‘മുസ്‌ലിം നിയമത്തില്‍ ഒരു അപാകതയുമില്ല’

‘മുസ്‌ലിം നിയമത്തില്‍ ഒരു അപാകതയുമില്ല’
Download Latest Book by Jaihoon (The Twitter-based Micro-Travelogue about a journey across four Indian states)

  MISSION NIZAMUDDIN (112.0 KiB, 100 hits)

> > > > > >> > >> > >> > >> > >> > >

‘ഇസ്‌ലാമിക നിയമം: കാലാനുഗതമായ വിശകലനമാവാം’
Monday, October 26, 2009
Madhyamam daily

കോഴിക്കോട്: താത്ത്വികമായി മുസ്‌ലിം നിയമത്തില്‍ ഒരു അപാകതയുമില്ലെന്നും എന്നാല്‍, മുസ്‌ലിം വ്യക്തിനിയമത്തിന് കാലാനുഗതമായ വിശകലനം സാധ്യമാണോ എന്ന് പണ്ഡിതന്മാര്‍ ചിന്തിക്കണമെന്നും അത്തരം വിശകലനങ്ങള്‍ നിയമത്തിന്റെ അടിസ്ഥാനതത്ത്വങ്ങളുടെ സീമകള്‍ ലംഘിച്ചുകൊണ്ടാവരുതെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.കെ. അബ്ദുല്‍ റഹീം അഭിപ്രായപ്പെട്ടു. അഭിഭാഷക സംഘടനയായ ‘ജസ്റ്റീഷ്യ’ അനന്തരാവകാശം ഇസ്‌ലാമിലും മുഹമ്മദന്‍ ലോയിലും എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുസ്‌ലിം നിയമങ്ങളെ വിമര്‍ശിക്കുന്നത് അതിന്റെ താത്ത്വികതയില്‍ ഇറങ്ങിയിട്ടല്ലെന്നും സമൂഹത്തില്‍ ഉണ്ടാവുന്ന വ്യതിയാനങ്ങള്‍ക്കനുസരിച്ച് മനുഷ്യന് ഉപകാരപ്പെടുംവിധം മതപരമായ അടിസ്ഥാനതത്ത്വങ്ങളില്‍നിന്ന് വ്യതിചലിക്കാതെ കാലാനുസൃതമായ വിശകലനം ആവാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജസ്റ്റീഷ്യ പ്രസിഡന്റ് അഡ്വ. അഹമ്മദ്കുട്ടി പുത്തലത്ത് അധ്യക്ഷത വഹിച്ചു. അനന്തരാവകാശം ഇസ്‌ലാമില്‍ എന്ന പ്രബന്ധം ശാന്തപുരം അല്‍ ജാമിഅ ഇസ്‌ലാമിയ്യ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ കെ. അബ്ദുല്ലാ ഹസനും അനന്തരാവകാശം മുഹമ്മദന്‍ ലോയില്‍ എന്ന പ്രബന്ധം അഡ്വ. എം.എം. അലിയാരും അവതരിപ്പിച്ചു. വെങ്ങര റെയ്യാന്‍ കോളജ് പ്രിന്‍സിപ്പല്‍ ചേരൂര്‍ അബ്ദുല്ല മുസ്‌ലിയാര്‍ മോഡറേറ്ററായിരുന്നു.

തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി, സുന്നി എജുക്കേഷന്‍ ബോര്‍ഡ് സെക്രട്ടറിയും കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗവുമായ പൊഫ. എ.കെ. അബ്ദുല്‍ ഹമീദ്, വിചിന്തനം വാരിക എഡിറ്റര്‍ ഇ.കെ.എം. പന്നൂര്‍, പ്രബോധനം എഡിറ്റര്‍ ടി.കെ. ഉബൈദ്, മാധ്യമം പീരിയോഡിക്കല്‍ എഡിറ്റര്‍ വി.എ. കബീര്‍, ജമാഅത്തെ ഇസ്‌ലാമി ശൂറാ മെമ്പര്‍ ഹൈദരലി ശാന്തപുരം, ഡോ. എ.എ. ഹലീം (ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്), കെ.എന്‍.എം സംസ്ഥാന സെക്രട്ടറി അഹമ്മദലി മദനി, കുഞ്ഞുമുഹമ്മദ് പുലവത്ത്, ദക്ഷിണ കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റും ഹജ്ജ് കമ്മിറ്റി മെമ്പറുമായ കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്കുഞ്ഞി മൗലവി, ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ വി.കെ. അലി, അല്‍ ഇര്‍ഫാദ് മാസിക എഡിറ്റര്‍ പി.എം.കെ. ഫൈസി, എ.പി. അബ്ദുല്‍ റഹ്മാന്‍ ഫൈസി പാണമ്പ്ര എന്നിവര്‍ സംസാരിച്ചു.

Tags: Ummah

Related posts

Tags: