Jaihoon addressing the seminar

പ്രവാചകവ്യക്തിത്വത്തെ കുറിച്ചുള്ള ബൗദ്ധിക പുനര്‍വായന അനിവാര്യമാണെന്ന് മുജീബ് ജൈഹൂന്‍ കോട്ടന്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന സെമിനാറില്‍ അഭിപ്രായപ്പെട്ടു.


ജനു. 22 2020 (ഗുവാഹതി, ആസ്സാം): ആത്മീയ നേതാവും മതേതരവാദിയുമായിരുന്ന മുഹമ്മദ് നബി (സ്വ) തന്‍റെ സമുദായത്തില്‍ അനീതിയും അതിക്രമവും വളരാന്‍ അനുവദിച്ചിരുന്നില്ലെന്നും അന്യായമായ അത്തരം സമീപനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും മുസ്ലിംകളെ വിലക്കിയിരുന്നെന്നും പ്രശസ്ത സാഹിത്യകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ മുജീബ് ജൈഹൂന്‍ പറഞ്ഞു.

പ്രവാചകര്‍ മുഹമ്മദ് നബി (സ്വ) :മതം, സമൂഹം, വിദ്യഭ്യാസം, മാനവികത എന്ന വിഷയത്തില്‍ സംഘടിപ്പിക്കപ്പെട്ട ഏകദിന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുവാഹതിയിലെ കോട്ടണ്‍ യുണിവേഴിസിറ്റി അറബിക്, പേര്‍ഷ്യന്‍, ഉറുദു ഡിപ്പാര്‍ട്മെന്‍റും ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി ആസാം സെന്‍ററും സംയുക്തമായാണ്പ്രോ ഗ്രാം സംഘടിപ്പിച്ചത്.

“ദൈവികമായ അസ്ഥിത്വത്തെ ബൗദ്ധികമായി സമര്‍ത്ഥിക്കാന്‍ മുസ്ലിംകള്‍ വിദഗ്തരാണെങ്കിലും അവരുടെ വികാരാധിക്യം പുറത്തേകൊഴുകുന്നത് പ്രവാചരിലേക്കെത്തുമ്പോഴാണ്. നബി (സ്വ) യുടെ വ്യക്തിചരിത്രത്തെ കുറിച്ചുള്ള കാര്യക്ഷമമായ പുനര്‍വായന പുതിയ കാലത്ത് അത്യാവശ്യമാണ്. പ്രവാചകര്‍ സാമൂഹിക സമുദ്ധാരകനും നിരവധി പടയോട്ടങ്ങള്‍ നയിച്ച സൈനിക തലവനുമൊക്കെയായിരുന്നെങ്കിലും സമകാലിക ജീവിതാവസ്ഥകളിലേക്ക് പകര്‍ത്താന്‍ പറ്റിയ പ്രവാചക വ്യക്തിത്വത്തെ കുറിച്ചാണ് നാം അന്വേഷിക്കേണ്ടത്. വളരെ ചെറിയ ജീവിയായ ഉറുമ്പിനെ പോലും രക്ഷിച്ച മൃഗസ്നേഹിയും കൗമാരക്കാരുടെയും യുവാക്കളുടെയും സുഹൃത്തും കൂടിയായിരുന്നു പ്രവാചകര്‍ (സ്വ). അടിച്ചമര്‍ത്തപ്പെട്ടവരുടെയും പാവങ്ങളുടെയും വിയോഗം പോലും അദ്ദേഹത്തെ വേദനിപ്പിച്ചു. കലയേയും സാഹിത്യത്തേയും ബഹുമാനിക്കുകയും വിശ്വാസാദര്‍ശങ്ങള്‍ക്കതീതമായി കലാകാരന്മാരെ ആദരിക്കുകയും ചെയ്തിരുന്നു. പ്രവാചകര്‍ സമാധാനത്തിലാണ് വിശ്വസിച്ചിരുന്നതെന്നും മാനവിക ലോകത്തെ മുഴുവന്‍ ഒന്നായി കണ്ടിരുന്നെന്നും” ജൈഹൂന്‍ അദ്ദേഹത്തിന്‍റെ പ്രസംഗത്തില്‍ പറഞ്ഞു.

