Chapter 10 : സ്ത്രീപുരുഷ സംഗമം

Chapter 10 : സ്ത്രീപുരുഷ സംഗമം
Email This Post Email This Post
Follow MujeebJaihoon on Twitter

കുടുംബം
അബ്‌ദുല്‍ മജീദ്‌ ഫൈസി
Title : Kudumbam
Author : Abdul Majeed Faiisi

അദ്ധ്യായം- 10
സ്ത്രീപുരുഷ സംഗമം
അന്യ സ്ത്രീയെ കാണൽ പുരുഷന്ന്‌ അനുവദനീയമായ സന്ദർഭം ഉണ്ട്‌.
വിശ്വസ്തനായ ഡോക്ടർക്ക്‌ ചികിത്സാവശ്യാർത്ഥം മാത്രം അന്യ സ്ത്രീയെ നോക്കാം. പരിച്ഛേദന കർമാവശ്യാർത്ഥം ലിംഗം നോക്കുന്നത്‌ അനുവദനീയമാണ്‌. – അഥവാ അത്യാവശ്യ ഘട്ടങ്ങളിൽ ചിലത്‌ അനുവദനീയമാവവുന്നു എന്നു ചുരുമം.
വേശ്യാവൃത്തി സംബന്ധമായി കേസ്സുയർത്താൻ സാക്ഷി എന്ന നിലയിൽ, വ്യഭിചാര വേളയിൽ സ്ത്രീ പുരുഷൻമാരുടെ ഗുഹ്യഭാഗം നോക്കാം. അവർ വ്യഭിചരിച്ചു എന്നു ഉറപ്പ്‌ വന്നെങ്കിലല്ലേ വ്യഭിചാരം ആരോപിക്കാൻ പറ്റുകയുള്ളൂ. ഊഹത്തിന്റെ അടിസ്ഥാനത്തിൽ ആരുടെ പേരിലും വ്യഭിചാരക്കുറ്റം ചുമത്തിക്കൂടാ.
മുലകുടി ബന്ധം സ്ഥിരീകരിക്കുവാനായി സാക്ഷിയാവേണ്ടി വരുന്ന സാഹജര്യത്തിൽ കുട്ടിക്ക്‌ മുല കൊടുക്കുന്ന സ്ത്രീയുടെ മുല നോക്കുന്നത്‌ തെറ്റില്ല. ഇത്തരം സ്ഥലങ്ങളിൽ മനഃപൂർവം നോക്കൽ ഹറാമാണെന്ന്‌ ഇമാം ഇസ്തഹ്‌രി(റ) പ്രസ്ഥാവിച്ചിട്ടുണ്ട്‌.
തീപിടുത്തത്തിലോ ഒഴുക്കിലോ പെട്ട സ്ത്രീയെ രക്ഷപ്പെടുത്തുന്ന പുരുഷന്ന്‌ രക്ഷപ്പെടുത്തുക എന്ന മാത്രം ലക്ഷ്യത്തോടെ കാണുന്നതും പിടിക്കുന്നതും തെറ്റില്ല.
സ്ത്രീകൾ അവരുമായി കെട്ടു ബന്ധം നിശിദ്ധമായവരുടെ മുന്നിൽ മുട്ടു പൊക്കിളിനിടയിലുള്ള സ്ഥലമൊഴിച്ച്‌ വെളിവാക്കുന്നത്‌ കുറ്റകരമല്ല. കുടുംബബന്ധം, മുലകുടി ബന്ധം, വിവാഹ ബന്ധം എല്ലാം ഈ പറഞ്ഞതിൽ പെടും.
സ്വന്തം ഭാര്യയുടെയും അടിമ സ്ത്രീയുടെയും ശരീരത്തിന്റെ എല്ലാ ഭാഗവും കാണാം. എന്നാൽ ഗുഹ്യഭാഗം കാണാതിരക്കലാണ്‌ നല്ലത്‌. സ്വന്തം ഗുഹ്യമാഗമെന്ന പോലെ മറ്റൊരാളുടെ ഗുഹ്യഭാഗവും കാണൽ പതിവാക്കിയാൽ ബുദ്ധി മരവിച്ചെന്നു വരും.
കുഴപ്പം പ്രതീക്ഷിക്കപ്പെടാത്തപ്പോഴുംമനപ്പൂർവം അന്യരായ സ്ത്രീ പുരുഷൻമാർ തമ്മിൽ കാണാൻ പറ്റില്ല. പുരുശന്റെ മുഖത്തേക്ക്‌ ആവർത്തിച്ചു നോക്കുകയും അരുത്‌. ‘പുതിയാപ്പിള’യെ കാണാൻ സ്ത്രീകളുടെ തിക്കും തിരക്കും ഇന്ന്‌ കല്യാണ വീടുകളിൽ സാധാരണമാണ്‌. അന്യനായ ഒരു പുരുഷനെ കാണാനാണിത്‌. ഇത്‌ ഹറാമാണ്‌.
അന്ധനായ ഇബ്‌നു ഉമ്മി മക്തും നബിയുടെ സന്നിധിയിലേക്കു വന്നപ്പോൾ അവിടെയുണ്ടായിരുന്ന ഉമ്മുസല്മാ(റ), മൈമൂനാ(റ) എന്നീ പത്നിമാരോട്‌ അകത്തേക്കു പോവാൻ തിരുനബി(സ) കൽപിച്ച സംഭവം പ്രസിദ്ധമാണല്ലോ.
