പള്ളിക്കുള്ളിലാണോ ഇവരുടെ മൊബൈല്‍ കളി? പക്ഷേ…

Kamal Varadoor

Kamal Varadoor

ഇത് ഖുര്‍ആന്റെ മൊബൈല്‍ ജാലകം
കമാല്‍ വരദൂര്‍

http://mechandrikaonline.com/viewnews.asp?mcat=Top&mitem=TP20114131558

Jan 16 2011

ഡല്‍ഹിയില്‍ നടന്ന പത്തൊമ്പതാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ജുമുഅ നമസ്ക്കാരം ചരിത്ര പ്രസിദ്ധമായ ഡല്‍ഹി ജുമാ മസ്ജിദിലായിരുന്നു. ചൈനയിലെ ഗുവാന്‍ഷൂവില്‍ പതിനാറാമാത് ഏഷ്യന്‍ ഗെയിംസിന് പോയപ്പോള്‍ അബു വഖാസ് (റ) എന്ന മഹാന്റെ ഖബറിടം സ്ഥിതി ചെയ്യുന്ന വിശുദ്ധമായ മസ്ജിദിലായിരുന്നു ജുമുഅ. ലോകത്തങ്ങോളമിങ്ങോളമുളള വിവിധ രാജ്യക്കാരായ വിശ്വാസികളുടെ സമ്മേളനമായിരുന്നു ഈ ജുമുഅ.

