Email This Email This

അദ്ധ്യായം 2 : അലങ്കാരം

10 August 2008CE | 07 Shaban 1429AH

Print This Post Print This Post  Email This Email This   

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading ... Loading ...

കുടുംബം
അബ്‌ദുല്‍ മജീദ്‌ ഫൈസി

Title : Kudumbam
Author : Abdul Majeed Faiisi

വീടു നന്നാക്കാന്‍ മാര്‍ഗമെന്ത്‌?

ഇസ്ലാം ആജ്ഞാപിച്ചത്‌ ചെയ്യാനും, നിരോധിച്ചത്‌ വര്‍ജ്ജിക്കാനുമുള്ള ശീലം വീട്ടില്‍ വളര്‍ത്തുക തന്നെ.

വീട്‌ സംവിധാനം ചെയ്യേണ്ടത്‌ എങ്ങനെ?

ആദ്യമായി ഗൃഹനായികയെ തെരെഞ്ഞെടുക്കുന്നത്‌ തന്നെ ശ്രദ്ധിച്ചു വേണം.

വിശുദ്ധ ഖുരാന്‍ പറയുന്നു: വൈവാഹിക ധര്‍മം പുലര്‍ത്തുന്ന നല്ല ആളുകള്‍ തമ്മില്‍ വിവാഹ ബന്ധം പുലര്‍ത്തട്ടെ. നല്ല ദാസന്‍മാരും ദാസിമാരും തമ്മിലാണ്‌ ഇണ ചേരേണ്ടത്‌. സാമ്പത്തിക കഴിവു കുറവ്‌ ഈ രംഗത്ത്‌ പ്രതിബന്ധമല്ല. അല്ലാഹു കഴിവു കുറഞ്ഞവര്‍ക്ക്‌ അവന്റെ ഔദാര്യം കൊണ്ട്‌ അനുഗ്രഹിക്കാന്‍ മതിയായവനാണ്‌. അവന്‍ വിശാലമനസ്കനും സര്‍വ്വജ്ഞനുമത്രെ. (നൂര്‍; 32)
നല്ല ഒരു ഗൃഹനാഥനു വേണ്ടി നല്ല ഗൃഹനായികയെ തെരെഞ്ഞെടുക്കുമ്പോള്‍ സ്വാഭാവികമായും ചില നിബന്ധനകള്‍ പാലിക്കേണ്ടി വരും.

സാധാരണയായി നാലു കാര്യങ്ങള്‍ പരിഗണിച്ച്‌ വിവാഹം കഴിക്കാറുണ്ട്‌. സമ്പത്ത്‌, തറവാട്‌, സൌന്ദര്യം, മതബോധം ഇതില്‍ വൈവാഹിക ജീവിതരംഗത്ത്‌ വിജയെ കണ്ടെത്തുക ദീനിനെ, മതബോധത്തെ പരിഗണിക്കുന്നവരായയിരിക്കും.(ബുഖാരി, മുസ്ലിം)

ഇഹലോകവും ഇതിലുള്ള സകല വസ്തുക്കളും മനുഷ്യന്റെ സുഖജീവിതത്തിനായിാ‍രുക്കിയവയാണ്‌. സ്വലിഹത്തായ പെണ്ണാണ്‌ അതില്‍ ഏറ്റവും ഉല്‍കൃഷ്ടമായത്‌. (മുസ്ലിം)

ഓരോരുത്തര്‍ക്കും നന്ദിയുള്ള ഹൃദയവും ന്ദിയുള്ള ഒരു നാക്കും പരലോക കാര്യങ്ങളില്‍ സഹായിക്കുന്ന സഹധര്‍മിണിയു വേണം. (അഹ്മദ്‌) എന്നാണ്‌ നബി(സ) പ്രസ്താവിച്ചിരക്കുന്നത്‌.

ജനങ്ങള്‍ സംഭരിച്ചതില്‍ ഏറ്റവും മഹത്വമേറിയത്‌ ദീനിയായും ദുന്‍യവിയായും പുരുഷനെ സഹായിക്കുന്ന സ്വാലിഹത്തായ സ്ത്രീയാണ്‌. (ബൈഹഖി) എന്നു ഹദീസിലേ# വന്നിരിക്കുന്നു.

ധാരാളം പ്രസവിക്കുകയും സ്നേഹബന്ധം കുടുംബത്തില്‍ വളര്‍ത്തുകയും ചെയ്യുന്ന സ്ത്രീകളെ കല്യാണം കഴിക്കണം. ഞാന്‍ എല്ലാ അംബിയ്യാക്കളേക്കാളും അനുയായികള്‍ അധികരിച്ച ആളാണെന്നതില്‍ അഭിമാനിക്കുന്നു.

കന്യകമാരെ നിങ്ങള്‍ വിവാഹം ചെയ്യുക. അവര്‍ ഗര്‍ഭാശയം പവിത്രമായവരും, വായ ആകര്‍ഷകമായവരും (നിയന്ത്രണാധീനമായവര്‍) കുറഞ്ഞത്‌ കൊണ്ട്‌ തൃപ്തമായവരുമായിരിക്കും. കൂടാതെ അവര്‍ക്ക്‌ കുതന്ത്രം കുറവുമായിരിക്കും(ഇബ്‌നുമാജ).

