Middle East Chandrika
June 25 2010

Download original print version

ആത്മാവിൽ ആത്മീയഭാവം പകർന്ന ഒരു സൂഫിയുടെ അരികുപറ്റി നടക്കുകയാണ്‌ ഇവിടെ ഇംഗ്ലീഷിൽ സാഹിത്യരചന നടത്തുന്ന മലയാളിയായ മുജീബ്‌ ജൈഹൂൻ

നിലാവ്‌ പെയ്യുന്ന ആകാശത്ത്‌ നോക്കി കിനാവുകൾക്ക്‌
കൂട്ടിരിക്കുന്ന ഏകാന്തപഥികന്റെ മനസ്സ്‌ വായിച്ചെടുക്കുന്നതാരാണ്‌ ?
കാറ്റിനോടും കിളികളോടും സംവേദനം നടത്തുന്നവന്റെ മനസ്സിൽ
പെയ്തിറങ്ങുന്ന സ്വച്ഛന്ദമായ ശബ്ദം തരളിതമല്ലാതെ മറ്റെന്താണ്‌?
ഇങ്ങനെയിങ്ങനെ വികാരങ്ങളുടെ പ്രപഞ്ചം കാണുവാൻ മൂന്നാമതൊരു കണ്ണ്‌
തേടിക്കൊണ്ടുള്ള പ്രയാണത്തെ ഞാൻ പതുക്കെ എന്റെ ആത്മീയ യാത്രയെന്നു തന്നെ വിളിച്ചോട്ടെ.

ഓരോ യാത്രയും ഓരോ നിയോഗങ്ങളാണ്‌ എന്ന തിരിച്ചറിവിലേയ്ക്ക്‌ വടക്കെ ഇന്ത്യയും എന്നെ പിടിച്ചു വലിക്കുകയായിരുന്നു.

മിഷൻ നിസാമുദ്ദേ‍ീൻ

അതേ, ശരിക്കും അതൊരു മിഷൻ നിസാമുദ്ദേ‍ീൻ എന്ന യാത്ര തന്നെയായിരുന്നു. ഹസ്രത്ത്‌ നിസാമുദ്ദേ‍ീൻ എന്ന സൂഫിയുടെ ഖബറിടം എന്റെ മനസ്സിനെ പിടിച്ചു കുലുക്കുവാൻ തുടങ്ങിയിട്ട്‌ കാലം എത്ര പിന്നിട്ടു. കൊടിയ ദാരിദ്ര്യത്തിന്റെ കള്ളിമുൾച്ചെടികൾക്കിടയിൽ നിന്ന്‌ ആത്മാനുതാപത്തിന്റെ കണ്ണുകൾക്ക്‌ ജീവന്റെ പകർന്നാട്ടം പടർത്തിയ വടവൃക്ഷം ആത്മാവിലൂതിയ തരംഗങ്ങൾ ശരിക്കും എന്നെ സ്വാധീനിക്കുകയായിരുന്നു. ഡൽഹിയിൽ നിന്ന്‌ അടുത്ത്‌ പ്രസിദ്ധീകരിച്ച എന്റെ കവിതാസമാഹാരമായ ********** (ആത്മബന്ധത്തിന്റെ രസതന്ത്രം )എന്ന കവിതയുടെ ആത്മാവ്‌ തന്നെ നിസാമുദ്ദേ‍ീൻ എന്ന ആത്മീയ നിലാവിലൂടെയായിരുന്നു.

പിന്നെയും എന്നെ സ്വാധീനിച്ചവർ വടക്കെ ഇന്ത്യയിൽ എന്നെയും കാത്തിരിക്കുന്നതായി എനിക്ക്‌ അനുഭവപ്പെട്ടു. ജീവിതത്തിന്റെ ആഡംഭരങ്ങളിൽ നിന്ന്‌ മനുഷ്യൻ നിസ്സാരവൽക്കരിക്കുന്ന ദൈവത്തെ അന്വേഷിക്കുന്ന കവിതാസമാഹാരവും കൈയ്യിൽ പിടിച്ചുകൊണ്ട്‌ ഞാൻ വടക്കെ ഇന്ത്യയിലേക്ക്‌ കുതിക്കുകയായിരുന്നു .ഇസ്ലാമിക നവോത്ഥാനത്തിന്റെ മഹനീയ മാതൃകയായ പഞ്ചാബിലുള്ള ഇമാം അഹമ്മദ്‌ സർഹിന്ദി,ഇന്ത്യയിൽ ഇസ്ലാമിക ചിന്തയിൽ പുരോഗമന ശാസ്ത്രീയ രീതികൾക്ക്‌ തിരികൊളുത്തിയ ഷാഹ്‌ വലിയുള്ളാഹ്‌, വടക്കെ ഇന്ത്യയിലെ ആത്മീയ രാജാവായ മൊയ്നുദ്ദേ‍ീൻ ചിഷ്ഠ്തി ഇവർ എല്ലാവരുമന്റെ ഹൃദയത്തുടിപ്പുകളായതിന്റെ കടപ്പാടുതന്നെയായിരുന്നു എന്റെ യാത്ര.

ഡൽഹിയുടെ മധുരവും കയ്പും

ഡൽഹിക്ക്‌ നമ്മോട്‌ പറയുവാൻ ഒരുപാട്‌ കഥകളുണ്ട്‌.ഡൽഹിവാസികൾ പൊതുവേ മധുരപ്രിയരാണ്‌.ഇവിടുത്തെ കരീം റസ്റ്റോറന്റ ​‍്‌ വളരെ പ്രസിദ്ധമാണ്‌. വിദേശികളായ പല പ്രമുഖരുടേയും തീൻമേശകളിൽ മധുരം വിളമ്പിയ ഡൽഹിക്ക്‌ പക്ഷേ ഇന്ന്‌ ​‍്‌ വിദേശികളെ സംശയത്തോടെ മാത്രമേ സ്വീകരിക്കുവാൻ സാധ്യമാകുന്നുള്ളു.കാരണം ചില തീവ്രവാദികളുടെ ചെയ്തികൾ തന്നെ.എവിടെയും അവർക്കൊരു സംശയം നിഴലിക്കാം. ചിലപ്പോൾ ചോദ്യം ചെയ്യുന്നതും നിത്യകാഴ ​‍്ച്ചകളായി മാറി. പൊതുസ്ഥലങ്ങളിൽ ഫോട്ടോ എടുക്കുന്നതിൽ തുടങ്ങി സമാധാനത്തിന്റെ ഗേഹങ്ങളായ മസ്ജിദുകൾക്കകത്തേക്ക്‌ മെറ്റൽ ഡിറ്റക്റ്റർ വഴി കടന്നുപോകേണ്ട അവസ്ഥകളിലേക്ക്‌ വരെ എത്തിയിരിക്കുന്നു കാര്യങ്ങൾ. ജനങ്ങളുടെ സ്വാകര്യജീവിതമെന്നത്‌ സ്വകാര്യ ദുഃഖമായി മാറിയിരിക്കുന്നു എന്നല്ലാതെ എന്തു പറയാൻ. ???????മുസ്ലിംകൾ ഇപ്പോഴും മുഖ്യധാരയിൽ എത്തിയിട്ടില്ലാത്ത കാഴ്ചകളും ഡൽഹിക്ക്‌ പറയുവാനുണ്ട്‌.. മുസ്ലിംകൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളെല്ലാം തന്നെ വൃത്തിഹീനവും ദുർഗ ന്ധപൂരിതവുമാണ്‌ എന്ന്‌ പറയാതെ വയ്യ. ഉർദു കവി സമ്രാട്ടായ മിർസാ ഗാലിബിന്റെ പേരിൽ ഹസ്രത്ത്‌ നിസാമുദ്ദേ‍ീൻ ദർഗ്ഗയ്ക്ക്‌ സമീപം സ്ഥാപിതമായ മിർസാ ഗാലിബ്‌ അക്കാദമി സെക്രട്ടരി അക്വിൽ അഹ്മ്മദുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം പറഞ്ഞത്‌ ഇങ്ങനെയാ
ണ്‌. നിസാമുദ്ദേ‍ീൻ ദർഗ്ഗ ലോകപ്രസിദ്ധ കേന്ദ്രമാണ്‌, എങ്കിലും ഇവിടെ വരുന്ന സന്ദർശകർക്ക്‌ ഒരു ബാത്‌ർറൂം സൗകര്യംപോലും ഇല്ല എന്നതാണ്‌ സത്യം. മുസ്ലിംകൾക്ക്‌ നേതാക്കളിൾ വിശ്വാസമില്ല. പണ്ഡിത സമൂഹത്തിന്‌ ജനങ്ങളിൽ സ്വാധീനമില്ല. പഴയ ചിന്തകളും രീതികളും അവരെ അലട്ടിക്കൊണ്ടിരിക്കുകയാണ്‌. ലോക പ്രശസ്ത എഴുത്തുകാരനും പണ്ഡിതനുമായ
മൗലാന വഹീദുദ്ദേ‍ീൻ ഖാൻ എന്ന മഹാത്മാവിനെ എനിക്ക്‌ അവിടെ വെച്ച്‌ കാണുവാൻ സാധിച്ചു. ഒരു എഴുത്തുകാരൻ എന്ന നിലയ്ക്ക്‌ സൂക്ഷിക്കേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹം ഏറെയും സംസാരിച്ചതു. പിന്നെ അവിടെ പ്രഗതി മൈതാനിയിൽ നടക്കുന്ന ബുക്ക്ഫെയറിലും എനിക്ക്‌ പങ്കെടുക്കുവാൻ കഴിഞ്ഞു. ഷാർജ ബുക്ഫെയർ വിഭാഗത്തിന്റെ
സ്റ്റാളും അവിടെ ഉണ്ടായിരുന്ന്ഉ.