ഇന്നലെ ഖത്തറില്‍ ജുമുഅക്ക് അവസരം ലഭിച്ചത് രാജ്യത്ത് ഇംഗ്ലീഷില്‍ ഖുത്തുബയുള്ള ഖത്തറിലെ ഏക മസ്ജിദായ ഖത്തര്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററിലെ ഫനാറില്‍. ബിലാല്‍ ഫിലിപ്പിനെ പോലെ അതി പ്രശസ്തരായവരുടെ പ്രസംഗങ്ങളില്‍ ലോക ശ്രദ്ധയാകര്‍ഷിച്ച മസ്ജിദ്. ഇസ്ലാംമതത്തിലേക്ക് ആകൃഷ്ടരായി വരുന്നവരുടെ കേന്ദ്രമാണിത്. എല്ലാ വെള്ളിയാഴ്ച്ചകളിലും പത്തും ഇരുപതും പേര്‍ക്ക് ഇവിടെ ഷഹാദത്ത് കലിമ ചൊല്ലി കൊടുക്കുന്നു. ഇന്നലെ പത്തോളം ഫിലിപ്പൈനികള്‍. ജുമുഅ നമസ്ക്കാരത്തിന് ശേഷം പത്ത് പേരെയും പള്ളിയിലേക്ക് വിളിച്ചു. അവര്‍ക്ക് ഇമാം കലിമ ചൊല്ലികൊടുക്കുന്നു. ഇസ്ലാംമത വിശ്വാസങ്ങളോട് താല്‍പ്പര്യമുള്ളവര്‍ക്ക് മതത്തെക്കുറിച്ചും പ്രവാചകനെക്കുറിച്ചും ഖുര്‍ആനെക്കുറിച്ചുമെല്ലാം മനസ്സിലാക്കി കൊടുക്കുന്നുണ്ട്. ഇസ്ലാമിലേക്ക് ആരെയും നിര്‍ബന്ധിച്ച് കൊണ്ടുവരുന്നില്ല. താല്‍പ്പര്യമുള്ളവര്‍ക്ക് പള്ളിയിലെത്താം. ഇന്നലെ പുതുതായി ഇസ്ലാമിലേക്ക് ആകര്‍ഷിക്കപ്പെട്ട ഫിലിപ്പൈനികളുമായി സംസാരിച്ചു. ദീര്‍ഘകാലമയി ഇവര്‍ ഖത്തറിലുണ്ട്. ഇസ്ലാമിനെ വര്‍ഷങ്ങളോളമായി പരിചയപ്പെട്ടിരിക്കുന്നു. അറബി സംസാരിക്കാന്‍ പഠിച്ച ശേഷമാണ് ഇസ്ലാമിന്റെ മൂല്യങ്ങള്‍ മനസ്സിലാക്കിയത്. പിന്നെ തീരുമാനമെടുത്തു. മനുഷ്യ സ്നേഹത്തെ മനോഹരമയി വിഭാവനം ചെയ്യാനും സമുന്നതമായ സാമുഹ്യ ജീവിതത്തിന്റെ പ്രസക്തിയും ലോക സമാധാനാവും ഉദ്ഘോഷിക്കുന്ന മറ്റൊരു മതമില്ലെന്നാണ് ഇസ്ലാം മതം സ്വീകരിച്ചവരില്‍ ഒരളായ മൊഹദാത് അലീമി പറഞ്ഞത്. ജുമുഅക്കായി പള്ളിയില്‍ കയറിയപ്പോള്‍ കൂടുതല്‍ ആഫ്രിക്കക്കാര്‍. പിന്നെ യൂറോപ്യരും. എല്ലാവരുടെ കൈവശവും മൊബൈല്‍ ഫോണുകള്‍. പള്ളിക്കുള്ളിലാണോ ഇവരുടെ മൊബൈല്‍ കളി എന്നാലോചിക്കാതിരുന്നില്ല. പക്ഷേ ശ്രദ്ധിച്ചപ്പോഴാണ് മൊബൈലില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുകയാണ് എല്ലാവരും. പുതുപുത്തന്‍ മൊബൈലുകളില്‍ ഖുര്‍ആന്റെ മുപ്പത് ജുസുകളുമുണ്ട്. എപ്പോള്‍ വേണമെങ്കിലും വായിക്കാം. അരികിലുണ്ടായിരുന്ന ഇംഗ്ലീഷുകാരന്‍ മുഹമ്മദ് സിദ്ദിഖിയുടെ മൊബൈല്‍ ഫോണ്‍ വാങ്ങി നോക്കിയപ്പോള്‍ ഖുര്‍ആന്‍ മാത്രമല്ല പ്രധാന പ്രാര്‍ത്ഥനകളും അതിലുണ്ട്. നമ്മുടെ നാട്ടില്‍ വിവിധതരം മൊബൈല്‍ ഫോണുകളുണ്ട്. പക്ഷേ ഒരാളും മൊബൈല്‍ ഫോണില്‍ ഖുര്‍ആനെ പ്രയോജനപ്പെടുത്തുന്നത് കണ്ടിട്ടില്ല. പള്ളിക്കകത്ത് പൂര്‍ണ്ണമായും ഖത്തീബിന്റെ പ്രസംഗം ശ്രവിക്കുന്നു. നമ്മുടെ നാട്ടിലെ മസ്ജിദുകളില്‍ കാണുന്നത് പോലെ ഇവിടെയും മുസ്അഫുകള്‍ ധാരാളമുണ്ട്. പക്ഷേ എല്ലാവരും മൊബൈല്‍ ഖുര്‍ആന്‍ വക്താക്കള്‍. ഇംഗ്ലീഷ് ഖുത്തുബ പുതിയ അനുഭവമായിരുന്നു. അറബിയില്‍ തുടങ്ങി പിന്നെ ഇംഗ്ലീഷിലുള്ള ഉദ്ബോധനം. ഖത്തീബ് തെരഞ്ഞെടുത്ത വിഷയവും പുതുമയുള്ളതായിരുന്നു. സാങ്കേതികവിദ്യയില്‍ ലോകം കുതിക്കുന്ന വേളയില്‍ ഇന്റര്‍നെറ്റും സാറ്റലൈറ്റ് വിജ്ഞാനവും കൈയ്യെത്തും ദൂരത്താണ്. പക്ഷേ ഈ സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തി ഖുര്‍ആനെ പ്രയോജനപ്പെടുത്താന്‍, ആ വിജ്ഞാനം ലോകത്തിന് പകരാന്‍ ആരും ശ്രമിക്കുന്നില്ല. പതിനഞ്ച് മിനുട്ടോളം അദ്ദേഹം സംസാരിച്ചു. ഒടുവിലുളള പ്രാര്‍ത്ഥനയും ഇംഗ്ലീഷില്‍ തന്നെ. അറേബ്യന്‍ നാട്ടില്‍ ഇംഗ്ലീഷില്‍ ഖുത്തുബശ്രവിക്കാന്‍ ആയിരങ്ങള്‍. നമസ്ക്കാരത്തിന് ശേഷം പരസ്പരാശ്ലേഷം… സ്നേഹം പുതുക്കല്‍. ഈ ഫനാര്‍ ഖത്തറിലെ ആയിരകണക്കിന് പള്ളികളില്‍ നിന്ന് വിത്യസ്തമാണ്

Tags: