ഡോ. അല്ലാമാ മുഹമ്മദ്‌ ഇഖ്ബാല്‍

വിവ: അഷ്‌റഫ്‌

നാം ജീവിക്കുന്ന പ്രപഞ്ചത്തിന്‍രെ സ്വഭാവവും പൊതുഘടനയുമെന്താണ്‌? അതിന്റെ സംവിധാനത്തില്‍ സ്ഥായിയായ വല്ല ഘടകവുമുണ്ടോ? നാം അതുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? നമുക്കിതിലെയെന്തു സ്ഥാനമാണുള്ളത്‌? നാം വസിക്കുന്ന സ്ഥലത്തിനനുയോജ്യമായ സ്വഭാവങ്ങളെന്തൊക്കെയാണ്‌? ഇത്തരം ചോദ്യങ്ങള്‍ മതം, തത്ത്വചിന്ത, സവര്‍ണ കവിത എന്നവയില്‍ സാധാരണമാണ്‌. കാവ്യതാല്‍പര്യങ്ങളില്‍ നിന്ന്‌ ലഭിക്കുന്ന അറിവ്‌ പ്രധാനമായും വ്യക്തികേന്ദ്രീകൃതമാണ്‌. അത്‌ അലങ്കാരികവും അവ്യക്തവും അനിര്‍വചനീയവുമാണ്‌. മതം അതിന്റെ ഔന്നിത്യത്തില്‍ കവിതക്കുമുകളിലാമ്‌. അത്‌ വ്യക്തിയില്‍ നിന്ന്‌ സമൂഹത്തിലേക്ക്‌ പ്രവഹിക്കുന്നു. യാഥാര്‍ഥ്യങ്ങളോടുള്ള അതിന്റെ നിലപാട്‌ മനുഷ്യന്റെ പരിമിതികള്‍ക്ക്‌ വിരുദ്ധമാമ്‌. അവന്റെ വാദങ്ങളെ അത്‌ പൊലുപ്പിച്ചുകാട്ടുകയും ഒന്നുമി#്ല‍ായ്മയുടെ സാധഅയതകളെ പരമായാഥാര്‍ഥ്യങ്ങളുടെ നേര്‍ക്കാഴ്ചയെക്കാളും ചെറുതായികാണിക്കുകയും ചെയ്യുന്നു. അങ്ങനെ വരുമ്പോള്‍ തത്വചിന്തയുടെ തനതായ ബൌദ്ധികരീതികല്‍ മതത്തില്‍ പ്രയോഗിക്കാനാകുമോ? തത്വചിന്തയുടെ ആത്മാവ്‌ സ്വതന്ത്രമായ അന്വേഷണമാണ്‌. എല്ലാ അധികാരങ്ങളെയും അത്‌ സംശയത്തോടെ വീക്ഷിക്കുന്നു. അനിഷേധ്യമായ മാനുഷികചിന്തകളെ ഉള്ളിലേക്കിറങ്ങിച്ചെന്ന്‌ അന്വേഷണവിധേയമാക്കലാണതിന്റെ ചുമതല. ഈ അന്വേഷണം അവസാനമായി എത്തിച്ചേരുന്നത്‌ യുക്തിയെ പൂര്‍ണമായി നിഷേധിക്കുന്നതിലോ പരമയാഥാര്‍ഥ്യത്തെ മനസ്സിലാക്കാനുള്ള യുക്തിയുടെ ബലഹീനത അംഗീകരിക്കുന്നതിലോ ആയിരക്കും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ മതത്തിന്റെ സത്ത വിശ്വാസമാണ്‌. വിശ്വാസം ധിഷണക്ക്‌ കണ്ടെത്താനാവാത്ത ട്രാക്ക്‌ നഷ്ടപ്പെട്ട പാതയെ പക്ഷിയെ പോലെ കാണുന്നു. ഇസ്ലാമിന്റെ പ്രമുഖ ആധ്യാത്മിക കവിയുടെ വാക്കുകളില്‍ ധിഷണ മനുഷ്യന്റെ ജീവിക്കുന്ന ഹൃദയങ്ങഅങ്ങളെ പതിയിരുന്നാക്രമിക്കുകയും ജീവിതത്തിലെ അദൃശ്യമായ സമ്പത്തുകളെ കൊള്ളയടിക്കുകയും മാത്രമാണ്‌ ചെയ്യുന്നത്‌. എങ്കിലും കേവലമൊരനുഭവമെന്നതിലുപരിയാണ്‌ വിശ്വാസമെന്നത്‌ നിഷേധിക്കാനാവില്ല. ബോധമണ്ഡലങ്ങളെ ഉണര്‍ത്തുന്നതു പോലെയുള്ള ഒരു ഉള്ളടക്കമുണ്ടതിന്‌. മതത്തിന്റെ ചരിത്രത്തില്‍ ശത്രു ചേരികളുടെ – പണ്ഡിതന്മാരുടെയും ആധ്യാത്മികവാദികളുടെയും- നിലനില്‍പ്‌, ആദര്‍ശം മതത്തിലെ ഒരവിഭാജ്യ ഘടകമാണെന്ന്‌ പറഞ്ഞു തരുന്നു. അതിലപ്പുറം, താത്വികമായി പറഞ്ഞാല്‍ മതം പ്രൊഫസര്‍ വൈതെഡ്‌ നിര്‍വചിച്ചതുപോലെ ‘ ആത്മാര്‍ഥമായി പ്രാവര്‍ത്തികമാക്കുകയും അനുഷ്ഠിക്കുകയും ചെയ്യുമ്പോള്‍ സ്വഭാവരീതികളെ മാറ്റിമറിക്കുന്നതില്‍ സ്വാധീനിക്കുന്ന പൊതു സത്യങ്ങളുടെ ഒരു വ്യവസ്ഥയാണ്‌. മനുഷ്യന്റെ ആന്തരികവും ബാഹ്യവുമായ ജീവിതത്തിന്‌ രൂപാന്തരീകരണവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുക എന്നത്‌ മതത്തിന്റെ പ്രധാന ലക്ഷ്യമാകുമ്പോള്‍, മതമുള്‍ക്കൊള്ളുന്ന പൊതുതത്ത്വങ്ങള്‍ ഒരിക്കലും ചഞ്ചലമായിരിക്കരുതെന്നത്‌ വ്യക്തമാണ്‌. അനുഷ്ഠാനങ്ങളുടെ സംശയകരമായ തത്വങ്ങളുടെ #്ടിസ്ഥാനത്തില്‍ ആരും തങ്ങഅങ്ങളുടെ പ്രവര്‍ത്തനങ്ന്‍ഘലെ പരീക്ഷിക്കരുത്‌. യഥാര്‍ഥത്തില്‍ മതത്തിന്റെ ധര്‍മം കണക്കിലെടുക്കുമ്പോള്‍ ശാസ്ത്ര നിയമങ്ങളെക്കാളും മതത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക്‌ ബൌദ്ധികാടിത്തറയുണ്ടാവേണ്ടത്‌ അത്യാവശ്യമാണ്‌. ശാസ്ത്രം ഭൌതികാതീയ ചിന്തയെ അവഗണിച്ചേക്കും. ഇതുവരെ അങ്ങനേയേ ഉണ്ടായിട്ടൊള്ളൂ. വ്യത്യസ്ത വിരുദ്ധ അനുഭവങ്ങളെ അനുരജ്ഞനത്തിലെത്തിക്കാനും മനുഷ്യന്‍ ജീവിക്കുന്ന ചുറ്റുപാടുകളെ ന്യായീകരിക്കാനുമുള്ള അന്വേഷണത്തെ മത്തിന്‌ നിരാകരിക്കാനാവില്ല. അതുകൊണ്ടാണ്‌ പ്രൊഫസര്‍ വൈതെഡ്‌ ‘വിശ്വാസത്തിന്റെ ആയുസ്സ്‌ യുക്തിവാദത്തിന്റെ ആയുസ്സാണെ’ന്ന്‌ വളരെ ശ്�
