അവളെക്കുറിച്ച്‌ ചിന്താവിഷ്ഠനായൊരു ദിനം
ജൈഹൂന്‍ തന്റെ സ്വപ്നത്തില്‍ പറഞ്ഞു:

ഹൊ! എന്തിനെന്നെ നീ ഇത്രമേല്‍ സ്നേഹിക്കണം?
കണ്ണുനീര്‍ കൊണ്ടെന്‍ അഭാവം ശമിപ്പിക്കണം?

അത്രതന്നെ തിരിച്ചും തരാന്‍ എനിക്കു പറ്റിയില്ലെങ്കില്‍
നാഥന്റെ നീതി എന്നില്‍ നരകാഗ്നി വിധിക്കുമോ?

ഓ തസ്ബീഹ്‌! നിന്റെ കരുണാമയനാം നാഥനോട്‌ ഇരക്കണേ
നിന്റേതെന്ന പോല്‍ എന്‍ ഹൃദയവും ആ സ്നേഹത്തിലുരുമ്മിടാന്‍

ദ്വേഷത്തിന്‍ പരാജയം ഒട്ടൊക്കെ സഹിച്ചിടാം; പക്ഷേ,
സ്നേഹത്തില്‍ തോല്‌വി താന്‍ അത്യന്തം ഭയാനകം.

Translated by Alavikutty Al Hudawi.
Jaihoon’s photo by Azim Musafir

Dec 6, 2007