അവർ ചോദിച്ചു: അദ്ദേഹം കുരുടനല്ലേ നബിയേ?
നിങ്ങൾ രണ്ടു പേരും കുരുടൻമാരാണോ? എന്നാണ്‌ നബി പ്രതികരിച്ചത്‌.
ചമയത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന ലാവണ്യം മാത്രമല്ല സൗന്ദര്യം. മനുഷ്യന്റെ അസ്തിത്വം അംഗീകരിക്കുന്ന സൽസ്വഭാവമാണ്‌ ശരിയായ സ്ഥായിയായ സൗന്ദര്യം. ശരീരഭംഗി പ്രദർശിപ്പിച്ചതിനാലോ, ആഭരണം വായ്പ വാങ്ങിയണിഞ്ഞിട്ടെങ്കിലും അന്യരെ കാണിച്ചതിനാലോ, നന്നായി ഉടുത്തൊരുങ്ങിയാലോ യഥാർത്ഥ സൗന്ദര്യം ലഭിക്കയില്ല.
പ്രകൃതി പരമായി ലഭിച്ച സൗന്ദര്യത്തിനു പുറമെ ചിലർ മൈലാഞ്ചി, സുറുമ, മുതലായവ കൊണ്ട്‌ സൗന്ദര്യം വർദ്ധിപ്പിക്കാറുണ്ട്‌. അതിനെ പരസ്യമായി വില കെടുത്താതിരിക്കാൻ മക്കന ഫർദ കൊണ്ടും രഹസ്യമായി സൂക്ഷിക്കുകയാണ്‌ സൽസ്വഭാവിനിയുടെ ബുദ്ധി. പൊങ്ങച്ചത്തിനു വേണ്ടി ഫർദ ധരിക്കുന്ന സഹോദരിമാരും ഇപ്പോൾ കുറവല്ല. ഫർദ ധരിച്ചിട്ടും മറക്കപ്പെടേണ്ട ഭാഗങ്ങൾ പുറത്തു നിഴൽ പരത്തുന്ന രീതിയിലുള്ള ഫാഷൻ ഫർദ അനഭിലഷണീയമാണ്‌. ഫർദ ചില നിബന്ധനകൾക്ക്‌ വിധേയമായി ഇസ്ലാം ചൂണ്ടിക്കാണിച്ചിരിക്കുന്നു. അത്‌ ശരീര ഭാഗം മുഴുവനും മറക്കുന്നതും, ശരീരഭംഗി പുറത്തേക്ക്‌ നിഴലിക്കാത്ത വിധം സ്വലപം അഴഞ്ഞതുമായിരിക്കണം. കാഴചയെ തടയാത്ത ഫർദ ‘ഫർദ’യല്ല. കണ്ണാടിയാണ്‌. തടിയുടെ വടിവും വണ്ണവും പുറമേക്കു മനസ്സിലാവും വിധം ഇടുങ്ങിയ ഫർദ ധരിക്കരുത്‌. ജനശ്രദ്ധ പിടിച്ചു പറ്റുന്ന, കണ്ണഞ്ചിപ്പിക്കുന്ന, വർണ്ണമായ ഫർദയും യഥാർത്ഥ ലക്ഷ്യം നേടുന്നില്ല.
‘സൂറത്തുൽ അഹ്സാബിലെ’ 33-​‍ാം സൂക്തം വ്യക്തമായിത്തന്നെ സ്ത്രീയുചെ അഴിഞ്ഞാട്ടത്തിനെതിരെ ശക്തിയായ താക്കീത്‌ നൽകുന്നുണ്ട്‌. വിവരമില്ലാത്തവരുടെ യുഗത്തിലെ സ്ത്രീകളുടെ സ്വഭാവം ഇസ്ലാമിക വനിതക്ക്‌ പറ്റില്ലെന്നാണ്‌ ഖുർആന്റെ വിവരണം. ‘അഹ്സാബ്‌’ സൂറത്തിലെ തന്നെ മുപ്പത്തിയാറാം സൂക്തം നൽകുന്ന പാഠം അല്ലാഹുവിന്റെയും റസൂലിന്റെയും കൽപന കാറ്റിൽ ഗുണപ്രദമെന്നു സ്വയം തോന്നുന്ന തെറ്റായ വഴി കണ്ടെത്തുന്നവർ സൻമാർഗത്തിൽ നിന്നു വ്യതിചലിച്ചുവെന്നാണ്‌.
ബോധമറ്റ്‌ സർവസ്വവും പൂവാലൻമാർക്കർപ്പിച്ച്‌ ‘അടിച്ചു പൊളിച്ച്‌’ നടക്കുന്ന യുവതികളിൽ ആകൃഷ്ടരായി പീടിക തിണ്ണയിലും, ബസ്റ്റോപ്പിലും, കവലകളിലും, മരച്ചുവട്ടിലും, ഓവുപാലിത്തിലുമിരുന്ന്‌ ആയുസ്സ്‌ തുലക്കുന്നവർക്കെതിരെ തിരുനബി(സ) താക്കീത്‌ ചെയ്തിട്ടുണ്ട്‌.
നിങ്ങൾ വഴിയിലിരുന്ന്‌ കമന്റടിക്കരുത്‌.
