ShihabWise launching at msf national students conclave

ShihabWise launching at msf national students conclave

ShihabWise, the inspirational mobile app for the newgen revival of Indian Pluralism, will be officially launched at Bengaluru – India’s Silicon Valley on Dec. 17 2017 as part of msf National Students Conclave

Members of Parliament and student delegates from across Indian universities will be attending the event.

ഇന്ത്യൻ ബഹുസ്വരതയുടെ പാരമ്പര്യം യുവ തലമുറക്ക് പരിചയപ്പെടുത്തി അതിലേക്ക് അവരെ ആകർഷിക്കാനായി ശിഹാബ് തങ്ങളുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറക്കുന്ന പ്രഥമ ആപ്പ് 17-ന് ഐ.ടി നഗരമായ ബംഗ്ലുരുവിൽ വെച്ച് ലോഞ്ച് ചെയ്യപ്പെടും. തങ്ങളുടെ ജീവിതം, സന്ദേശം, തത്വചിന്ത എന്നിവയെ കേന്ദ്രീകരിച്ച് പുറത്തിറക്കുന്ന ആപ്പിൽ അദ്ദേഹത്തിന്റെ നൂറോളം മൊഴികൾ അടങ്ങിയിട്ടുണ്ട്. ഓരോ വാചകങ്ങൾക്കും അർത്ഥ പൂർണമായ കലാ ആവിഷ് കാരം നൽകിയിട്ടുണ്ട്.ദുബൈയിൽ വെച്ച് ഡിസൈൻ ചെയ്യപ്പെട്ട സോഫ്റ്റ് വെയർ ന്യൂയോർക്കിൽ വെച്ചാണ് വികസിപ്പിച്ചത്.

ഇംഗ്ലീഷിൽ തയ്യാറാക്കപ്പെട്ട ഇതിന്റെ ഉള്ളടക്കം മറ്റുളളവരുമായി ഷയർ ചെയ്യാൻ കഴിയും. ഓരോ മൊഴിയും ബഹുസ്വതയും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതാണ്. ബംഗ്ലാരുവിൽ നടക്കുന്ന എം.എസ്.എഫ് നാഷണൽ സ്റ്റുഡന്റ്സ് കോൺക്ലേവിൽ ആപ്പിന്റെ ലോഞ്ചിംഗ് നിർവ്വഹിക്കും. എം.പി. മാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുൽ വഹാബ്, ഇ.ടി. മുഹമ്മദ് ബശീർ, എം.എസ്.എഫ് ദേശീയ നേതാക്കൾ എന്നിവർ പങ്കെടുക്കും.