Mathrubhumi report on manipulation of Jaihoon travel photos

മുജീബ് ജയ്ഹൂൺ യാത്രയ്ക്കിടെ പകർത്തിയ ഫോട്ടോയാണ് ലോക്ഡൗൺ കാലത്തെക്കുറിച്ചുള്ള കുപ്രചാരണം നടത്താൻ വ്യാജന്മാർ ഉപയോഗിച്ചിരിക്കുന്നത് – reports Mathrubhumi

ദുബായ് : വ്യാജവാർത്തകൾ പ്രചരിപ്പിക്കപ്പെടുന്ന കൊറോണക്കാലത്ത് പഴയഫോട്ടോകളും ചിത്രങ്ങളേയും വെറുതെവിടാതെ വ്യാജന്മാർ. ഇത്തവണ യു.എ.ഇ. മലയാളിയുടെ യാത്രാ ചിത്രങ്ങളാണ് ദുരുപയോഗം ചെയ്യപ്പെട്ടതത്.

എഴുത്തുകാരനായ മുജീബ് ജയ്ഹൂൺ 2017-ൽ പശ്ചിമ ബംഗാളിലേക്ക് നടത്തിയ യാത്രയ്ക്കിടെ പകർത്തിയ ഫോട്ടോയാണ് വ്യാജ വാർത്തകൾക്കൊപ്പം പ്രചരിപ്പിക്കപ്പെടുന്നത്. വർഷങ്ങൾക്കുമുമ്പ് നടത്തിയ യാത്രയുടെ ഫോട്ടോകൾ മുമ്പ് അദ്ദേഹം തന്റെ ബ്ലോഗിൽ പോസ്റ്റ് ചെയ്തിരുന്നു.

ആ ഫോട്ടോകളാണ് ലോക്ഡൗൺ കാലത്തെക്കുറിച്ചുള്ള കുപ്രചാരണം നടത്താൻ വ്യാജന്മാർ ഉപയോഗിച്ചിരിക്കുന്നത്. വ്യാജവാർത്തകളെ ചെറുക്കുന്നതിനായി പ്രവർത്തിക്കുന്ന വെബ്‌സൈറ്റായ ആൾട്ട് ന്യൂസാണ് ജയ്ഹൂണിന്റെ ഫോട്ടോ വ്യാജമായി ഉപയോഗിക്കപ്പെട്ടകാര്യം തുറന്നുകാട്ടിയത്. ജയ്ഹൂൺ പകർത്തിയ കൊൽക്കത്ത തെരുവുകളിലെ ഫോട്ടോയും പന്ത്രണ്ട് വർഷത്തിലേറെ പഴക്കമുള്ള ഫോട്ടോകളും സംയോജിപ്പിച്ചാണ് പൊതുജനങ്ങൾ ലോക്ക്ഡൗൺ ലംഘനം നടത്തുകയാണെന്ന് തെറ്റായി ചിത്രീകരിച്ചിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ 1,300-ലധികംപേർ ഈ വ്യാജവാർത്ത ഏറ്റെടുത്ത് വൈറലാക്കുകയും ചെയ്തു.

ജയ്ഹൂൺ ഡോട്ട് കോം എന്ന തന്റെ ബ്ലോഗിലായിരുന്നു ജെയ്ഹൂൺ യാത്രാചിത്രം പോസ്റ്റ് ചെയ്തിരുന്നത്. മലപ്പുറം എടപ്പാൾ സ്വദേശിയാണ് മുജീബ്.

Published at https://newspaper.mathrubhumi.com/pravasi/gulf/09apr2020-1.4676675