ഇതു കേട്ടപ്പോൾ അവിടുത്തെ അനുയായികൾ ചോദിച്ചു. നബിയേ അത്‌#​‍ാവശ്യ സംസാരത്തിന്‌ വഴിയോരത്ത്‌ ഇരുന്നു കൂടെ?
എങ്കിൽ വഴിയുടെയും, യാത്രക്കാരുടെയും അവകാശങ്ങൾ വക വെച്ചു കൊടുക്കുക.
അവർ ചോദിച്ചു: നബിയേ എന്താണ്‌ വഴിയുടെ അവകാശം.
അവിടുന്ന്‌ പറഞ്ഞു: കണ്ണടക്കുക, ശല്ല്യം ചെയ്യാതിരിക്കുക, സലാം മടക്കുക, നല്ലത്‌ കൽപിക്കുക, ചീത്തയെ വിലക്കുക- എന്നിവയാണത്‌.
ഒരാളെ ഒരു സ്ത്രീ, അവളുടെ സൗന്ദര്യം കൊണ്ട്‌ അത്ഭുതപ്പെടുത്തുകയും ആകൃഷ്ടനാക്കുകയും ചെയ്തിട്ടും അവൻ അല്ലാഹുവെ ഭയന്ന്‌ കണ്ണ്‌ തിരിക്കുന്നതായാൽ അതിനെ അല്ലാബു മാധുര്യമേറിയ ഒരാരാധനനായി സ്വീകരിക്കുന്നതാണെന്ന്‌ ഹദീസിൽ വന്നിട്ടുണ്ട്‌.
മറ്റൊരു ഹദീസിൽ കാണാം: കണ്ണടിക്കൽ പിശാചിന്റെ വിഷമൂട്ടിയ അമ്പുകളിൽ ഒരമ്പാണ്‌. ആരെയെങ്കിലും ഒരു സ്ത്രീ ആകർഷിച്ചിട്ട്‌ അവളിൽ നിന്ന്‌ അയാൾ കണ്ണ്‌ തിരിച്ചാൽ അയാളുടെ ഹൃദയത്തിൽ അല്ലാഹു ആരാധനാ മധുരം പുരട്ടുന്നതാണ്‌(ഇമാം അഹ്മദ്‌)
ഇമാം മുഖാതിൽ പ്രസ്താവിക്കുന്നു: മഹതിയായ അസ്മാഅ​‍്‌ ബിന്ത്‌ ംഅർസദ്‌ ബനൂ ഹാരിസയിൽ തന്റെ വാസസ്ഥലത്ത്‌ കഴിഞ്ഞ്‌ കൂടുമ്പോൾ ചില സ്ത്രീകൾ കുഴഞ്ഞും കൊഞ്ചിയും അന്യരെ ആകർഷിക്കുന്ന വിധം അവിടെ കടന്നു വന്നു. അവർ തലമുടി മുന്നോട്ടു തൂക്കി, പാദസരം കിലുക്കി, മാറിടം തുറന്നിട്ടായിരുന്നു വന്നത്‌. ഇത്‌ അസ്മാഅ​‍്‌(റ)ക്ക്‌ രസിച്ചില്ല. അവർ പറഞ്ഞു: എന്തൊരു തെമ്മാടിത്തമാണീ ചെയ്യുന്നത്‌.
ഉടൻ ഇത്‌ നിരോധിച്ചു കൊണ്ടുള്ള ഖുർആൻ ആയത്ത്‌ ഇറങ്ങുകയായിരുന്നു.
സ്ത്രീകൾസ്വന്തം ശരീരത്തിൽ നിന്ന്‌ ഒരു നിലക്കു മറക്കാൻ കഴിയാതെ പ്രയാസപ്പെടുന്ന ഭാഗങ്ങളൊഴികെ ഒരു ഭാഗവും പുരുഷൻമാർ കാണാനിടയാക്കരുത്‌. മൂടു പടമണിയുമ്പോൾ അടിവസസ്ത്രത്തിൽ നിന്ന്‌ അതിൽ പെടാതെ പോകുന്ന ഭാഗങ്ങളാണിതെന്ന്‌ പണ്ഡിതൻമാർ അഭിപ്രായപ്പെടുന്നു. ശരീരത്തിൽ നിന്ന്‌ വെളിവായ ഭാഗമല്ലാതെ സ്ത്രീകൾ പുറത്തു കാണിക്കരുതെന്ന ഖുർആന്റെ ശാസന മുഖത്തെയും മുൻക്കയ്യിനെയും അതിൽ അണിയുന്ന മൊതിരത്തെയും ഉദ്ദേശിച്ചാണെന്നാണ്‌ ചില പണ്ഡിതൻമാരുടെ പക്ഷം.
ഒരിക്കൽ അസ്മാഅ​‍്‌ ബിന്ത്‌ അബീബക്കർ(റ) തിരുനബിയുടെ അരികിൽ ഒരു നേർത്ത വസ്ത്രവും ധരിച്ചു വന്നപ്പോൾ അവിടുന്ന്‌ പഠിപ്പിച്ചു. അസ്മാ സ്ത്രീ പ്രായപൂർത്തിയോടടുത്താൽ അവളുടെ മുഖവും മുൻക്കയ്യുമല്ലാതെ അന്യർ കാണാൻ പാടില്ല.
