മദീനയിലെ സൂര്യനെന്റെ മനസ്സില്‍
ഉദയം കൊള്ളുമ്പോള്‍
മറക്കുന്നു ഞാനെല്ലാം, നഷ്ടമാകുന്നെന്‍
ബുദ്ധിഭ്രമണ പഥവും.

എന്റെ മിഴികളില്‍
മദീന ഉണരുകയായി
എന്‍ മുഖം മദീനയാല്‍
ഒരു പൂര്‍ണ്ണചന്ദ്രനാവുകയായ്‌

എന്റെ ഉനാഹിയുടെ തട്ടകത്തില്‍
ഞാനൊരു യജമാനനാകുമ്പോള്‍
മദീനയുടെ രാജധാനിയില്‍
വെറുമൊരു അടിമയാകുന്നു ഞാന്‍

എനിക്ക്‌ ചുറ്റും എല്ലാം-
ഭ്രാന്തമായി മാറുമ്പോള്‍, മദീനയുടെ-
തെരുവില്‍ ഞാനൊരു ഭ്രാന്തനാകുന്നു

എന്റെ രോഗങ്ങള്‍ക്കെല്ലാം മദീനയൊരു
ആശ്വാസമകുന്നു
വെല്ലുവിളികല്‍ എന്തു തന്നെയായാലും
ഏറ്റെടുക്കുവാന്‍ തയ്യാറാണ്‌ ഞാന്‍

എനെക്കിതിരെ ഒരായുധവും ഉയരില്ല
മദീനയുടെ ശക്തി എന്റെ കയ്യിലുണ്ടാവുമ്പോള്‍

സൌഹൃദങ്ങളെനിക്ക്‌ നഷ്ടങ്ങളുടെ നോവ്‌ സമ്മാനിക്കുമ്പോള്‍
മദീനയെനിക്ക്‌ നേട്ടങ്ങള്‍ മാത്രം
കാണുന്ന പുണ്യഭൂമിയാകുന്നു

എനിക്ക്‌ ചുറ്റും എല്ലാം-
ഭ്രാന്തമായി മാറുമ്പോള്‍, മദീനയുടെ-
ത്രുവില്‍ ഞാനൊരു ഭ്രാന്തനാകുന്നു.

എന്റെ വായനക്കാരേ,
ഹൃദയമുള്ളവനോട്‌ പറയേണ്ട ആവശ്യമില്ല
രാപ്പാടിയില്‍ നിന്നും പിന്നെയാ-
പനനീര്‍ പുഷ്പം എന്തിന്ന്‌ പിരിഞ്ഞുവെന്ന്‌

സുഖന്ത കുപ്പികള്‍ മുഴുവനും
തുറന്നു വെച്ചു ഞാനെന്റെ ജീവിതത്തില്‍
ഓരോ പുസ്തക താളുകളും വായിച്ചു തീര്‍ത്തു-
ഞാന്‍; അടക്കിവെച്ച അലമാരയില്‍…

എനിക്ക്‌ ചുറ്റും എല്ലാം-
ഭ്രാന്തമായി മാറുമ്പോള്‍, മദീനയുടെ-
ത്രുവില്‍ ഞാനൊരു ഭ്രാന്തനാകുന്നു.

ഒ പ്രിയേ!
നിന്റെ ക്ഷമയെ ഞാന്‍ പരീക്ഷികുന്നില്ല
കത ഞാന്‍ ചുരുക്കി പറയാം-
അതു തന്നെ നിനക്കിഷ്ടമെന്നെനിക്കറിയാം!

എന്റെ നിര്‍ണ്ണയം ഇതാകുന്നു-
കിഴക്കും പടിഞ്ഞാറും മദീനയുടെ
സ്വാധീനം തീര്‍ച്ചയായും പരന്നിരിക്കുന്നു.

എനിക്ക്‌ ചുറ്റും എല്ലാം-
ഭ്രാന്തമായി മാറുമ്പോള്‍, മദീനയുടെ-
ത്രുവില്‍ ഞാനൊരു ഭ്രാന്തനാകുന്നു.

‘എന്റെ പുണ്യഭൂമീ!
എന്റെ ആത്മാവല്ലാതെ എന്തുണ്ടെനിക്ക്‌
നിനക്ക്‌ സമ്മാനമായീ
സമര്‍പ്പിക്കാന്‍

Translated by Shams Thali.