അമീർ കുസ്രുവും പിന്നെ യുക്തിവാദവും

നിസാമുദ്ദേ‍ീൻ വലിയ്യിന്റെ ശിഷ്യനായിരുന്നു അമീർ കുസ്രു. ഇന്ത്യൻ സംഗീത രംഗത്ത്‌ വളരെ വിലപ്പെട്ട സംഭാവനകൾ നൽകിയ കവിയായിരുന്നു കുസ്രു. കുസ്രുവിന്റെ ഖബറി ടവും നിസാമുദ്ദേ‍ീൻ ദർഗ്ഗയുടെ അരികിൽ തന്നെയാണ്‌ സ്ഥിതി ചെയ്യുന്നത്‌. ഇരുലോകത്തിലും അവർ സാമിപ്യം നേടി. മരണം ഒരിക്കലും ബന്ധങ്ങൾക്ക്‌ തടസ്സമല്ല. പരലോക വിശ്വാസമുള്ളവർക്ക്‌ മാത്രമേ അത്‌ ബോധ്യമാവുകയുള്ളു.അതുകൊണ്ട്‌ തന്നെ യുക്തിവാദികൾക്ക്‌ ജീവിതം വളരെ പരിമിതമാണ്‌. ജീവിതത്തിന്റെ മഹാസാഗരം ഇഹലോകമെന്ന ചെറുകൊപ്പ യിൽ പരിമിതപ്പെടുത്തുകയാണ്‌ അവർ ചെയ്യുന്നത്‌.

ജെ എൻ യു ക്യാംപസ്‌..

കേരളത്തിൽ നിന്നുള്ള അനേകം വിദ്യാർത്ഥികൾ ഈ ക്യാംപസിനകത്തുണ്ട്‌. കുടുംബ സമേതം ഹോസ്റ്റലിൽ താമസിക്കുന്നവരാണ്‌ ഏറെയും. രാഹുൽ ഗാന്ധിയെ പോലുള്ള പ്രമുഖർ ഇവിടുത്തെ സന്ദർശകരാണ്‌. മലയാളി സഹോദരങ്ങൾ എന്റെ പുതിയ പുസ്തകം അവിടെ വെച്ച്‌ പ്രകാശനം ചെയ്തത്‌ ണല്ലോരു അനുഭവമായിരുന്നു.