ഹജ്ജ്‌ വേളയിൽ മുഖം കാണാൻ ഇട വരുന്നതിനാൽ ഏത്‌ സമയത്തും മുഖം കാണുന്നതിന്‌ കുഴപ്പമില്ലെന്ന്‌ പണ്ഡിതർക്കഭിപ്രായമുണ്ടെങ്കിലും മുഖവും മുൻകയ്യും മറക്കുകയാണ്‌ സുരക്ഷിതത്വത്തിന്‌ നല്ലത്‌.
ഖുർആൻ ഫർദ അണിയാനായി ശക്തമായ ഭാഷയിൽ സത്യവിശ്വാസിനികളോട്‌ ആജ്ഞാപിച്ചിരിക്കുന്നു. ഒരിടത്ത്‌ പറയുന്നു:
നബിയെ അങ്ങയുടടചെ ഭാര്യമാരോടും പെൺമക്കളോടും മറ്റു സ്ത്രീകളോടും ദേഹമാസകലം മറക്കുമാറ്‌ താഴ്ന്ന്‌ നിൽക്കുന്ന വസ്ത്രം ധരിക്കാൻ പറയുക.(അഹ്സാബ്‌)
അവർ ഫർഡദയണിയട്ടെ എന്ന്‌ തന്നെയാണല്ലോ ഈ പറഞ്ഞത്‌ ഈ ആയത്തിന്‌ അർത്ഥ വിവക്ഷ നൽകിക്കൊണ്ട്‌ മഹാനായ ഇബ്‌നു അബ്ബാസ്‌(റ) പറയുന്നതിങ്ങനെയാണ്‌. മുസ്ലിം സ്ത്രീകൾ വല്ല ആവശ്യത്തിനുമായി വീട്ടിൽ നിന്നു പുറത്തിറങ്ങുകയാണെങ്കിൽ അവരുടെ തല മുതൽ കാൽ ഉൾപ്പെടെ ദേഹത്തിന്റെ എല്ലാ ഭാഗവും മറച്ചിരിക്കണം. (ഇബ്‌നു കസീർ)
‘സോക്സോ’ അതു പോലുള്ള മറ്റു വല്ലതുമോ ഉണ്ടെങ്കിൽ ഫർദ ധരിക്കുന്ന സ്ത്രീകൾക്ക്‌, അല്ലാഹു ഖുർആനിൽ പറഞ്ഞ വിധം റസൂൽ തിരുമേനി തൃപ്തിപ്പെടുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചു നടക്കാം. സാരിയോ ഇന്ത്യയിൽ നിലവിലുള്ള ഫർദയല്ലാത്ത മറ്റു വസ്ത്രം ധരിച്ചാലും ഇസ്ലാമികമാണെന്നു പറഞ്ഞു കൂടാ. അമുസ്ലിം ജന വിഭാഗത്തോടുള്ള അന്ധമായ അനുകരണം മാത്രമാണിത്‌.
രാജ്യമോ, ഭാഷയോ, ഗോത്രമോ, വംശമോ വ്യത്യാസമില്ലാതെ എല്ലാ മുസ്ലിം സ്ത്രീകൾക്കും ശരീരത്തിൽ നിർബന്ധമായിട്ടുള്ള മാതൃകാ വസ്ത്രമാണ്‌ ഫർദ.
മാതൃകാ വനിതകൾ റസൂൽ തിരുമേനി(സ)യുടെ ഭാര്യമാരും പെൺമക്കളുമാണ്‌. അവരെയാണ്‌ നമ്മുടെ സ്ത്രീകൾ അനുകരിക്കേണ്ടത്‌. അവർ ഫർദാധാരിണികളായിരുന്നു.
ഇസ്ലാമിൽ പറഞ്ഞ ‘മൂടുപടം’ ശരീരസൗന്ദര്യത്തെ മുഴുവനും, ദേഹത്തിൽ അണിഞ്ഞ വസ്ത്രങ്ങളുടേയോ ആഭരണങ്ങളുടേയോ സൗന്ദര്യവും അന്യർ കാണുന്നതിൽ നിന്ന്‌ തടയുന്നതായിരിക്കണം അത്‌ ഫർദ മാത്രമാകുന്നു.
അല്ലാഹു സ്ത്രീകളോട്‌ സങ്കുചിത ചിന്താഗതിയെന്ന നിലക്കല്ല ഫർദ ധരിക്കാൻ കൽപിച്ചത്‌. മറിച്ച്‌ അവരെ ആദരിക്കാനും അവരുടെ അവകാശങ്ങൾ കാത്തുസൂക്ഷിക്കാനുമാണ്‌.
സ്ത്രീകൾക്കെതിരെ അനുദിനം വളർന്നു വരുന്ന അതിക്രമങ്ങളെയും, സദാചാരവിരുദ്ധ പ്രവർത്തനങ്ങളെയും കയ്യേറ്റത്തെയും തടയുന്ന പരിചയാണ്‌ ഫർദ.
സാമൂഹ്യശാപവും ദൂഷ്യവുമായി വളരുന്ന വേശ്യാവൃത്തിയെ തടയാൻ ഫർദക്കല്ലാതെ കഴിയില്ല.
സ്ത്രീസൗന്ദര്യം അന്യന്റെ മുമ്പിൽ അവതരിപ്പിക്കാനല്ല, മറിച്ച്‌ അതിന്റെ ആസ്വാദനം അവളുടെ ഭർത്താവിന്‌ മാത്രം അവകാശപ്പെട്ടതാണ്‌. തന്റെ ഭാര്യയെ അന്യർ കണ്ടാസ്വദിക്കുന്നതിനെ തടയുന്നത്‌ ഫർദയാണെന്ന്‌ ഓരോ ഭർത്താവും മനസ്സിലാക്കണം.
