Malayalam translation of Freedom is the oxygen of the Individual


ആവിഷ്കാര സ്വാതന്ത്ര്യം: മുസ്ലിംകളാൽ താറുമാറായ ഇസ്ലാമിക സ്വപ്നം.

ലോകഭൂപടത്തിൽ സ്വതന്ത്രവാഗ്ദാനങ്ങളുമായാണ്‌ ഇസ്ലാം കടന്നുവന്നത്‌. അത്‌ മനുഷ്യന്‌ അവന്റെ ഭ്രമാത്മകതയുടെ വിലങ്ങുകളിൽനിന്നും മോചനം നൽകി .മനുഷ്യൻ സ്വതന്ത്രനായി സൃഷ്ടിക്കപ്പെട്ടുവേങ്കിലും, തന്റേതായ പ്രവർത്തനങ്ങൾ അവനെ ബന്ധനസ്ഥനാക്കി. ബാഹ്യനിർബന്ധ പ്രേരണകൂടാതെ തനതായ രീതിയിൽ പ്രവർത്തിക്കാനുള്ള സ്വതന്ത്ര ഇഛാശക്തി അവന്‌ ദൈവം നൽകി.

സ്വാതന്ത്ര്യം മാനവന്റെ ജന്മാവകാശമാണ്‌. സ്വതന്ത്രചിന്തയും പ്രവർത്തനവും അവന്റെ അടിസ്ഥാന ജന്മപ്രകൃതമാണ്‌. ഈസംഹിതയെ പ്രവാചകൻ(സ) പ‍ഊർണ്ണാർത്ഥത്തിൽ വിലമതിച്ചിരുന്നു. അപ്രകാരം തന്നെ ദൈവവിശ്വാസം നിർബന്ധപ്രേരണയല്ല വ്യക്തിപരമായ സ്വാതന്ത്ര്യതാൽപര്യമാണെന്ന്‌ ഖുർആൻ ഉദ്ഘോഷിക്കുന്നു.

അമുസ്ലിംകളും കപടവിശ്വാസികളുമുൾക്കൊന്ന തന്റെ മുഴുവൻ പ്രജകൾക്കും അറേബ്യയിലെ ചക്രവർത്തിയായിരുന്നപ്പോൾ പ്രവാചകൻ (സ) സ്വാതന്ത്ര്യം നൽകിയതായിട്ട്‌ ചരിത്രത്തിൽ നമുക്കു ദർശിക്കാം. അവരുടെ രജത രേഖതയിൽനിന്നുള്ള വ്യതിചലനം പ്രവാചകനെ പ്രകോപിതനാക്കിയില്ല. പ്രവാചകതീരുമാനത്തേക്കാളും കൂടുതൽ നല്ലതായ അഭിപ്രായങ്ങൾ യാതൊരു ഭയവിഹ്വലതയും കൂടാതെ നിർദേശിക്കാനും അന്വേഷിക്കാനും അവർക്ക്‌ സാധിച്ചിരുന്നു.

പൊതുസമൂഹത്തിൽ നിന്നുള്ള നിർദേശങ്ങളും നിരൂപണങ്ങളും അംഗീകരിച്ചുകൊണ്ട്‌ പ്രവാചകന്റെ അതേ നിദർശനം തന്നെ തന്റെ സച്ചരിതരായ ഖലീഫമാരും തുടർന്നു. ഒരിക്കൽ ഒരു വൃദ്ധ മതപരമായ ഭരണത്തെ സംബന്ധിച്ച്‌ രണ്ടാം ഖലീഫ ഉമർ (റ) നോട്‌ ചോദിച്ചു, എല്ലാജനങ്ങൾക്കും കേവലം ഈവൃദ്ധക്കുപേ‍ആലും ഉമറിനേക്കാൾ അറിവുണ്ടല്ലോ എന്ന്‌ ഉമർ(റ) ആശ്ചര്യം പ്രകടിപ്പിച്ചു.

പക്ഷെ, സച്ചരിതഖലീഫാഭരണത്തിന്റെ അവസാനം വ്യക്തി സ്വാതന്ത്ര്യത്തിന്റെ പര്യവസാനതുടക്കം കൂടിയായിരുന്നു.നിലവിലുള്ള സാമൂഹ്യക്രമം രാജവാഴ്ചയിലേക്ക്‌ നീങ്ങിയതോടെ വ്യക്തിസ്വാതന്ത്ര്യവും ഹനിക്കപ്പെട്ടു.

