീക്ക്‌ ശിൽപിയെ ക്ഷണിച്ചുവരുത്തുകയായിരുന്നുവത്രെ. അല്ലെങ്കിലും ഇക്കാലത്ത്‌ നിർമിതമായ കെട്ടിടങ്ങൾ വാസ്തുകലയിൽ വളരെ മുൻപന്തിയിലായിരുന്നു. ജാമീഅബീ അയ്യൂബ്‌, മസ്ജിദ്‌ ബായസീദ്‌, ജാമീ സുലൈമാനിയ്യ തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്‌.