സ്ത്രീയുടെ ആകർഷക ബിന്ദുവാണ്‌ അവുളുടെ തല, മാറിടം, മുഖം എന്നിവ അത്‌ കട്ടു നോക്കുന്ന തെമ്മാടികളിൽ നിന്നും അസൻമാർഗികളിൽ നിന്നും തടയാൻ കഴിയുന്ന വസ്ത്രം ഫർദയത്രെ.
അന്യപുരുഷൻമാരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതും കുഴപ്പം ക്ഷണിച്ചു വരുത്തുന്നതുമായ എല്ലാ പ്രവർത്തനവും സ്ത്രീകൾക്ക്‌ ഹറാമാണ്‌. അതില്ലാതാക്കുന്ന ആയുധമാണ്‌ ഫർദ.
അറിഞ്ഞോ, അറിയാതെയോ തെറ്റു സംഭവിച്ചു പോയാൽ അല്ലാഹുവിലേക്കും ഇസ്ലാമിക നിയമങ്ങളിലേക്കും മടങ്ങുക അനിവാര്യമാണ്‌. അതിന്നു പറ്റിയ പണി ഫർദ ധരിക്കലാണ്‌.
മുസ്ലിം സമൂഹത്തെയും, വളർന്നു വരുന്ന മക്കളെയും തെറ്റായ വസ്ത്രധാരണ രീതി ശീലിപ്പിച്ച്‌ വഴി തെറ്റിക്കരുത്‌.
ഒരു വിവാഹം നിശ്ചയിച്ചാൽ അത്‌ സംബന്ധിച്ച സാധനസാമഗ്രികൾ വാങ്ങുന്നതിന്‌ തുണിഷോപ്പുകളിൽ അന്യസ്ത്രീപുരുഷൻമാർ സംഗമിക്കുന്നു. ആയിരങ്ങൾ മുടക്കി ഉടുപുടവകൾ എടുക്കുമ്പോൾ പലരും ഇസ്ലാമിനെയും ഖുർആനിനെയും അല്ലാഹുവിനെയും റസൂലിനെയും വിസ്മരിക്കുകയോ ബോധപൂർവ്വം മാറ്റി നിർത്തുകയോ അല്ലേ ചെയ്യുന്നത്‌? അവിടെ തലയിൽ പൂക്കൊട്ടയും അരക്കയ്യൻ ബ്ലൗസും, പട്ടുസാരിയും വിലസുന്നു. ഇസ്ലാം നമ്മുടെ ജീവിതത്തിന്റെ സകല മണ്ഡലങ്ങളിലും സ്വീകരിക്കാനുള്ളതാണ്‌. കല്യാണപ്പന്തലിലും ‘പുതുക്ക’ത്തിലും മണിയറയിലും ഇസ്ലാമിനെ ഒഴിച്ചു നിർത്തിക്കൂടാ. ആയിരങ്ങൾ മുടക്കി അനിസ്ലാമിക വസ്ത്രങ്ങൾ വാങ്ങുന്നതിനു പകരം കുറഞ്ഞ നിരക്കിൽ കൂടുതൽ മാന്യതയും സുരക്ഷിതവുമായ പരലോവും ഉറപ്പു വരുത്തുന്ന ഫർദ വാങ്ങുക.
ഇന്ന്‌ നാം വിലപ്പെട്ട സമയം വിനിയെഗിച്ച്‌ സ്ത്രീകളുടെ മതപരമായ വസ്ത്രധാരണ രീതി മദ്രസകളിൽ പഠിപ്പിക്കുപു. പക്ഷേ, പാഠശാലയിൽ വരുന്ന വിദ്യാർത്ഥിനികളിൽ അധികവും അനിസ്ലാമിക രീതിയിൽ വസ്ത്രം ധരിച്ചവരാണ്‌. എന്തു കൊണ്ട്‌ മദ്രസകളിൽ ഫർദ യൂനിഫോമാക്കി കൂടാ. ഏതു നിറത്തിലും ഇപ്പോൾ ഫർദയും മഫ്തയും ലഭ്യമാണ്‌. ഓരോ മദ്‌റസയിലും ഏതെങ്കിലും പ്രത്യേക നിറമുള്ള ഫർദയും മഫ്തയും എല്ലാ പെൺകുട്ടികളും അണിഞ്ഞു വന്നാൽ എതെന്ത്‌ ചന്തമായിരിക്കും. കൂടാതെ ‘ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം’ എന്ന പഴഞ്ചൊല്ലനുസരിച്ച്‌ ചെറുപ്പത്തിൽ തന്നെ നമ്മുടെ കുട്ടികൾക്ക്‌ ഫർദ ശീലമാവുകയും ചെയ്യും. മദ്രസകളിലെ പെൺകുട്ടികൾക്ക്‌ ഫർദ ശീലിപ്പിച്ചാൽ എത്രയോ പേർ സൻമാർഗത്തിലായേനെ.
മദ്‌റസാ കമ്മിറ്റികളും രക്ഷിതാക്കളും മുതഅല്ലിംകളും ഉത്സാഹിച്ചാൽ സ്വാലിഹായ ഒരു അമലായി അത്‌ സ്വീകരിക്കപ്പെടുകയും ചെയ്യും. അല്ലാഹു സഹായിക്കട്ടെ, ആമീൻ.