തെരുവ്‌ ജീവിതം

‘ഗരീബ്‌ കൊ ഖാനാ കിലാഒ’ എന്ന്‌ വിളിച്ചുപറയുന്ന ഹോട്ടൽ ജീവനക്കാരൻ ടോക്കൺ വിൽക്കുന്ന കാഴ്ചയും വിശപ്പിന്റെ അസഹ്യതയിൽ അ​‍ിറയാതെ നീണ്ടുപോകുന്ന കൈകളും ആരിലും വേദനയുണ്ടാക്കിപ്പോകുന്നതാണ്‌. ജീവപുസ്തകത്തിൽ മുന്നേറാൻ പാട്പെടുന്ന തെരുവ്‌ ജീവിതത്തിന്റെ ചിത്രം വിചിത്രവും വേദനാജനകവുമാണ്‌.

പഞ്ചാബ്‌

ദൽഹിയിൽ നിന്ന്‌ നേരെ പഞ്ചാബിലേക്ക്‌ പോയി. മനോഹരവും ഗൾഫ്‌ രാജ്യങ്ങൾക്ക്‌ സമാനവുമായ ചണ്ഡീഗഡ്‌ വിശാലഹൈവയുടെ പുരോഗതി വിളിച്ചോതുന്നവയായിരുന്നു. കൃഷിയിടങ്ങളുടെ പച്ചപ്പുകളും ഫ്രഷ്‌ ഓറഞ്ചുകളുടെ നിറപ്പകിട്ടുകളും ഈ നഗരത്തെ മനോഹരമാക്കി മാറ്റിയിരിക്കുന്നു. മുജദ്ദിദ്‌ അൽഫ്‌ സാനി എന്നു വിളിക്കപ്പെടുന്ന ഇമാം അഹമ്മദ്‌ സർഹിന്ദി യുടെ മഖ്ബറ ഇവിടെയാണ്‌. അല്ലാമാ മുഹമ്മദ്‌ ഇഖ്ബാൽ തനിക്കൊരു നല്ല സന്താനത്തെ ലഭിക്കുവാൻ വേണ്ടി ഇവിടെ വന്ന്‌ പ്രർഥിച്ചിരുന്നു. തുർക്കിയിൽ നിന്നും വന്ന ഒരു തീർഥാടകസംഘവുമായി ഏറെ നേരം സംസാരിക്കുവാനും സാധിച്ചു.

അജ്മീർ

വടക്കെ ഇന്ത്യയിൽ ഇസ്ലാമിനെ പ്രതിഷ്ഠിച്ച ആത്മീയനിറകുടമാണ്‌ ശൈഖ്‌ മുഈനുദ്ദേ‍ീൻ ചിശ്തി. പഞ്ചാബിൽ നിന്ന്‌ ജയ്പൂർ വഴിയാണ്‌ അജ്മീറിൽ എത്തിയത്‌. നിസാമുദ്ദേ‍ീൻ ദർഗ്ഗയിൽ നിന്നും വ്യത്യസ്ഥ മല്ല ഇവിടുത്തെ കാഴ്ച്ചകളും , അനിസ്ലാമികപരമായ നിരവധി കാഴ്ചകളും ഇവിടെ കാണുവാൻ കഴിഞ്ഞു. ആത്മീയമായ ഉൽക്കൃഷ്ടത കൊണ്ട്‌ ജീവിതം ധന്യമാക്കിയ മഹാത്മാവിന്‌ മുന്നിൽ സുജൂടിൽ വീഴുന്നവരും പൊട്ടിക്കരയുന്നവരും നിരവധി. ആചാരങ്ങളേക്കാൽ അനാചാരങ്ങളെ കെട്ടിപ്പിടിച്ചുറങ്ങുന്ന സാമൂഹിക വ്യവസ്ഥിതി എന്നാണാവോ മാറുക?

ട്വിട്ടർ വായിച്ചുള്ള വിളി

ജയ്പൂർ റെയിൽവേ സ്റ്റേഷനിൽ നിൽക്കുമ്പോഴാണ്‌ അത്‌ സംഭവിച്ചതു. ഈ ആത്മീയയാത്രയുടെ യഥാസമയവിവരണങ്ങൽ ട്വിറ്ററിൽ രേഖപ്പെടുത്തിയത്‌ കണ്ട്‌ പലരും വിളിക്കുകയാണ്‌. തീർഥാടന കേന്ദ്രങ്ങൽ സന്ദർശിച്ച പ്രതീതിയാണെന്നും പ്രർഥിക്കുവാനുള്ള അഭ്യർഥനയുമയിരുന്നു പലരും മുന്നോട്ട്‌ വെച്ചതു.

