എന്‍ സമശീര്‍ഷര്‍ക്കു മധ്യേ ഒരു രാജ്നിയായിരുന്നു ഞാന്‍
എന്‍ ഗുരുവര്യര്‍ക്ക്‌ പോലും വിസ്മയാവഹമായിരിന്നു എന്‍
ബുദ്ധിശക്തി.

ഹൃദയവും ആത്മാവുമെല്ലാം സ്വന്തം ഇഛാശക്തിയില്‍ ഞാന്‍ നിക്ഷേപിച്ചു
പരാചയം അശേഷമേശാതെ ജയം സ്വന്തമാക്കാന്‍ ഞാന്‍ ഉറക്കം ത്യജിച്ചു

സദാ ജാഗരൂകമാം എന്‍ മനസ്സിന്റെ ഏക യജമാനത്തിയായിരുന്നു ഞാന്‍
യാതൊരു പളപളപ്പിലും മിന്നിലും എന്‍ കണ്ണുകള്‍ അഞ്ചിപ്പോയിരുന്നില്ല

പക്ഷെ ഇപ്പോള്‍ അതിവിചിത്രമാം ഒരു സ്ഥിതി ഭവിച്ചിരിക്കുന്നു…
മറന്നുപോയ്‌ ഞാനാകെയിന്ന്‌ സമയസ്ഥല വിവരങ്ങളൊക്കെയും

അനത്തമാം മരുപ്പെരപ്പില്‍ കൈവിട്ടു പോയ ലെയിലയാണിന്നു ഞാന്‍…
കണ്ണുകള്‍ പതിഞ്ഞിടുന്നിടത്തൊക്കെയും അവള്‍ കാണുന്നതിപ്പോള്‍
മജ്‌നുവിന്‍ മരീചിക മാത്രം

പകല്‍ നേരത്ത്‌ ഞാന്‍ വിചാരിക്കും രാത്രിയായാല്‍ മനസ്സണ്‍ന്‌ സ്ഥിരപ്പെടുത്താം
രാത്രി നേരത്തോ എന്‍ സര്‍വേന്ദൃയങ്ങളും അവനിങ്കലേക്ക്‌ പറന്നുപോകും

ഓ വിദൂരസ്ഥാനം എന്റെ മജ്‌നുവേ! എന്‍ സ്വബോധമൊരല്‍പമെങ്കിലും നീ ബാക്കിവെക്കണേ…
അല്ലങ്കിലെങ്ങെനെ ലൌകിക കാര്യങ്ങളില്‍ ഞാന്‍ ശ്രദ്ധയൂന്നും?

ഓ വിദൂരസ്ഥാനം മജ്‌നുവേ! സ്നേഹത്താല്‍ എന്നെ മുഴുഭ്രാന്തിയാക്കിടല്ലേ
തേന്‍ കൂടിനടുത്തേക്കുള്ള വഴി പിഴച്ചുപോയൊരു പാവമാം തേനീച്ച പോലവെ…

സംഗതി അങ്ങനെയൊക്കെയാകിലും
ഞാനെന്‍ ഉന്മത്തമാം പ്രേമത്തെ തുടര്‍ന്നും ഉപ്‌വസിക്കും

സര്‍വ്വനേരവും ഞാന്‍ എന്‍ കരുണാര്‍ദ്രനോട്‌ ഇരന്നുകൊണ്ടിരിക്കും
എന്റെ റബ്ബേ! എന്നില്‍ സുഖ ശീതളിമ പടര്‍ത്തിടാന്‍-
എപ്പോഴാണെന്‍ ദൃഷ്ടിയില്‍ മജ്‌നുവൊന്നു വെളിപ്പെട്ട്‌ കാണ്‍കയെന്ന്‌.

Translated by Alavi Al Hudawi.