സ്വാലിഹത്തായ ഒരു സ്ത്രീ നാല്‌ വിജയങ്ങളില്‍ ഒന്നാണെന്ന പോലെ ചിത്ത സ്ത്രീ നാല്‌ പരാജയങ്ങളില്‍ ഒന്നുമാണ്‌. തിരുമേനി(സ) പറയുന്നു: സ്വാലിഹത്തായ സ്ത്രീ വന്‍ വിജയമാണ്‌. അവളെ കാണുി‍ന്നത്‌ കൌതുകവും, നിന്റെ അഭാവത്തില്‍ അവള്‍ സമ്പത്തിന്റെയും ശരീരത്തിന്റെയും കാര്യത്തില്‍ വിശ്വസ്തയുമാണ്‌. എന്നാല്‍ ചീത്ത സ്ത്രീയെ കാണുന്നത്‌ ലക്ഷണക്കേടും, അവള്‍ നാവു കൊണ്ട്‌ ഉപദ്രവിക്കുന്നവളമായിരിക്കും. മാത്രമല്ല ഭര്‍ത്താവിന്റെ അഭാവചചത്തില്‍ അവള്‍ക്ക്‌ തടിയും മതലും സൂക്ഷിക്കുവാന്‍ അവള്‍ക്കു കഴിയുകയുമില്ല(ഇബ്‌നു ഹിബ്ബാന്‍)

പ്രത്യക്ഷത്തില്‍ സ്വഭാവവും ദീനിബോധവുമുള്ള ഒരു പെണ്ണിനെ ആകര്‍ഷിച്ചാല്‍ അവളെ നിങ്ങള്‍ കല്യാണം കഴിക്കുക. അല്ലാത്ത പക്ഷം ഭൂമിയില്‍ ധാരാളം കുഴപ്പവും ഫിത്നയയും അതുണ്ടാക്കിയേക്കും. (ഇബ്‌നുമാജ)

നല്ല ഒരു കുടുംബം ആഗ്രഹിക്കുന്നവര്‍ വിവാഹത്തിനു മുമ്പ മേല്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധാക്കിക തന്നെ വേണം. അല്ലാത്ത പക്ഷം വീടിന്റെ എല്ലാ ഭദ്രതയും തകര്‍ക്കും.

നല്ല സ്വാലിഹായ ഒരു പുരുഷനും സ്വാലിഹത്തായ ഒരു ല്‍ത്രീയും സംരമിച്ചാല്‍ നല്ലൊരു ഭവനമായി. അതില്‍നിന്ന്‌ നല്ല ഉല്‍പാദനവും പ്രതീക്ഷിക്കാം. മറിച്ചായിരുന്നാല്‍ പേട്‌ മാത്രമെ പ്രതീക്ഷിക്കാനാവൂ.

സ്ത്രീ പതിവൃതയായാല്‍ എത്രയും നന്നായി. അത്‌ അല്ലാഹുവിന്റെ ഔദാര്യമാണ്‌. എന്നാല്‍ പിന്നെ പോരാഴ്മ നികത്തി മെച്ചം വരുത്തുകയേ വീട്ടുകാരന്‍ ചെയ്യേണ്ടൂ.

ദീനികാര്യങ്ങളില്‍ താല്‍പര്യമില്ലാത്തവളെ കല്യാണം കഴിച്ചാല്‍ കുടുമബ സമ്മര്‍ദ്ദത്തില്‍ നന്നാകുമെന്ന പ്രതീക്ഷയില്‍ വിവാഹ ബന്ധം സ്ഥാപിച്ചാല്‍ അവള്‍ നന്നാകാന്‍ ഭര്‍ത്താവ്‌ കഠിനാദ്ധ്വാനം ചെയ്യേണ്ടി വരും.
ഹിദായത്ത്‌ അല്ലാഹുവില്‍ നിന്ന്‌ ലഭിക്കുന്ന ഔദാര്യമാണെന്ന്‌ ഭര്‍ത്താവ്‌ ആദ്യം അറിഞ്ഞിരിക്കണം. അല്ലാഹുവാണ്‌ നന്നാക്കുന്നവന്‍. മനുഷ്യനെ ശരീരികമായും, മാനസികമായും, സാമ്പത്തികമായും, സാംസ്കാരികമായുമൊക്കെ നന്നാക്കുന്നത്‌ അല്ലാഹു മാത്രമാണ്‌.
സക്കരിയ്യാ(അ)യുടെ ഭര്യയെ നന്നാക്കിയത്‌ അല്ലാഹുവാണെന്ന്‌ ഖുരാന്‍ പറയുന്നുണ്ട്‌.