കോട്ടണ്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊ. ബാബേഷ് ചന്ദ്ര ഗോസ്വാമി, ദാറുല്‍ ഹുദാ ഇസ്ലാമിക് യുണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, കോട്ടണ്‍ യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ. ദിഗന്ത കുമാര്‍ ദാസ്, ആസാം സെക്കന്ററി വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍.സി.ജൈന്‍, ഗുവാഹതി ഹൈകോര്‍ട്ടിലെ സീനിയര്‍ അഡ്വക്കേറ്റ് ഹാഫിസ് റാഷിദ് അഹ്മദ് ചൗദരി, ഐ.ഐ.ടി. ഗുവാഹതിയിലെ വിസിറ്റിംഗ് പ്രൊഫസര്‍ അബു നസര്‍ സഈദ് അഹമ്മദ്, കോട്ടണ്‍ യൂണിവേഴ്സിറ്റി അറ ിക്, പേര്‍ഷ്യന്‍, ഉറുദു ഡിപ്പാര്‍ട്മെന്‍റ് ഹെഡ് ഡോ. ഫസലുറഹ്മാന്‍ തുടങ്ങിയ പ്രമുഖര്‍ സെമിനാറില്‍ അതിഥികളായി സംബന്ധിച്ചു.

Jaihoon books presented to Cotton University, Assam

ഗുവാഹതി യൂണിവേഴ്സിറ്റി അറബിക് ഡിപ്പാര്‍ട്മെന്‍റ് റിട്ട. പ്രൊ. ഡോ. റൈന കെ മസൂംദാര്‍, ദാറുല്‍ ഹുദാ ആസാം സെന്‍റര്‍ ഡയറക്ടര്‍ സയ്യിദ് മുഈനുദ്ദീന്‍ അല്‍ ഹുദവി, ഗുവാഹതി യൂണിവേഴ്സിറ്റി അറബിക് ഡിപ്പാര്‍ട്മെന്‍റ് ഹെഡ് ഡോ. മിസാജുറഹ്മാന്‍, അകാദമി ഓഫ് സിവില്‍ സര്‍വീസസിലെ അകാദമിക് ഡയറക്ടര്‍ ഡോ. സാജിദ് ഹുദവി, കോട്ടണ്‍ യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അ ൂ
ബക്കര്‍ സിദ്ദീഖ്, മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി സി.എച്ച്. മുഹമ്മദ് കോയ ചെയറിന്‍റെ മുന്‍ ഡയറക്ടറായിരുന്ന ഡോ. സുബൈര്‍ ഹുദവി എന്നവരും വേദിയില്‍ സന്നിഹിതരായിരുന്നു.

ദാറുല്‍ ഹുദാ വെസ്റ്റ് ബംഗാള്‍ ക്യാമ്പസ് വിദ്യാര്‍ഥി റജീബ് ഷൈഖ് (മുഹമ്മദ് നബി (സ്വ)യും വിദ്യാഭ്യാസ വിപ്ലവവും), ശശി ബൂഷണ്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനി ഷബാന യാസ്മീന്‍ (വിദ്യാഭ്യാസവിപ്ലവത്തിലും സ്ത്രീവിദ്യാഭ്യാസത്തിലും നബി (സ്വ) യുടെ പങ്ക്), ഗുവാഹതി യുണിവേഴ്സിറ്റി അറബിക് ഡിപ്പാര്‍ട്മെന്‍റ് അസി.പ്രൊ. ഡോ. അബ്ദുൽ കലാം ചൗദരി (പ്രവാചക വാക്യങ്ങളിലെ വിദ്യാഭ്യാസ പ്രാധാന്യം ) തുടങ്ങിയ പ്രമുഖ ഗവേഷകർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.