ഇന്നു ചില മുസ്ലിം യുവതികൾ സ്വീകരിച്ചു കാണുന്ന വസ്ത്രങ്ങൾ ഇസ്ലാമിക ചര്യയെ തീർത്തും അപഹസിക്കുന്നതും, ഏത്‌ മുസ്ലിമിന്റെ മനസ്സിലും വേദന ചൊരിയുന്നതുമാണ്‌.
സൗന്ദര്യം നമുക്ക്‌ തന്നത്‌ ആരാണ്‌? സുന്ദരമായ മുടി നമുക്ക്‌ തന്നതാരാണ്‌? ഈ സൗന്ദര്യം നമുക്ക്‌ നൽകിയ സൃഷ്ടാവിന്‌ ഒരു നിമിഷം കൊണ്ട്‌ അത്‌ എടുത്തു കളയാനും കഴിയില്ലേ?
ഇസ്ലാമിന്റെ സന്തതിയാണെങ്കിൽ ഇസ്ലാമിന്റെ നിയമം പാലിക്കണം. ഫർദാധാരിണികളെ ശ്രദ്ധിക്കുക. അവർക്കെന്ത്‌ കുഴപ്പമാണുള്ളത്‌. ഫർദ ധരിച്ച്‌ അടക്കത്തോടെ നടക്കുന്ന യുവതിയുടെ സൗന്ദര്യം ഫർദ പറിച്ചു ചീന്തി ‘ചെത്തി’യും ‘അടിച്ചു പൊളിച്ചും’ നടക്കുന്നവൾക്കുണ്ടോ. ഇല്ലെന്നാണഅ കണ്ണുള്ള ആണുങ്ങളുടെ അഭിപ്രായം. ആണുങ്ങളെ ആകർഷിക്കാനല്ലേ ഈ കോപ്രായം. സ്ത്രീയുടെ സൗന്ദര്യം തീരുമാനിക്കേണ്ടത്‌ പുരുഷനാണല്ലോ.
അത്യന്തം ആദരണീയവും മാന്യവുമാണ്‌ ഇസ്ലാം നിർദ്ദേശിക്കുന്ന വസ്ത്ര വിധാനം ലൈംഗിക അരാജകത്വം കൊടികുത്തി വാഴുന്ന പാശ്ചാത്യരിൽ നിന്നല്ല വനിതകൾ വസ്ത്രധാരണ ശൈലി പകർത്തേണ്ടത്‌.
ഫർദയണിയാൻ മടിക്കുന്ന സ്ത്രീകൾ ശകലവും പ്രദർശിപ്പിച്ചു നടന്നാൽ ഒന്നോർക്കണം. നിങ്ങളുടെ ശരീരം മുഴുവൻ മൂടപ്പെടുന്ന ഒരു ദിവസമുണ്ട്‌. അത്‌ മറക്കാതിരിക്കുക.
നാം നമ്മുടെ സംസ്കാരം കൈവിട്ട്‌ മറ്റ്‌ ആരുടെ സംസ്കാരം സ്വീകരിച്ചുവോ അവരുടെ കൂട്ടത്തിലാണ്‌ നാം എണ്ണപ്പെടുകയെന്ന തിരുനബി(സ)യുടെ വചനം മറക്കാതിരിക്കുക.(അബുദാവൂദ്‌, അഹ്മദ്‌, ഇബ്‌നുമാജ)
പുരുഷൻ ഫർദ അണിയാറില്ല. പക്ഷേ, പുരുഷന്ന്‌ നിർദേശിച്ച ഔറത്ത്‌ മറക്കണം. എങ്കിലും സ്ത്രീ ധരിക്കുന്ന ഫർദ പുരുഷന്ന്‌ ‘കണ്ണടപ്പ’നാണ്‌. അന്യ സ്ത്രീകളുടെ സൗന്ദര്യസ്വാദനം നടത്തുന്ന കണ്ണ്‌ നരകത്തിലാണ്‌. അതിനെ തടയുന്ന പരിച കൂടിയാണ്‌ സ്ത്രീയുടെ ഫർദ. പരസ്ത്രീകളണിയുന്ന ഫർദ പുരുഷൻമാർക്ക്‌ നരകമോചനത്തിനുള്ള കവചം തന്നെ.
സ്ത്രീകളുടെ മനശ്ശാസ്ത്രം പരിഗണിച്ചാൽ ഒരു വസ്തുത കണ്ടെത്താം. താൻ എപ്പോഴും ചെറുപ്പമണെന്ന്‌ അവൾ കരുതുന്നു. പ്രായാധിക്യം അവൾ ഭയക്കുന്നു. ഇത്തക്കാർക്കും ഫർദയാണ്‌ സൗകര്യം. ഫർദ ധരിച്ചാൽ അതിനുള്ളിൽ ഒതുങ്ങിയത്‌ ചൂഴ്ന്നറിയാൻ അധികമാരും തുനിയാറില്ല. വല്ലവരും തുനിഞ്ഞാൽ അവരെയാരും വിടുകയുമില്ലല്ലോ.