��ദ്ധാപൂര്‍വ്വം പ്രഖ്യാപിച്ചത്‌. പക്ഷേ, വിശ്വാസത്തെ യുക്തി വല്‍ക്കരിക്കുക എന്നത്‌ തത്വചിന്തക്ക്‌ മതത്തിന്‍ മേലുള്ള അധികാരം തത്വചിന്തക്കുണ്ടെന്നതില്‍ സംശയമില്ല. പക്ഷേ, ചില പ്രത്യേക അവസരങ്ങളിലൊഴികെ തത്വചിന്തയുടെ അധികാരത്തിന്‌ കീഴ്പ്പെടാത്ത വിധത്തിലായിരിക്കണം വിധിക്കപ്പെടുന്നതിന്റെ സ്വഭാവം. മതകാര്യങ്ങളില്‍ വിധിപറയുമ്പോള്‍ തത്ത്വചിന്തക്ക്‌ അടിസ്ഥാന തത്ത്വങ്ങളില്‍ മതത്തെ ചെറുതാക്കി കാമിക്കാനാവില്ല. മതം ഒരു പ്രത്യേക മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളോ കേവലം ചിന്തയോ കേവലപ്രവര്‍ത്തനമോ കേവല അനുഭവമോ അല്ല. ഒരു പൂര്‍ണ മനുഷ്യന്റെ ആവിഷ്കാരമാണ്‌. അതുകൊണ്ട്‌ മതത്തെ വിലയിരുത്തുമ്പോള്‍, മതത്തിന്റെ കേന്ദ്രസ്ഥാനം അംഗീകരിക്കാന്‍ തത്ത്വചിന്ത നിര്‍ബന്ധിതമാണ്‌. ചിന്താപരമായ ഉദ്ഗ്രഥന പ്രക്രിയയില്‍ മതത്തെ മര്‍മ്മസ്ഥാനമായി കാണാതെ പറ്റില്ല. ചിന്തയും അന്തര്‍ജ്ഞാനവും പരസ്പരം വിരുദ്ധമാണ്‌ എന്ന്‌ കരുതുന്നതില്‍ യുക്തിയുമില്ല. ഇവരണ്ടും ഒരേ വേരില്‍ നിന്നാണ്‌ വരുന്നത്‌. ഇവ പരസ്പരം പരിപൂരകങ്ങളാണ്‌. ഒന്ന്‌ പരമയാഥാര്‍ഥ്യത്തിന്റെ കാലികമായ ആസ്വാദനവുംമറ്റേത്‌ സൂക്ഷ്മമായ നിരീക്ഷണങ്ങള്‍ക്കായി പാരമ്യതയുടെ വിവിധ ഭാഗങ്ങള്‍ സാവധാനം സ്പെഷലൈസ്‌ ചെയ്ത്‌ പഠനവിധേയമാക്കി പാരമ്യതയെ അനുഭവിക്കുന്നത്‌ ലക്ഷീകരിക്കുന്നു. പരസ്പര നവീകരണത്തിന്‌ രണ്ടും പരസ്പരം അനിവാര്യമാണ്‌. ജീവിതത്തിലെ ധര്‍മങ്ങള്‍ക്കനുസരിച്ച്‌ ഇവക്ക്‌ സ്വയവ്യക്തമാകുന്ന യാഥാര്‍ഥ്യത്തിന്റെ ഒരേ ദര്‍ശനങ്ങളെയാണ്‌ രണ്ടും തേടുന്നത്‌. ബെര്‍ഗ്സണ്‍ പറഞ്ഞതു പോലെ യാഥാര്‍ഥത്തില്‍ അന്തര്‍ജ്ഞാനം ധിഷണയുടെ ഒരുന്നത രൂപം മാത്രമാണ്‌.

