മുഹമ്മദ്‌ നബി മതവൈരം പഠിപ്പിക്കുന്നുവെന്ന്‌ അധ്യാപകസഹായി

മുഹമ്മദ്‌ നബി മതവൈരം പഠിപ്പിക്കുന്നുവെന്ന്‌ അധ്യാപകസഹായി
Download Latest Book by Jaihoon (The Twitter-based Micro-Travelogue about a journey across four Indian states)

  MISSION NIZAMUDDIN (112.0 KiB, 93 hits)

> > > > > >> > >> > >> > >> > >> > >


മുഹമ്മദ്‌ നബി മതവൈരം പഠിപ്പിക്കുന്നുവെന്ന്‌ അധ്യാപകസഹായി
സ്വന്തം ലേഖകൻ
മലപ്പുറം
ചന്ദ്രിക, ജൂൺ 20 2009

ഏറെ കോലാഹലങ്ങളും വിവാദവും സൃഷ്ടിച്ച ഏഴാംക്ലാസിലെ മതവിരുദ്ധ സാമൂഹ്യപാഠം പുസ്തകത്തിന്‌ പിന്നാലെ, പ്രവാചകൻ മുഹമ്മദ്‌ നബി മതവിശ്വാസികൾക്കിടയിൽ ശത്രുത പുലർത്താൻ പഠിപ്പിക്കുന്നുവേന്ന്‌ ചിത്രീകരിച്ച്‌ അധ്യാപകസഹായി പുറത്തിറങ്ങി. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്‌ ബുധനാഴ്ച പ്രസിദ്ധീകരിച്ച നാലാം ക്ലാസിലെ പരിസരപഠനം അധ്യാപകസഹായിലാണ്‌ മുഹമ്മദ്‌ നബി പരസ്പരം വൈരം വളർത്താൻ ശ്രമിച്ചു എന്നതരത്തിൽ പരാമർശിച്ചിരിക്കുന്നത്‌. അധ്യാപക സഹായിയുടെ 120-​‍ം പേജ്‌ ‘നമ്മൾ ഇന്ത്യക്കാർ’ എന്ന ആറാം അധ്യായത്തിലെ ദേശഭക്തിഗാനങ്ങളിൽ അല്ലാമാ മുഹമ്മദ്‌ ഇഖ്ബാലിന്റെ പ്രസിദ്ധമായ സാരേ ജഹാംസേ അച്ഛാ..യിലെ അവസാന ഭാഗത്താണ്‌ ഗുരുതരമായ ഈ പിശക്‌.

സാരേ ജഹാംസേയിലെ, മഷബ്‌ നഹീ സിഖാതാ…, ആപസ്മേ ബൈർ രഖ്നാ…. എന്ന വരിക്ക്‌ പകരം, മുഹമ്മദ്‌ നബീ സിഖാതാ…, ആപസ്‌ ബൈർ രഖ്നാ… എന്നാണ്‌ അച്ചടിച്ചിരിക്കുന്നത്‌. മഷബ്‌ നഹീ സിഖാതാ…, ആപസ്മേ ബൈർ രഖ്നാ- തമ്മിൽ തമ്മിൽ ശത്രുതവെക്കാൻ ഒരു മതവും പഠിപ്പിക്കുന്നില്ല.., എന്ന വരിക്ക്‌ പകരം മുഹമ്മദ്‌ നബീ സിഖാതാ… ആപസ്‌ ബൈർ രഖ്നാ- തമ്മിൽ തമ്മിൽ ശത്രുത പുലർത്താൻ മുഹമ്മദ്‌ നബി പഠിപ്പിക്കുന്നു… എന്ന്‌ അർത്ഥം വരുന്ന അതീവ ഗുരുതരമായ പിശകാണ്‌ വരുത്തിയിരിക്കുന്നത്‌. അധ്യാപകസഹായി ഇക്കഴിഞ്ഞ ബുധനാഴ്ച പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും ഇന്നുവരെ ഇത്‌ തിരുത്താനോ പുസ്തകം പിൻവലിക്കാനോ സർക്കാർ തയ്യാറായിട്ടില്ല. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഈ അനാസ്ഥ വരുംദിവസങ്ങളിൽ കടുത്ത പ്രതിഷേധങ്ങൾ ക്ഷണിച്ചുവരുത്തും.

ഇടതു സഹയാത്രികരായ എം.എം സുരേന്ദ്രൻ, സിറോഷ്ലാൽ ദാമോദരൻ, ഷാജി സി.പി, കെ. രാജീവ്കുമാർ, സി. മോഹനൻ, സി.കെ മനോജ്‌, എൻ. അബ്ദുറഹ്മാൻ എന്നിവരാണ്‌ അധ്യാപകസഹായിയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്‌. വൈ. മാലാവനജാവതി, ഡോ. എസ്‌. മീന എന്നിവരാണ്‌ അക്കാദമിക്ക്‌ കോഡിനേറ്റർമാർ. സ്റ്റേറ്റ്‌ കൗൺസിൽ ഓഫ്‌ എഡ്യുക്കേഷനൽ ആന്റ്‌ റിസർച്ച്‌ ട്രൈനിംഗ്‌ (എസ്‌.സി.ഇ.ആർ.ടി) ആണ്‌ പുസ്തകം പ്രസിദ്ധീകരിച്ചതു. എസ്‌.സി.ഇ.ആർ.ടി കമ്പ്യൂട്ടർ ലാബ്‌ ആണ്‌ ടൈപ്പ്‌ സെറ്റിംഗ്‌ നിർവ്വഹിച്ചതു.

2007ലെ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ അടിസ്ഥാനത്തിൽ പാഠ്യപദ്ധതി ഒരിക്കൽകൂടി പരിഷ്കരിക്കുകയാണെന്നും കഴിഞ്ഞ 12വർഷകാലത്തെ അനുഭവങ്ങളും ധാരണകളും ഇതിന്‌ ശക്തി പകരുന്നുവേന്നുമുള്ള ആമുഖത്തോടെയാണ്‌ അധ്യാപകസഹായി. പാഠപുസ്തകങ്ങൾ പൊതുസമീപനങ്ങൾക്കിണങ്ങിയ വിധത്തിൽ കൂടുതൽ കൃത്യതയും ചിട്ടയുമുള്ളതാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും സാംസ്കാരികവും സാമൂഹികവുമായ വൈവിധ്യങ്ങളെ കണ്ടുകൊണ്ട്‌ അധ്യാപകർക്ക്‌ പ്രാദേശികമായ വഴക്കങ്ങൾ കൊണ്ടുവരാൻ അവസരം നൽകിയിട്ടുണ്ടെന്നും അധ്യാപകസഹായി അവകാശപ്പെടുന്നുണ്ട്‌. ഈ അധ്യാപകസഹായിയെ വിമർശനാത്മക രീതിയിൽ സമീപിക്കുകയും വരും വർഷങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട നിലയിലേക്ക്‌ ഇതിനെ വളർത്താൻ പാകത്തിലുള്ള നിർദ്ദേശങ്ങളും പുതുമാതൃകകളും പൂരപ്പെടുത്താൻ കഴിയട്ടെയെന്നും ആമുഖം ആശംസിക്കുന്നു.

No tags for this post.

Related posts