ഭാര്യയെ എങ്ങനെ നന്നാക്കാം? അല്ലാഹുവിനെ വണങ്ങാനുള്ള മനസ്ഥിതി വളര്‍ത്തുകയാണ്‌ പ്രഥമമായി വേണ്ടത്‌. വിശ്വാസ ദാര്‍ഢ്യം വളര്‍ത്തുന്ന കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുകയും വേണം. ഖുരാന്‍ പാരായണം, രാത്രിയിലെ നിസ്കാരം, ദിക്‌റുകള്‍, ദാനധര്‍മങ്ങള്‍ എല്ലാം ചെയ്യിക്കണം. ഉപകാരപ്രദമായ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യട്ടെ, നല്ല കാസറ്റുകള്‍ സമ്പാദിച്ച്‌ കേള്‍പ്പിക്കണം. നല്ല കൂട്ടുകാരികളെ കണ്ടെത്താനുള്ള ബോധവും പ്രവണതയും സ്ത്രീകളില്‍ വളര്‍ത്തണം. ചീത്ത കൂട്ടുകെട്ടുകളില്‍ നിന്ന്‌ അകലുകയും, ശര്‍റുകളെ പ്രധിരോധിക്കുകയും ചെയ്യാന്‍ സ്ത്രീയെ ശീലിപ്പിക്കുകയും വേണം. സ്ത്രീകള്‍ പോകാന്‍ പാടില്ലാത്ത സ്ഥലങ്ങളില്‍ അവരെ അലയാന്‍ അനുവദിക്കരുത്‌. സ്റ്റുഡിയോവില്‍ സ്വയം കയറിയികരങ്ങുന്ന, മറ്റു ആവശ്യങ്ങള്‍ അന്യരുടെ മുമ്പില്‍ പോയി സ്വയം ശരിയാക്കി വരുന്ന പെണ്ണിനെ വീടു ഭരിക്കാന്‍ കൊള്ളില്ല. പിന്നീട്‌ ആ ശീലം മക്കളിലേക്കും വ്യാപിച്ചെന്നു വരും. അതോടെ, നല്ല ഒരു ഇസ്ലാമിക കുടുംബം രൂപപ്പെടാനുള്ള സാധ്യത അടയുകയാണ്‌ ചെയ്യുന്നത്‌.

തെറ്റായ വഴിക്ക്‌ നടക്കക്കുന്നതില്‍ തല്‍പരയായ ഉമ്മ, മക്കളുടെ ദുര്‍നടപ്പപ്പു#ി‍നു നേരെ കണ്ണു ചിമ്മും. വീട്ടിലെ വിശ്വാസപരമായ അന്തരീക്ഷം പ്രധാനമാണ്‌. സത്യവിശ്വാസത്തിന്റെ തെളിവ്‌ വീട്ടില്‍ പ്രകടമാക്കണമെന്ന്‌ നബി(സ) നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. “നിങ്ങളുടെ വീട്‌ നിങ്ങള്‍ ‘ഖബര്‍’ പോലെയാക്കരുതെ”ന്ന്‌ അവിടുന്ന്‌ അരുള്‍ ചെയ്തു. കല്ലറകളില്‍ ദികൃ-ദുാ‍കളോ വായനയോ ഒന്നുമില്ലാത്തതു പോലെ വീടും ഇവയില്‍ നിന്നും മുക്തമാക്കരുതെന്നാണ്‌ ഇതിന്റെ താല്‍പര്യം.

അല്ലാഹുവിന്റെ ദിക്‌റ്‌ കൊണ്ട്‌ ധന്യമാക്കുന്ന വീടും, ദിക്‌റില്‍ നിന്നകന്നു കഴിയുന്ന വീടും, ജീവനുള്ള വസ്തുവും, മരിച്ച വസ്തുവും പോലെ വ്യത്യസ്തങ്ങളാണ്‌. (മുസ്ലിം)
പഠന ശാല പോലെയും, ആരാധനാലയം പോലെയും വീട്‌ ആരാധന കൊണ്ടും പഠന ക്ലാസ്‌ കൊണ്ടും ധന്യമാക്കണം. നിസ്കാര മുറി, ദിക്‌റ്‌ ഹാള്‍, എന്നിവ വീട്ടില്‍ കരുതിയിരിക്കണം. ഗ്രന്ഥപാരായണവും, വിജ്ഞാന സദസ്സും, വീട്ടില്‍ സംഘടിപ്പിക്കണം. അല്ലാഹുവിന്റെ ദിക്‌റില്ലാതെ അമുസ്ലിം വീടു പോലെ ഓഡിയോ-വീഡിടോ പരിപാടികളാല്‍ മാത്രം അലംകൃതമായ എത്രയെത്ര വീടുകളാണ്‌ ഇന്നു കാണുന്നത്‌. യഥാര്‍ത്തത്തില്‍ ഇത്‌ മരിച്ച വീടാണ്‌. പരദൂഷണം, ഏഷണി, അപരാധം, പൈശാചികമായ കൂത്തരങ്ങുകള്‍ എന്നിവയാണ്‌ വീട്ടില്‍ നടമാടുന്നത്‌. അധര്‍മങ്ങളുടെ അരങ്ങേറ്റം, പലരുടെയും കടന്നേറ്റം, ദീനി വിരുദ്ധ സംസ്കാരം ഇതാണിന്ന്‌ പല വീടുകളിലും കാണുന്നത്‌. ഇത്തരം വീട്ടില്‍ അനുഗ്രഹത്തിന്റെ മലക്കുകള്‍ പ്രവേശിക്കുകയില്ല.

