കുട്ടികൾ കാലത്തിനൊപ്പം കുതിക്കണം
മാധ്യമം, July 25 2009

ദുബൈ : കുട്ടികൾ കാലത്തിനൊപ്പം കുതിക്കേണ്ടവരാണെന്നും വിശാലമായ ലോകത്തേക്ക്‌ കണ്ൺ തുറന്ന് പിടിച്ചവരാകണമെന്നും പ്രശസ്ത ബ്ലോഗ്‌ എഴുത്തുകാരനും ജൈഹൂൺ ഓൺലൈൻ ടി.വി ചെയർമാനുമായ മുജീബ്‌ റഹ്‌മാൻ ജൈഹൂൺ അഭിപ്രായപ്പെട്ടു. യൂത്ത്‌ ഇന്ത്യ ദുബൈ മേഖല സംഘടിപ്പിച്ച ടീൻസ്‌ ഇന്ത്യ സമ്മർ വെക്കേഷൻ ക്യാമ്പ്‌ ‘വേനൽ കൊയ്ത്ത്‌’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാലയങ്ങൾക്ക്‌ പുറത്തുള്ള തങ്ങളുടെ കഴിവ്‌ വളർത്താൻ ലഭിക്കുന്ന അവസരങ്ങൾ കുട്ടികൾ പാഴാക്കരുത്‌.
റാങ്കിലും പരീക്ഷയിലും മാത്രം ബുദ്ധി തളച്ചിടുന്നതിന്‌ പകരം പുറം ലോകത്തേക്കുള്ള വാതിലുകൾ അവർക്കുമുന്നിൽ തുറന്നിട്ടു കൊടുക്കണം. വളരാൻ ആവശ്യമായ ആത്മവിശ്വാസവും പ്രോത്‌സാഹനവുമാണ്‌ കുട്ടികൾക്ക്‌ നൽകേണ്ടത്‌. പഠനകാലമെന്നത്‌ ചെറിയ കാലയളവാണ്‌. എന്നാൽ ജീവിതകാലത്തുടനീളം നിലനിൽക്കാനാവശ്യമായ വളർച്ചയെയാണ്‌ നാം ലക്ഷ്യം വെക്കേണ്ടതെന്നും ഇത്തരത്തിലുള്ള ക്യാമ്പുകൾ അതിന്‌ പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.
വിൻഡോസ്‌ -7, ജി. പി. എസ്‌., റോബോട്ടുകൾ, വിവിധ മാതൃകകൾ, ഹാരി പോട്ടർ എന്നിവ ജൈഹൂൺ കുട്ടികൾക്ക്‌ പരിചയപ്പെടുത്തി.