ഇസ്ലാമിലെ ബൌദ്ധികാടിസ്ഥാനത്തിനുള്ള അന്വേഷണം പ്രവാചകന്റെ (സ) കാലം മുതല്‍ക്കേ തുടങ്ങിയിട്ടുണ്ടെന്ന്‌ കണക്കാക്കപ്പെടുന്നു. പ്രവാചകര്‍ (സ) എപ്പോഴും പ്രാര്‍ഥിക്കുമായിരുന്നു ‘നാഥാ! വസ്തുക്കളുടെ പൂര്‍മ സ്വഭാവത്തെ കുറിച്ചുള്ള ജ്ഞാനം എനിക്ക്‌ നല്‍കണമേ..’ പിന്നീട്‌ വന്ന സൂഫികളും അല്ലാത്തവരുമായ ബുദ്ധിജീവികളുടെ സംഭാവനകള്‍ നമ്മുടെ സാംസ്കാരിക ചരിത്രത്തില്‍ വിജ്ഞാനാത്മകമായ ഒരുപാട്‌ അധ്യായങ്ങള്‍ തുറന്നിട്ടുണ്ട്‌. എത്രത്തോളമെന്നാല്‍ പരസ്പരം പൊരുത്തപ്പെടുന്ന ആശയങ്ങളുടെ വ്യവസ്ഥക്കും സത്യത്തോടുള്ള പൂര്‍ണമായ ഹൃദയാര്‍പ്പണബോധത്തിന്‌ കാലത്തിന്റെ പരിമിതിക്കെന്നപോലെ ഇവ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതുവഴി മറ്റുകാലങ്ങളെക്കാളും ഉപകാരശൂന്യമായ ഒരുപാട്‌ ദൈവശാസ്ത്ര പ്രസ്ഥാനങ്ങള്‍ ഇസ്ലാമില്‍ ഉടലെടുത്തു. നമുക്കെല്ലാമറിയുന്നതു പോലെ ഇസ്ലാമിക ചരിത്രത്തില്‍ യവനതത്ത്വചിന്തക്ക്‌ ശ്ക്തമായ ഒരു സാംസ്കാരിക സ്വാധീനമുണ്ട്‌. ഖുര്‍ആന്റെയും ഗ്രീക്ക്‌ തത്ത്വചിന്തകളില്‍ നിന്ന്‌ പ്രചോദനമുക്കൊണ്ട്‌ ഉയര്‍ന്നുവന്ന വ്യത്യസ്ത ദൈവശാസ്ത്രചിന്തകളെയും സൂക്ഷ്മപഠന വിധേയമാക്കുമ്പോള്‍ യവനതത്ത്വചിന്തക്ക്‌ മുസ്ലിം ചിന്തകരുടെ ചിന്തകളെ വിശാലമാക്കുന്തോടൊപ്പം ഖുര്‍ആനിക ദര്‍ശനങ്ങളെ മറച്ചുവെക്കുകയും ചെയ്തിരുന്നുന്നെ സത്യം ബോധ്യമാകും. സോക്രട്ടീസ്‌ മനിഷ്യലോകത്ത്‌ മാത്രമാണ്‌ ശ്രദ്ധ കേന്ദ്രീകച്ചിരുന്നത്‌. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മനുഷ്യനെ കുറിച്ചുള്ള മനുഷ്യനെ മാത്രമായിരുന്നു. സസ്യങ്ങളോ പ്രാണികളോ നക്ഷത്രങ്ങളോ അതിന്‌ വിഷയീഭവിക്കുന്നില്ല. ദൈവമാര്‍ഗ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്ന തേനീച്ചയെ കുറിച്ച്‌ പറയുകയും കാറ്റിന്റെ നിരന്തര ഗതിമാറ്റത്തെയും ദിനരാത്രങ്ങളുടെ മാറി വരവിനെയും മേഘങ്ങളെയും നക്ഷത്രങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ആകാശത്തെയും അനന്തമായ ശൂന്യാകാശത്തിലൂടെ ഒഴുകി നടക്കുന്ന ഗ്രഹങ്ങലെയും നിരീക്ഷിക്കാന്‍ വായനക്കാരനെ ഉദ്ബോധിപ്പിക്കുകയും ചെയ്യുന്ന ഖുര്‍ആനിക ശെയിലി എത്ര വ്യത്യസ്തമാണ്‌. ഇന്ദൃയജ്ഞാനം യഥാര്‍ഥ്യമാണെന്ന്‌ സോക്രട്ടീസ്‌ വാദിച്ചപ്പോള്‍ പ്ലാറ്റോ അത്‌ കേവലം ഊഹമാണെന്ന്‌ സമര്‍ഥിച്ചു. കേള്‍വിയും കാഴ്ചയും ദൈവത്തിന്റെ അമൂല്യവരദാനമാണെന്നും അവയുടെ പ്രവര്‍ത്തനത്തില്‍ നാം ദൈവത്തോട്‌ കടപ്പെട്ടിരിക്കുന്നുവെന്നും ഉദ്ബോധിപ്പിക്കുന്ന ഖുര്‍ആന്‍ എത്ര വ്യതിരിക്തമാണ്‌. ചിന്തയുടെ ക്ലാസിക്കല്‍ മായാശക്തിയില്‍ ആദ്യകാല ഖുര്‍ആന്‍ പഠിതാക്കള്‍ക്ക്‌ നഷ്ടപ്പെട്ടതുമിതാണ്‌.