നിങ്ങളുടെ വീട്‌ ഖിബ്ലക്ക്‌ അഭിമുഖമീയിരിക്കട്ടെ. ഓരോരുത്തരുടെ വീടും ഒരു ഖിബ്ല(ആരാധനാലയം) ആയിരിക്കണം. സൂറത്തു യൂനുസില്‍ അല്ലാഹു പറയുന്നു: മൂസാ നബി(അ)യോടും സഹോരനോടും നാം മിസ്‌റില്‍ അവര്‍ക്കായി ഭവനം പണിയാന്‍ കല്‍പിച്ചു. ഓരോരുത്തരുെ‍# ഭവനവും ഓരോ ആരാധനാ മണ്ഡപമായി കാണാനും, അതില്‍ നിസ്കാരം നില നിര്‍ത്തുവാനും നാം സന്ദേശമയക്കുകയും ചെയ്തു. മുഅ്മിനുകളെ അറിയിക്കേണ്ട സന്തോഷ വിവരമാണിത്‌.

അവരോട്‌ സ്വന്തം ഭവനം മസ്ജിദ്‌ പോലെ ആരാധനയാല്‍ പവിത്രമാക്കാനും, ധന്യമാക്കാനുമാണ്‌ അല്ലാഹു കല്‍പിച്ചതെന്നാണ്‌ ഇബ്‌നു അബ്ബാസ്‌(റ)യുടെ അഭിപ്രായം.
വീട്ടില്‍ വെച്ചു ആരാധന നടത്തുന്നതിന്റെ മഹത്വമാണിത്‌ കുറിക്കുന്നത്‌. ‘ഫര്‍ള്‌’ നിസ്കാരമല്ലാത്തവ വീട്ടില്‍ വെച്ചു നിസ്കരിക്കുന്ന സ്വഭാവമായിരുന്നു സഹാബത്തിനുണ്ടായിരുന്നത്‌.

മഹാനായ മഹ്മൂദ്‌ ബിന്‍ റബീു‍ല്‍ അന്‍സാരി(റ) റിപ്പോര്‍ട്ടു ചെയ്യുന്നു: റസൂല്‍ (സ) യുടെ അനുചരനും, ബദ്‌രീങ്ങളില്‍ പെട്ടയാളുമായ ഇത്ബാനുബ്‌നു മാലിക്‌(റ) ഒരിക്കല്‍ തിരു സന്നിധിയില്‍ വന്നു പറഞ്ഞു: അല്ലാഹുവിന്റെ റസൂലെ, എനിക്ക്‌ കാഴ്ച നഷ്ടമായിരിക്കുന്നു, ഞാന്‍ എന്റെ അനുയായികളുടെ ഇമാമാണ്‌. മഴ പെയ്ത്‌ വെള്ളം പൊങ്ങിയാല്‍ എനിക്ക്‌ പള്ളിയ്‌ല്‌ പോകാനാവുന്നില്ല. അതിനാല്‍ തിരുനബി എന്റെ വീട്ടില്‍ വന്ന്‌ ഒന്ന്‌ നിസ്കരിക്കണം എന്നാല്‍ പിന്നെ ആ സ്ഥലം എനിക്ക്‌ നിസ്കാര ഹാള്‍ ആക്കാമല്ലോ.

‘ഇന്‍ശാ അല്ലാഃ അങ്ങനെയാവാം’ എന്ന്‌ തിരുമേനി (സ) പ്രതിവചിച്ചു.

ഇത്ബാന്‍(റ) പറയുന്നു: അങ്ങനെ കാലത്ത്‌ റസൂല്‍(സ) അബൂബക്കര്‍ സിദ്ദീഖുമൊത്ത്‌ എന്റെ വീട്ടില്‍ വന്നു. പ്രവേശനാനുവാദം തേടി. അങ്ങനെ വീട്ടില്‍ ഇരിക്കും മുമ്പായി എന്നോടു ചോദിച്ചു: ഞാന്‍ നിന്റെ വീട്ടില്‍ ഏതു റൂമില്‍ വെച്ചാണ്‌ നിസ്കരിക്കേണ്ടത്‌?

ഞാന്‍ ഒരു ഭാഗം കാണിച്ചു കൊടുത്തു. അവിടെ റസൂല്‍(സ) നിന്ന്‌ തക്ബീര്‍ ചൊല്ലി നിസ്കരിച്ചു. പിന്നില്‍ ഞങ്ങളും അണിയായി നിന്നു. രണ്ട്‌ റക്ത്ത്‌ നിസ്കരിച്ചു.(ബുഖാരി)
വീട്ടില്‍ നിസ്കാരത്തിനും ദികിറിനുമായി ഒരു പ്രത്യേക സ്ഥലം ഒരുക്കണമെന്നാണ്‌ ഈ ഹദീസ്‌ നമ്മെ പഠിപ്പിക്കുന്നത്‌.