ഹജ്ജാജും കൂടെയുളളവരും നിഷ്ഠൂരവാഴ്ചയിൽ ഏറെ കുപ്രസിദ്ധി നേടിയവരായിരുന്നു. ഈ രാജവാഴ്ചക്കെതിരെ ശബ്ദിച്ചതിനാൽ പണ്ഡിതരും ജ്ഞാനികളും കിരാത മർദ്ദനത്തിരയാക്കപ്പെട്ടു.

ആവിഷ്കാരസ്വാതന്ത്ര്യമുപയോഗിച്ചതിനാൽ ഇമാം അബൂഹനീഫ(റ), അഹ്മദ്ബ്നുഹംബൽ (റ), ഇബ്നുതൈമിയ്യ, പോലുളള പണ്ഡിതന്മാർ ചരിത്രത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളിൽ ജയിലിലടക്കപ്പെട്ടതായി നമുക്കുകാണാം. ഇസാലാമിലെ യുക്തിവാദ പ്രസ്ഥാനത്തെ അനുകൂലിച്ച ഏകാധിപതികൾ പോലും യാഥാസ്തിക ചിന്തയുടെ പ്രചാരകരെ മർദ്ദിച്ചുവേന്നത്‌ ചരിത്രത്തിന്റെ വിരോധാഭാസമാണ്‌. അന്നുമുതൽ രാജവാഴ്ച ഭരണവ്യവസ്തയായിതുടർന്നു.

ഈകാലഘട്ടങ്ങളിൽ ഇസ്ലാം അസാമാന്യ വ്യക്തിത്വങ്ങൾക്ക്‌ ജന്മം നൽകിയെന്നത്‌ ശരിതന്നെയാണ്‌, എന്നിരുന്നാലും ലോകം ശാസ്ത്രസാങ്കേതിക വിദ്യയിൽ പുരോഗമിച്ചുകൊണ്ടിരിക്കെ ബൗദ്ധിക ചിന്തയിലെ നിഷ്ക്രിയത്വമനോഭാവം അറബ്‌ ലോകത്തിന്റെ അവസരം നഷ്ടപ്പെടുത്തി. സമൂഹചിന്ത കൾക്കാവശ്യമായ സർഗ ചിന്തകളെ പ്രകാശനം ചെയ്യാനുതകുന്ന ദിഷണാശാലികളുടെ ദുർലഭത അവിടെ പ്രകടമായിരുന്നു.

ഇന്ന്‌ അറബ്‌ ലോകത്ത്‌ ആവിഷ്കാര സ്വാതന്ത്ര്യതാൽപര്യത്താൽ ഒരുപ‍ആട്‌ പുരോഗമനങ്ങൾ നാമ്പെടുത്തിട്ടുണ്ട്‌. സാമൂഹ്യ മാധ്യമങ്ങൾ ചക്രവാളങ്ങളോളം വിശാലമാവുകയും എവിടെയും ദൃഷ്ടി ഗോചരമാവുകയും ചെയ്തിട്ടുണ്ട്‌.

അതൃപ്തിയുടെ സ്വരമുയർത്തി, ദേശവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിക്കപ്പെട്ട്‌ തടവിലായ ചില എഴുത്തുകാരുടെയും, പത്രാധിപരുടെയും, ചിന്തകരുടയും പ്രസ്താവനകൾ നമുക്ക്‌ ഗ്രഹിക്കാം

അതെ, തീർച്ചയായും അറേബ്യൻ ഭൂമികയിൽ പ്രാദേശിക ചിന്തകരും എഴുത്തുകാരും പ്രശോഭിച്ചിട്ടുണ്ട്‌. ആധുനിക വിദ്യാഭ്യാസ വിചക്ഷണർ സ്വതന്ത്ര നിരൂപണചിന്തകൾക്ക്‌ രൂപം നൽകിയിട്ടുമുണ്ട്‌. മാധ്യമ, വ്യാപാര കലകളിലെ തന്റെ വ്യത്യസ്ത നിരീക്ഷണങ്ങളിലൂടെ, ഈ എഴുത്തുകാരനുൾപടെ, അനേകം അനുയായികളെ നേടിയെടുത്ത വിസ്മയാവഹമായ ധിഷണാശാലി യാണ്‌ സുൽത്താൻ സഊട്‌ അൽഖാസിമി. അദ്ദേഹം തന്റെ ആധുനിക പ്രബന്ധത്തിൽ എഴുതുന്നു :