കൂടാതെ ഫർദയല്ലാതെ മോടി കൂടിയ വസ്ത്രങ്ങൾക്ക്‌ ധാരാളം പണം ഇടക്കിടെ മുടക്കേണ്ടിയും വരുന്നു. മിതവ്യയം ശീലിക്കുകയും ധൂർത്ത്‌ ഒഴിവാക്കുകയും ചെയ്യേണ്ടതും ഇസ്ലാമിന്റെ താൽപര്യമാണ്‌. ഫർദ ഇടക്കിടെ മാറ്റേണ്ടി വരില്ല. കാരണം അത്‌ ഫാഷൻ വസ്ത്രമല്ലല്ലോ. കുടുംബ ബജറ്റിൽ ശ്രദ്ധിക്കുന്ന ചുമതലാ ബോധമുള്ള സ്ത്രീകളും ഫർദയാണ്‌ സ്വീകരിക്കേണ്ടത്‌.
അന്യ സ്ത്രീയെ നോക്കാതിരിക്കുക, കാണാതിരിക്കുക, അഥവാ പരസ്ത്രീ ഫർദയണിയുകയയും ഫർദയണിയാത്തവരെ കാണാതിരിക്കാൻ കണ്ണു ചിമ്മുകയും ചെയ്താൽ ധാരാണം ഗുണങ്ങളുണ്ട്‌.
* ഇഹ പരജീവിത ലക്ഷ്യമായ അല്ലാഹുവിന്റെ പ്രിയം, അവന്റെ യഥാർത്ഥ ആജ്ഞാനുവർത്തിയായിത്തീരുകയെന്ന സ്ഥാനം കൈവരിക്കാം.
* മനുഷ്യനെ നാശത്തിലാക്കുന്ന വിഷത്തിലൂട്ടിയ അമ്പാണല്ലോ നോട്ടം. അത്‌ തടയാം.
* ഹൃദയം കറുപ്പിക്കുകയും സംസ്കാരത്തെ ദുഷിപ്പിക്കുകയും ചെയ്യുന്ന കാഴ്ചയെ തടയുക വഴി ഹൃദയപ്രഭ ലഭ്യമാക്കണം.
* ഭയാനകമായ നാശത്തിൽ നിന്നുള്ള മോചനം നേടാം.
* സത്യസന്ധത കൈവരുത്തിക്കൊണ്ട്‌ കളവിനെ തടയാം.
* വിജ്ഞാനം, വിശ്വാസം, ദൈവജ്ഞാനം മുതലായവ ലഭ്യമാക്കാം.
* ഹൃദയ സ്ഥിരത ലഭ്യമാക്കാം.
* നോക്കുകയോ കാണുകയോ ചെയ്യുന്നത്‌ മൂലം ലഭിക്കുന്ന താൽക്കാലിക സുഖത്തേക്കാൾ മികച്ചതും ശാശ്വതവുമായ സന്തോഷം ലഭ്യമാക്കാം.
* ശരീരേച്ഛയുടെ തടവിൽ നിന്ന്‌ ഹൃദയത്തെ മോചിപ്പിക്കാം.
* കണ്ണടച്ചാൽ ലഭിക്കുന്ന, നൻമയിലുള്ള സ്വസ്ഥമായ ചിന്ത.
* ബുദ്ധി ശക്തി.
* അണുബോംബിനേക്കാൾ ഭീകരമായ വ്യഭിചാത്തിന്റെ മുന്നോടിയായുള്ള പ്രവർത്തനം തടയും.
ഫർദ ഉപേക്ഷിക്കുന്ന സ്ത്രീയുടെ അഴിഞ്ഞാട്ടം യഥാർത്ഥ ഈമാൻ ബലഹീനമാക്കുന്നു. അഴിഞ്ഞാട്ടത്തിനു മനസ്സു വന്നാൽ അല്ലാഹുവിന്റെ ആജ്ഞകളും നിരോധനങ്ങളും അവഗണിക്കപ്പെടുന്നു. അല്ലാഹുവിൻഡറെ മാർഗത്തിൽ നിന്ന്‌ നമ്മെ അത്‌ അകറ്റുന്നു. അതിനാൽ അല്ലാഹുവിന്റെ മാർഗത്തിലുള്ള സകല കാര്യങ്ങളും പിന്നോക്കമായിത്തീരുന്നു. മാത്രമല്ല, വിജ്ഞാനികൾ കുറയുകയും വിവരദോഷികൾ വർധിക്കുകയും ചെയ്യും. വരും തലമുറകളാകട്ടെ മാന്യമായ ഇസ്ലാമി വസ്ത്ര രീതിയെ തെറ്റിദ്ധിരിപ്പിക്കുന്നതിന്‌ കാരണമാവുകയും ചെയ്യും.
സ്ത്രീകൾ മുഖം മിനുക്കി രംഗ പ്രവേശം നടത്തുന്നതിലൂടെ ഇസ്ലാമിക വസ്ത്രധരണ രീതി തേഞ്ഞു മാഞ്ഞു പോവുക മാത്രമല്ല ചെയ്യുന്നത്‌. സ്ത്രീകളുടെ ആത്മീയ മറയാകുന്ന ‘ലജ്ജ’യെ അത്‌ ഇല്ലാതാക്കുക കൂടി ചെയ്യുന്നു. ലജ്ജയില്ലാത്ത ഒരു സ്ത്രീ എന്തു തെറ്റു ചെയ്യുവാനും തയ്യാറാവുമല്ലൊ.