എന്നാല്‍ പള്ളികളില്‍ ഒരു വ്യക്തി ഒരു പ്രത്യേക സ്ഥലത്ത്‌ തന്നെ സ്ഥാനം പിടിക്കുന്നത്‌ നന്നല്ല. അത്‌ ‘ലോകമാന്യ’ത്തിന്‌ ഇട നല്‍കുന്നതിനാല്‍ വിരോധിച്ചു കൊണ്ട്‌ അബൂദാവൂദ്‌ റിപ്പോര്‍ട്ടു ചെയ്ത ഹദീസ്‌ വന്നിരിക്കുന്നു.
ആയിഷ(റ)യെ തൊട്ട്‌ ഉദ്ദരിക്കപ്പെടുന്നു-

മഹതി പറഞ്ഞു: തിരുനബി(സ) രാത്രി എഴുന്നേറ്റ്‌ നിസ്കരിക്കാറുണ്ടായിരുന്നു. വിത്‌റ്‌ നിസ്കാരം കഴിഞ്ഞാല്‍ വീട്ടുകാരോട്‌ എഴുന്നേറ്റ്‌ നിസ്കരിക്കാന്‍ പറയുമായിരുന്നു. (മുസ്ലിം)

രാത്രി സ്വയം എഴുന്നേറ്റ്‌ നിസ്കരിക്കുകയും കുടുംബാംഗങ്ങളെ നിസ്കരിപ്പിക്കുകയും, എഴുന്നേല്‍ക്കാന്‍ അലസത കാണിക്കുന്നവരുടെ മുഖത്ത്‌ വെള്ളം കുടയുകയും ചെയ്യുന്നവരെ അല്ലാഹു അനുഗ്രഹിക്കട്ടെ. (അബൂ ദാവൂദ്‌, അഹ്മദ്‌) എന്നും ഹദീസില്‍ വന്നിട്ടുണ്ട്‌
വീട്ടിലെ സ്ത്രീകളെ ദാനധര്‍മങ്ങള്‍ക്ക്‌ പ്രോത്സാഹിപ്പിക്കുന്നതും, മേല്‍പറഞ്ഞ രീതിയില്‍ തഹജ്ജുദും വിത്‌റും നിസ്കരിപ്പിക്കുന്നതും ഈമാന്‍ വര്‍ദ്ധിപ്പിക്കും.

ഒരിക്കല്‍ തിരുമേനി(സ) സ്ത്രീകളോടായി ഇങ്ങനെ പറഞ്ഞു: സ്ത്രീ സമൂഹമേ! നിങ്ങള്‍ ദാനധര്‍മങ്ങള്‍ ധാരാളം ചെയ്യുക. ഞാന്‍ നരകത്തില്‍ കൂടുതല്‍ കട്ടത്‌ സ്ത്രീകളെയാണ്‌. (ബുഖാരി)
വീട്ടില്‍ സാധ്യമെങ്കില്‍ ധര്‍മസ്ഥാപനങ്ങളുടെ ഹുണ്ഡികപ്പെട്ടി സ്ഥാപിക്കുക! വീട്ടില്‍ വരുന്ന അഗഥി-അനാഥകള്‍ക്കും ആവശ്യക്കാര്‍ക്കുമായി ഇതില്‍ ധനം നിക്ഷേപിക്കുക. മുസ്ലിം ഭവനത്തില്‍ ആവശ്യക്കാരന്ന്‌ അവകാശമുണ്ട്‌. അതിന്നായി മുന്‍ഭാഗത്ത്‌ ഒരു ധര്‍മപ്പെട്ടി വേണം. വീട്ടുകാരെ കാണാതെയും അവരോട്‌ അര്‍ത്ഥിക്കാതെയും അതില്‍ നിന്ന്‌ സ്വയം ധര്‍മമെടുക്കാന്‍ അനുവാദവും അവസരവും കൊടുക്കുന്നതാണ്‌ നല്ലത്‌.

കൂടാതെ വെളുത്ത രാവുകളിലും, തിങ്കള്‍-വ്യാഴം ദിവസങ്ങളിലും, മുഹര്‍റം ഒമ്പത്‌-പത്തുകളിലും, അറഫാനാളിലും, മുഹര്‍റനിസസലും വൃതമെടുക്കാനും വീട്ടുകാരെ ശീലിപ്പിക്കണം. വിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ ഇതെല്ലാം ആവശ്യമാണ്‌. ‘അതു വേണ്ട, ഇതു വേണ്ട!’ എന്നു പറഞ്ഞു എല്ലാ കാര്യങ്ങളും ലാഘവത്തോടെ തള്ളിയാല്‍ വിശ്വാസം നശിക്കും.

വീടുമായി ബന്ധപ്പെട്ട ദിക്‌റുകളും സുന്നത്തുകളും ശ്രദ്ധിക്കണം.

ഇമാം മുസ്ലിം ‘സ്വഹീഹ്‌ മുസ്ലിമില്‍’ ഉദ്ദരിക്കുന്നു:

തീര്‍ച്ചയായും തിരുനബി(സ) പ്രസ്ഥാവിച്ചു: ഒരാള്‍ വീട്ടിലേക്ക്‌ അല്ലാഹുവിനെ ധ്യാനിച്ചു കൊണ്ട്‌ കടക്കുകയും കടക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ‘ബിസ്മി’ ചൊല്ലുകയും ചെയ്താല്‍ പിശാച്‌ അതിന്റെ അനുയായികളോടു പറയും: ഈ വീട്ടില്‍ നിന്ന്‌ ഇന്ന്‌ നിങ്ങള്‍ക്ക്‌ താമസ സൌകര്യമോ ഭക്ഷണമോ ഇല്ല.!’

പിശാചിന്റെ അനുയായികള്‍ ഇതു കേട്ട്‌ തിരിച്ചു പോകും. മറിച്ച്‌ കടക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും വാതില്‍ കൊട്ടിയടക്കുമ്പോഴും മറ്റും ‘ബിസ്മി’ ചൊല്ലാതെ പോയാല്‍ പിശാചിന്റെ തലവന്‍ ഇങ്ങനെ പറയും: നിങ്ങള്‍ക്കവിടെ താമസവും ഭക്ഷണവും തയ്യാറാണ്‌. (മുസ്ലിം)

ആള്‍ താമസമുള്ള വീട്ടില്‍ ‘സലാം’ പറഞ്ഞു കൊണ്ടും സൂറതുല്‍ ഇഖ്ലാസ്‌ ഓതിക്കൊണ്ടും കടക്കുക. ആള്‍താമസമില്ലാത്ത വീട്ടില്‍ പ്രവേശിക്കുമ്പോള്‍ ‘അസ്സലാമു അലൈനാ വ അലാ ഇബാദില്ലാഹി സ്വാലിഹീന്‍’ എന്നും ചൊല്ലണം. കൂടാതെ മിസ്‌വാക്ക്‌ ചെയ്യലും സുന്നത്തുണ്ട്‌.

അബൂദാവൂദ്‌ തന്റെ ‘സുനന്‍ അബൂദാവൂദില്‍’ റിപ്പോര്‍ട്ട്‌ ചെയ്യുന്നു: വീട്ടില്‍ നിന്നു പുറപ്പെടുമ്പോള്‍ തിരുമേനി ‘ബിസ്മി’ ചൊല്ലി ‘തവക്കല്‍ത്തു അലല്ലാഹ്‌’ എന്നു പറയാറുണ്ടായിരുന്നു. കൂടാതെ, ലാ ഹൌല വലാ ലാഖുവത്ത ഇല്ലാ ബില്ലാഹ്‌’ എന്നും പറയാറുണ്ടായിരുന്നു. ഇത്‌ കേട്ടാല്‍ അങ്ങനെ ചൊല്ലിയ ആളോട്‌ അല്ലാഹുവിന്റെ മലക്കുകള്‍ ഇങ്ങനെ മറുപടി പറയും: നിന്റെ സമ്മാനം നല്ലത്‌. അത്‌ മതി. നീയും ഭവനവും ഇനി കാത്തു രക്ഷിക്കപ്പെടും.

ഇത്‌ കേള്‍ക്കുന്ന പിശാച്‌ തന്റെ കൂട്ടുകാരനായ പിശാചിനോടു പരിതപിക്കും: അല്ലാഹു സന്മാര്‍ഗം കാണിച്ച, ആനുകൂല്യം തികച്ചു കൊടുക്കുന്ന, അല്ലാഹു കാത്തു സൂക്ഷിക്കുന്ന ഒരുത്തനെയും നിനക്ക്‌ ഒന്നും ചെയ്യാനാവില്ല. (അബൂദാവൂദ്‌, തിര്‍മുദി)

വീട്ടില്‍ നിന്ന പിശാചിനെ അകറ്റാന്‍ എന്തു ചെയ്യണം?

‘അല്‍ബഖറ:’ സൂറത്ത്‌ തുടര്‍ച്ചയായി ഓതിയാല്‍ പിശാചിനെ ആട്ടിയോടിക്കാനാവും. ഇത്‌ സംബന്ധമായി ധാരാളം നബി വചനങ്ങളുണ്ട്‌. വീട്‌ നിങ്ങള്‍ ഖബര്‍ പോലെയാക്കരുത്‌. ‘അല്‍ബഖറ:’ സൂറത്ത്‌ ഓതപ്പെടുന്ന വീട്ടില്‍ നിന്ന്‌ പിശാചിന്‌ പ്രവേശനമില്ല. (ഹാകിം)
‘അല്‍ബഖറ:’ സൂറത്തിലെ പ്രധാനപ്പെട്ട രണ്ട്‌ ആയത്തുകളുടെന മഹത്വം വിവരിച്ചു കൊണ്ടും ഹദീസുകളുണ്ട്‌.

അല്ലാഹു ആകാശ ഭൂമികളെ സൃഷ്ടിക്കുന്നതിന്റെ രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഒരു എഴുത്ത്‌ എഴുതി അര്‍ശിന്നരികെ സൂക്ഷിച്ചിരുന്നു. അതില്‍ നിന്ന്‌ രണ്ട്‌ ആയത്ത്‌ എടുത്താണ്‌ ‘അല്‍ബഖറ:’ സൂറത്ത്‌ അല്ലാഹു അവസാനിപ്പിച്ചിരിക്കുന്നത്‌. മൂന്നു രാവുകള്‍ തുടര്‍ച്ചയായി ഈ ആയത്തുകള്‍ ഓതപ്പെടുന്ന വീട്ടില്‍ പിശാച്‌ അടുക്കുക പോലുമില്ല. (അഹ്മദ്‌)