ആഗ്ര

ആഗ്ര ശരിക്കും ആധുനിക എഞ്ചിനിയർമാർക്ക്‌ സ്വപ്നം കാണാൻ പറ്റുന്നതിനും അപ്പുറത്തായിരുന്നു. മുഗൾ രാജാക്കന്മാർ നിർമ്മിച്ച ആഗ്ര കോട്ട സന്ദർശിച്ചു. മാർബിൾ കല്ലുകൾ കൊണ്ടുതീർത്ത മാസ്മരിക ചുമരുകളും തൂണുകളും നയന മനോഹരവും വൈവിധ്യ പൂർണവുമായിരുന്നു.

താജ്മഹൽ

താജ്മഹൽ ഒരുതവണയെങ്കിലും കാണാതിരിക്കുന്നത്‌ നഷ്ടം തന്നെയാണ്‌. അനശ്വര പ്രണയത്തിന്റെ അഭൗമക സൗഭഗം തലയുയർത്തി നിൽക്കുന്നു. ഒരുപാട്‌ പേർ കാണുകയും പുകഴ്ത്തുകയും ചെയ്ത ഈ സൗധത്തിന്‌ രണ്ട്‌ കമിതാക്കളുടെ വിശ്രമഗേഹമാണ്‌ എന്ന വിശേഷണമാണ്‌ ഉചിതമാകുന്നത്‌. ലോകാൽഭു തങ്ങളുടെ സ്നേഹസ്തൂപം ഇന്ത്യൻ മുസൽമാന്റെ മഹത്വം വിളിച്ചോതുന്ന അഭിമാനസ്തംഭം തന്നെയാണ്‌ എന്ന്‌ ഓരോ യാത്രികനും അ​‍ിറയാതെ പറഞ്ഞുപോകും. പക്ഷേ ഞാൻ യാത്ര ചെയ്തിരുന്ന രിക്ഷാവണ്ടി ക്കാരൻ ഖുർശിദ്‌ പറഞ്ഞു. ഇവിടെ ഉറുടുഭാഷാ പ്രയോഗം തന്നെ വളരെ കുറഞ്ഞു. ജീവിതത്തിൽ മതത്തിന്‌ സ്ഥാനം കൊടുക്കുന്നവർ ഇല്ല എന്നു തന്നെ പറയാം. നിങ്ങൾ തെക്കേ ഇന്ത്യക്കാരെപ്പോലെ ഞങ്ങൾ
പള്ളികളിൽ പോകാറില്ല.

ബാക്ക്‌ ടു ഷാർജ

ആഗ്രയിൽ നിന്നും ഡൽഹിയിലേക്ക്‌ തിരിച്ചെത്തി. സാമൂഹ്യപരിഷ്ക്കർത്താവായ ഷാഹ്‌ വലിയുള്ളാഹ്‌, രാജ്ഘട്ട്‌, ജുമാ മസ്ജിദ്‌, ചാന്ദ്നി ചൗക്ക്‌, ഇന്ദിരാഗാന്ധി സ്മാരകം എന്നിവ സന്ദർശിച്ച ശേഷം ഷാർജയിലേക്കുള്ള തിരിച്ചുപറക്കലിനുള്ള തയ്യാറെടുപ്പിനിടയിൽ പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങൾ വിളിക്കുന്നു. അദ്ദേഹത്തിന്റെ പ്രാർഥനയുടെ അകമ്പടിയോടെ തുടങ്ങിയ യാത്രയുടെ വിശേഷങ്ങൾ അറിയുവാനുള്ള ഒരു വിളിയായിരുന്നു അത്‌.ഡൽഹിയിലെ ആധൂനിക എയർപോർട്ടിൽ നിന്ന്‌ രണ്ട്‌ റൿഅത്ത്‌ നിസ്ക്കരിച്ച്‌ ഷാർജയിലേക്ക്‌ തിരിച്ചു.