ഓ! അവന്‍ തന്‍ ഭയത്താല്‍ മധുരമാര്‍ജ്ജിച്ച എന്‍ കനീ…
എന്നോട്‌ ചൊല്ലിടൂ പ്രിയേ പുതുമയുള്ള വല്ലതും
അഭിശപ്‌തനാം ഇബ്‌ലീസിന്‍ വാര്‍ത്തകള്‍ ഇന്ന്‌ ധാരാളം
മാലാഖമാര്‍ തന്‍ മഹല്‍ ഭാഷണങ്ങളോ വിരളവും

അവന്റെ ചിന്തയില്‍ എന്‍ കണ്ണുനീര്‍ക്കണങ്ങള്‍ സതതം ഒഴിക്കിടൂ
സ്വന്തം കണ്ഡനാഡിയേക്കാളും എനിക്ക്‌ സമീപസ്ഥനാണവന്‍
നിന്‍ കരതലങ്ങളില്‍ ഒന്നുശിരസ്സ്സു താഴ്ത്തി ഇത്തിരിയൊന്ന്‌ വിശ്രമിച്ചിടട്ടെ ഞാന്‍
മണല്‍ തട്ടിലൂടെ ജലകണങ്ങളെന്ന പോല്‍ എന്‍ വേദനകള്‍-
ഒന്നു മുക്കിത്താഴ്ത്തിടട്ടെ ഞാന്‍

അവന്‍ തിരുനാമമുച്ചരിച്ച്‌ ഓരോ പ്രഭാതവും ഞാന്‍ ഉണര്‍ന്നെണീക്കുന്നു.
‘അള്ളാഹ്‌! ഇന്നെങ്കിലും പാരില്‍ ഒരു കൊലയും നടക്കാതിരിക്കട്ടെ…

പക്ഷെ, എന്തു ചെയ്യാന്‍?! സ്ഥിതിഗതികള്‍ അനുദിനം വഷളായിവരുമ്പോഴും
അവന്‍ തിരുഗ്രന്ഥത്തിലെ സൂക്തികള്‍ ഞാന്‍ ഓതാതെ പോവുന്നു

പനിനീര്‍ പൂവിന്റെ സുഭഗസുഗന്ധവും അവര്‍ കവര്‍ന്നെടുത്തു
വാനമ്പാടി തന്‍ മധുര നാദവും അവര്‍ അറുകൊലചെയ്തു

വിശ്വാസമാം പൂവിനെ സ്വന്തം ഉദ്യാനത്തില്‍ നിന്ന്‌ തന്നെ ഇടിത്തെറിഞ്ഞു
കാരണം ഉദ്യാനപാലകര്‍ക്കത്‌ ഒരു ഭാരമായ്‌ തീര്‍ന്നുപോയ്‌

എത്രനാള്‍ വരെ ഞാന്‍ ഒരു വഴിവിളക്കിനായ്‌ കാത്തിരിക്കണം
അതില്‍ തിരി കൊളുത്തിടാന്‍ ഒരു പുണ്യാത്മാവിനെ എവിടെ കണ്ടുപിടിക്കണം?

തട നിര്‍ത്തി മരമൊക്കെയും ഇലപറിച്ചു തീര്‍ക്കുമീ
ദയാ ശൂന്യ വ്യവസ്ഥയില്‍ ഞാന്‍ എന്നേ മനം മടുത്തു പോയ്‌

ആരോട്‌ ഞാന്‍ ഈ പരിഭവം ഓതിടാന്‍…?
ആരുണ്ടെനിക്കിന്റെ വേദന പങ്കിടാന്‍…?

ഓ പ്രിയേ! അത്‌ കൊണ്ട്‌ ഞാനിതാ നിന്‍ സഖ്യത്തിലേക്ക്‌ തന്‍ മടങ്ങിടുന്നു
വെറും പണത്തിനു പിന്നാലെ നെട്ടോട്ടമോടുന്ന ലോകമില്‍ തീര്‍ത്തും മനം മടുത്ത്‌

മങ്ങിക്കറുത്ത അപകര്‍ഷ തന്‍ കരിമ്പുക മാത്രമെന്നെ കാണിക്കാതിരുന്നലും
വിനഷ്ട സന്തോഷം തിരിച്ചെത്തുമാറെന്നുടെ ഹൃദയത്തെ സ്നേഹമാല്‍ ചായം ചമയ്ച്ചാലും.

Translated by Alawi Al Hudawi.

Original English Version