വീട്ടില്‍ ശറഈ വിജ്ഞാനം നിറഞ്ഞു നല്‍ക്കണം. വീട്ടുകാരെയും കുടുംബത്തെയും അത്യാവശ്യ കാര്യങ്ങള്‍ പഠിപ്പിക്കണം. ഇത്‌ കുടുംബ നാഥന്റെ ചുമതലയാണ്‌. ഇങ്ങനെ ചെയ്യണമെന്ന കല്‍പ സൃഷ്ടാവായ അല്ലാഹുവിന്റെതാണ്‌. ഖുര്‍ആനിലൂടെ അവന്‍ പറയുന്നു:
“സത്യ വിശ്വാസികളെ, നിങ്ങള്‍ സ്വന്തം ശരീരത്തെയും കുടുംബാംഗങ്ങളുടെ ശരീരത്തെയും നരകത്തെ തൊട്ട്‌ കാക്കുക! നരകത്തില്‍ കത്തിക്കപ്പെടുന്നത്‌ മനുഷ്യരെയും കല്ലുകളെയുമാണ്‌.” (ഖുരാന്‍)
വീട്ടുകാരെ പഠിപ്പിക്കുവാനും, പരിപാലിക്കുവാനും ഉപദേശിക്കുകയാണിവിടെ. അവരെ നന്മ കൊണ്ട്‌ കല്‍പ്പിക്കുവാനും തിന്മ കൊണ്ട്‌ വിരോധിക്കുവാനുമുള്ള ഉത്തരവാദിത്തം വീട്ടുകാരനാണ്‌.

ഇത്‌ സംബന്ധമായയി ചില ഖുരാന്‍ വ്യാഖ്യാതാക്കള്‍ വിവരിച്ചിട്ടുള്ളത്‌ ശ്രദ്ധിക്കുക: വീട്ടുകാരെ വഴിപാടിനു പ്രേരിപ്പിക്കലും അവരെ തിന്മയില്‍ നിന്ന്‌ തടയലും അല്ലാഹുവിന്റെ ആജ്ഞ നടപ്പാക്കാന്‍ അവരെ സഹായിക്കലുമാണ്‌ ഈ ആയത്ത്‌ ഉദ്ഘോഷിക്കുന്നതെന്നാണ്‌ ഇമാം ഖതാദഃ(റ)യുടെ അഭിപ്രായം. ദീനില്‍ അനിഷ്ടമായ വല്ല കാര്യങ്ങളും കണ്ടാല്‍ കണ്ടില്ലെന്നു നടിക്കുന്ന സ്വഭാവം അവരില്‍ പാടില്ല. അവര്‍ക്ക്‌ താക്കീത്‌ നല്‍കണം. അവരെ ശകാരിക്കുകയും ആവശ്യമെങ്കില്‍ നിയമപരവും നീതിപരവുമായ നിലയില്‍ വടിപ്രയോഗം നടത്തുകയും വേണം. (ത്വബ്‌രി 21-316)

അല്ലാഹു ഫര്‍ളാക്കിയ കാര്യങ്ങളും അവന്റെ നിരോധങ്ങളും തന്റെ ആശ്രിതരെ പഠിപ്പിക്കല്‍ ഗൃഹനാഥന്‌ നിര്‍ബന്ധമാണെന്നാണ്‌ ഇമാം ളഹ്ഹാക്കിന്റെയും ഇമാം മുഖാതില്‍(റ)യുടെയും അഭാപ്രായം. (തഫ്സീര്‍ ഇബ്‌നു കസീര്‍ 8-194)

തന്റെ കുടുംബത്തെ പഠിപ്പിക്കുകയും മര്യാദക്കാരാക്കുകയും ചെയ്യാനുള്ള ഉത്തരമാദിത്തം വീട്ടുടമക്കാണെന്ന്‌ ഇമാം അലി(റ) അഭിപ്രായപ്പെടുന്നത്‌. (സാദുല്‍ മസീര്‍ 8-316)

മക്കളെയും വീട്ടുകാരെയും മതബോധമുള്ളവരാക്കുകയും ഖൈറായ കാര്യങ്ങളും അത്യാവശ്യ അദബുകളും പഠിപ്പിക്കുകയും ചെയ്യേണ്ടത്‌ ഗൃഹനാഥന്റെ ചുമതലയാണ്‌.
സ്വതന്ത്രരല്ലാത്ത അടിമകളോടും കുട്ടികളോടും വരെ, വിജ്ഞാന സമ്പാദനത്തില്‍ പ്രോത്സാഹിപ്പിക്കണമെന്നു വരുമ്പോള്‍ സ്വതന്ത്രരായ ഭാര്യാ-സന്താനങ്ങളെ ശിക്ഷിക്കണമെന്നും ശിക്ഷണം നല്‍തണമെന്നും പറയേണ്ടതില്ലല്ലോ.

