എന്‍ വിളികള്‍ക്കുത്തരം നല്‍കുന്നതില്‍
എന്‍ സ്വപ്നങ്ങള്‍ സഫലമാക്കുന്നതില്‍
എന്‍ പാപങ്ങള്‍ പൊറുത്തു തരുന്നതില്‍
അന്നപേയങ്ങള്‍ വേണ്ടപോല്‍ നല്‍കുന്നതില്‍
സൌഭാഗ്യങ്ങള്‍ എന്നില്‍ എത്രയും ചൊരിയുന്നതില്‍

തിന്മക്കു മേല്‍ തിന്മ തന്നെ ചെയ്തിട്ടും
എന്നെ ഇപ്പൊഴും ജീവനോടെ നിര്‍ത്തുന്നതില്‍
ഓ മധുരമേറും സ്നേഹമൂറും പ്രിയ രക്ഷിതാവേ
നീ മുഷിഞ്ഞില്ലല്ലോ ഒട്ടുമെന്‍ നാഥാ ദയാനിധേ!

നിന്റെ അളവറ്റ കരുണയാല്‍ എന്‍ പാപങ്ങള്‍ പൊതിഞ്ഞിടൂ
എന്‍ ഉത്കണ്ഠ നിറയും കണ്ണുനീര്‍ നിനക്കു സ്വന്തം
എന്റെ എല്ലാ സന്തോഷത്തിനും നീ താന്‍ നിദാനം.

Translated by Alavi Al Hudawi.
Dec 6, 2007