സ്ത്രീസൗന്ദര്യത്തിന്റെ ബഹിർ പ്രകടമണല്ലോ മുഖം. അത്‌ അന്യന്റെ മുമ്പിൽ വെളിവാക്കാൻ ഇസ്ലാം അനുവദിക്കുന്നില്ല. തെറ്റിദ്ധാരണക്കകപ്പെടാനിടയില്ലാത്ത നബി പത്നിമാരോട്‌ പോലും ഫർദയണിയാൻ തിരുനബി കൽപിച്ചതിന്റെ ഗൗരവം കണക്കിലെടക്കാത്ത പക്ഷം, മഹാവിപത്തിന്‌ കാരണമാവും. വിശുദ്ധ ഖുർആൻ ഫർദയെ പറ്റി പറയുന്നത്‌ കാണുക:
വിശ്വാസിനികലായ സ്ത്രീകളോട്‌, അന്യപുരുഷൻമാരുമായി പരസ്പരം കാണാതിരിക്കാനുള്ള മറയൊരുക്കാൻ പറയണം. ഗുഹ്യസ്ഥാനം സൂക്ഷിക്കുവാനും ആന്തരിക ഭംഗി അന്യന്റെ മുമ്പിൽ പ്രദർശിപ്പിക്കരുത്‌. ഭർത്താക്കൻമാർ, സ്വന്തം പിതാക്കൾ, ഭർത്താവിന്റെ പിതാക്കൾ, മക്കൾ, ഭർത്യ മക്കൾ, സഹോദരൻമാർ, അവരുടെ മക്കൾ, മറ്റു മുസ്ലിം സ്ത്രീകൾ, സ്വന്തം ഉടമസ്ഥതയിലുള്ള അടിമകൾ, ഭക്ഷണാവശ്യത്തിനായി വരുന്ന സ്ത്രീകളിൽ കൊതിയില്ലാത്ത ആളുകൾ, സ്ത്രീസൗന്ദര്യമന്തെന്നറിയാത്ത കുട്ടികൾ എന്നിവർക്കൊഴികെ ആർക്കും സ്ത്രീകൾ അവരുടെ ശരീര സൗന്ദര്യവും മറ്റും പ്രകടിപ്പിക്കാൻ പാടില്ല. അന്യരെ ആകർഷിക്കുമാറ്‌ പാദസരം കിലുക്കി അടി വെക്കാനും പാടില്ല. വല്ല കുറ്റവും ജീവിതത്തിൽ സംഭവിച്ചു പോയാൽ കുറ്റബോധത്തോടെ തിരിച്ച്‌ നന്നായി നടന്നാൽ എല്ലാറ്റിനും അല്ലാഹു പാപമോചനം നൽകുമെന്നും ഖുർആൻ വ്യക്തമാക്കുന്നു.
അതിനാൽ ജീവിതത്തിന്റെ സിംഹഭാഗവും വഴി തെറ്റി, അലഞ്ഞു തിരിഞ്ഞ്‌ സൗന്ദര്യ പ്രകടനവുമായി നടന്ന സഹോദരിമാർ ഇനിയെങ്കിലും മാറിച്ചിന്തിക്കണം. ഓരോ മുസ്ലിം വീട്ടിലും ഫർദ വേണം. ഫർദയില്ലാത്ത ഒരൊറ്റ മുസ്ലിം സ്ത്രീയും പുറത്തിറങ്ങിക്കൂടാ.
മേൽവിവരിച്ച ഖുർആൻ ആയത്ത്‌ സൂചിപ്പിക്കുന്ന കാര്യങ്ങൾ നാം ഗൗരവ പൂർവം മനസ്സിലാക്കിയിരക്കണം. ഗുഹ്യസ്ഥാനം സൂക്ഷിക്കാൻ ആദ്യമായി ഫർദാ സമ്പ്രദായം വളർത്തണമെന്നും പരസ്പരം കാണാൻ പാടില്ലാത്തവർ കാണാനിട വരുന്ന വസ്ത്രവിധാനം സ്വീകരിക്കരുതെന്നും ഖുർആൻ നേരിട്ട്‌ കൽപ്പിക്കുകയാണ്‌. കാണാൻ പറ്റുന്നവരെയും സൗന്ദര്യം കണ്ടാൽ കുഴപ്പമില്ലാത്തവരെയും ഖുർആൻ വരച്ചു കാണിക്കുകയും ചെയ്യുന്നു. മാറിടം നിർബന്ധമായും മറയിട്ടു മൂടണമെന്നും, മുഖം പോലും പുറത്ത്‌ കാണാത്ത വിധം മൂടുപടം അണിയണമെന്നും വിശുദ്ധ വചനം നമ്മെ പഠിപ്പിക്കുന്നു. അന്യപുരുഷൻമാർ കേൾക്കത്ത നിലയിൽ കിലുങ്ങുന്ന പാദസരം ധരിച്ച്‌ നടക്കുക പോലും ചെയ്യരുതെന്ന്‌ ഖുർആനാണ്‌ താക്കീത്‌ ചെയ്യുന്നത്‌. സ്ത്രീയിൽ അന്യർ ആകൃഷ്ടരാകുന്ന രീതിയിൽ വസ്ത്രധാരണത്തെ ഖുർആൻ ശക്തിയുക്തം നിരോധിക്കുന്നു.

This Day in History
Follow MujeebJaihoon on Twitter
Tags: കുടുംബം

Related posts