ഇമാം ബുഖാരി(റ) പുരുഷന്‍ തന്റെ അടിമകളെയും കുടുംബത്തെയും പഠിപ്പിക്കണമെന്ന്‌ പറയുന്ന അദ്ധ്യായത്തില്‍ ഇങ്ങനെ ഒരു ഹദീസ്‌ ഉദ്ദരിക്കുന്നു: മൂന്ന്‌ വിഭാഗം ആളുകളുടെ പ്രവര്‍ത്തനത്തിന്‌ രണ്ട്‌ മാര്‍ഗ്ഗത്തില്‍ പ്രതിഫലം ലഭിക്കും ഒരാള്‍ തന്റെ കീഴിലുള്ള ഒരു വെള്ളാട്ടിയെ ‘അദബ്‌’ പഠിപ്പിക്കുകയും നല്ല ലിലയില്‍ അവള്‍ക്ക്‌ ദീനി വിജ്ഞാനം പഠിപ്പിട്ടു കൊടുക്കുകയും പിന്നെ അവളെ അടിമത്തത്തില്‍ നിന്ന്‌ മോചിപ്പിച്ച്‌ വിവാഹം ചെയ്തു കൊടുക്കുകയും ചെയ്താല്‍ അത്ന്‌ രണ്ട്‌ പ്രതിഫലം ലഭിക്കും.

ഇമാം ഇബ്‌നു ഹജര്‍(റ) ഈ ഹദീസിന്റെ സംഗ്രഹത്തില്‍, ഒരു സ്വതന്ത്ര സ്ത്രീയെ ഇത്തരം കാര്യങ്ങള്‍ പഠിപ്പിച്ച്‌ സംസ്കരിച്ചെടുക്കുന്നത്‌ സാധാരണ ഗതിയില്‍ അടിമ സ്ത്രീയെ സംസ്കരിച്ചെടുക്കുന്നതിനേക്കാള്‍ പ്രതിഫലം വര്‍ദ്ധിച്ചതാണെന്ന്‌ വിവരിച്ചിട്ടുണ്ട്‌. (ഫഥുല്‍ ബാരി 1-190)
മനുഷ്യന്‍, പ്രത്യേകിച്ച്‌ പുരുഷന്‍മാര്‍ വിവിധ ജോലിത്തിരക്കു കാരണം കുടുംബ ക്ലാസ്സ്‌ നടത്തുന്നത്‌ മുടങ്ങിപ്പോകാന്‍ ഇട വരുന്നു. അതിനാല്‍ അതിന്നായി മാസത്തില്‍ പ്രത്യേക ദിവസങ്ങള്‍ തെരെഞ്ഞെടുക്കുന്നതാണ്‌ നല്ലത്‌.

ഈ ക്ലാസില്‍ ഭാര്യാ-സന്താനങ്ങള്‍ക്കു പുറമെ അടുത്ത കുടുംബക്കാരികളായ സ്ത്രീകളെ കൂടി പങ്കെടുപ്പിക്കണം. അതിന്നൊരു പ്രത്യേക സമയം നിശ്ചയിക്കുകയും ചെയ്യണം.
റസൂല്‍ തിരുമേനിയുടെ ജീവിതകാലത്ത്‌ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒന്നായി മതപഠന ക്ലാസ്‌ നടക്കാറുണ്ടായിരുന്നു. സ്ത്രീകള്‍ പക്ഷേ, ഒരു മറക്കപ്പുറത്തായിരുന്നു ക്ലാസില്‍ പങ്കെടുത്തിരുന്നത്‌. പുരുഷ ബാഹുല്യം കാരണം സ്ത്രീകള്‍ക്ക്‌ ക്ലാസ്‌ ശ്രദ്ധിക്കാന്‍ കഴിയാതെ വന്നപ്പോള്‍ സ്ത്രീകള്‍ റസൂല്‍ തിരുമേനിയോട്‌ ഇങ്ങനെ ആവശ്യമറിയിച്ചു: അല്ലാഹുവിന്റെ തിരുദൂതരെ, ഞങ്ങള്‍ക്കു മാത്രമായി അങ്ങു മതപഠന ക്ലാസ്‌ വെച്ചു തരണം.

തങ്ങള്‍ സ്ത്രീകളുടെ ആവശ്യം പരിഗണിച്ച്‌ അവര്‍ക്കു മാത്രമായി ക്ലാസ്‌ സംഘടിപ്പിക്കുകയും സ്ത്രീകളെ പ്രത്യേകം ഉപദേശിക്കുകയും ചെയ്യാറുണ്ടായിരുന്നു. (ബുഖാരി) (സ്ത്രീകള്‍ക്ക്‌ മാത്രമായി വിജ്ഞാന സദസ്സ്‌ ഉണ്ടാക്കാമോ എന്ന അദ്ധ്യായത്തില്‍)

മഹാനായ ഷ്ലിബ്‌നു അബീ സാലിഹ്‌(റ) റിപ്പോര്‍ട്ടു ചെയ്യുന്ന ഒരു ഹദീസില്‍ പറയുന്നു: സ്ത്രീകളുടെ പരാതി പ്രകാരം ഒരു സഹോദരിയുടെ പ്രത്യോക വീട്‌ അവര്‍ക്കായി മതപഠന ക്ലാസ്‌ നടത്താനുള്ള സ്ഥലമായി അവര്‍ക്കു നിര്‍ണ്ണയിച്ചു കൊടുത്തിരുന്നു. (ഫഥുല്‍ ബാരി 1:195)

Related Topics

Tags: ,

Print This Post Print This Post  Email This Email This

Leave a Reply

Close
E-mail It