“ദു:ഖ കരമെന്നപ്പ്‌അറയട്ടെ, ഈ കഴിഞ്ഞ മാസങ്ങളിൽ ഗൾഫ്‌ മേഖലകളിൽ ബുദ്ധി
ജീവികളുടെമേൽ കൈയ്യേറ്റവും, ഭീഷണിയും ഉണ്ടായിരുന്നു. ഒരു ഗൾഫ്‌ രാഷ്ട്രത്ത്‌ തന്റെ രാജ്യത്തിന്റെ രാഷ്ട്രീയ ഭാവി ചോദ്യം ചെയ്ത്കൊണ്ട​‍്‌ പത്രലേഖനമെഴുതിയതിന്‌ ഒരു പ്രോഫസറും, മറ്റൊരു സ്റ്റൈറ്റിൽ ഔദ്യോഗിക സാമ്പത്തിക ഇടപാടുകൾ എടുത്ത്കാട്ടിയതിന്‌ ഒരു നിയ മജ്ഞനും തടവിലാക്കപ്പെട്ടു. തീർച്ചയായും ഈ സ്വാതന്ത്ര്യ ചിന്തകർ അനാദരിക്കപ്പെടേണ്ടവരല്ല, മറിച്ച്‌ ആദരിക്കപ്പെടേണ്ടവരാണ്‌”

ഈ രംഗത്ത്‌ പുതിയ വീക്ഷണങ്ങൾ നടത്തിയ പലരും ഇനിയും അവശേഷിക്കുന്നു, പക്ഷെ അനുഭവം വെളിപ്പെടുത്തന്നതുപോലെ, പൊതുസമൂഹത്തിൽ ഒരു വ്യക്തിയുടെ നിരൂപണചിന്തകളെ പൂർണ്ണാർത്ഥത്തിൽ അനാവരണം ചെയ്യാൻ ഇവിടെ സമയവും സാഹചര്യവും അനുവദിക്കുന്നില്ല. പബ്ലിക്‌ ഇന്റലക്‌ച്വൽ എന്ന പദം ദുർഗ്രഹമന്യേ മനസ്സിലാക്കാവുന്നതാണ്‌. ഇത്തരത്തിലുളള പൗര സ്വാതന്ത്ര്യങ്ങളുമായി ഗൾഫ്‌ രാഷട്രങ്ങൾ ഇനിയും കീഴ്പെടേണ്ടതുണ്ട്‌

ഔദ്യോഗിക രീതിക്കെതിരെയുള്ള ഏതൊരു ശബ്ദവും നിയമത്താൽ ശിക്ഷാർഹമായ കുറ്റമായി പരിഗണിക്കുന്നതിൽ ഇറാനിലെ അവസ്ഥയും ഭിന്നമല്ല.

തന്റെ വിദ്യാലയ ജീവിതം മുതൽ മരണം വരെ യു.എസ്സിൽ ജീവിച്ച്‌ അനേകം പേരുടെ അടുക്കൽ മഹാനായ ധിഷണാശാലിയെന്ന്‌ അ​‍ിറയപ്പെട്ട എഡ്വേർഡ്‌ സെയ്ദ്‌, പൊതു ധിഷണാശാലികളുടെ സ്വാതന്ത്ര്യത്തിന്‌ പരിമിതികൾ നിശ്ചയിച്ച Twenty Terrestrial empires എന്ന്‌ ലാമർട്ടിൻ വിശേഷിപ്പിച്ച മുസിം രാജ്യങ്ങളിൽ ജീവിച്ചിരുന്നെങ്കിൽ അദ്ദേഹത്തിനും തുല്യ അംഗീകാരം ലഭിക്കുമായിരുന്നോ ?

ചരിത്രം നിനയ്ച്ചതു നേർവിപരീതമാണ്‌. എങ്കിലും ഭാവപ്രകടന സ്വാതന്ത്ര്യം ധിഷണാശാലിയുടെ ജീവവായുവാകുന്നു.