Email This Email This

സയണിസം: വഞ്ചനയുടെ പ്രത്യേയശാസ്ത്രം

02 September 2008CE | 01 Ramadhan 1429AH

Print This Post Print This Post  Email This Email This   

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading ... Loading ...

Zionism : A philosophy of betrayal by Ziad K

സിയാദ്‌ കെ

‘സിയോണ്‍’ എന്ന പര്‍വ്വത്തില്‍ നിന്നാണ്‌ ‘സയണിസം’ എന്ന പദം ഉടലെടുക്കുന്നത്‌. ഈ പര്‍വ്വത നിര സിയോണുകളുടെ ആരാധനാ കേന്ദ്രമായിരുന്നുവെന്ന്‌ പറയപ്പെടുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ്‌ ലോകത്ത്‌ സയണിസ്റ്റ്‌ പ്രസ്ഥാനം ഉടലെടുക്കുന്നത്‌. ഇവരുടെ അടിസ്ഥാന വാദങ്ങള്‍ മൂന്നെണ്ണമാണ്‌. ഒന്ന്‌; യഹൂദര്‍ യഹോവയുടെ തെരെഞ്ഞെടുക്കപ്പെട്ട ജനതയാണ്‌. രണ്ട്‌; ലോകവും അതിലുള്ളത്‌ മുഴുവനും യഹൂദരുടെ സ്വന്തം സ്വത്താണ്‌. വേറൊരാള്‍ക്കും അവയില്‍ കൈവെക്കാനവകാശമില്ല. മൂന്നാമതായി ഫലസ്തീനിലെ വിശുദ്ധ മണ്ണിലേക്കുള്ള മടക്കം അവര്‍ക്ക്‌ വാഗ്ദാനം ചെയ്യപ്പെട്ടതാണ്‌. ഈ കപട വാദമുഖങ്ങളിലാണ്‌ സയണിസത്തിന്റെ അടിത്തറ വാര്‍ത്തിട്ടുള്ളത്‌.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയില്‍ ലോകം തങ്ങളുടെ നേരെ വച്ചു പുലര്‍ത്തുന്ന വിദ്വേഷത്തില്‍ നിന്നും, പടിഞ്ഞാറു നിന്നും നേരിട്ട രാഷ്ട്രീയ പീഡനത്തില്‍ നിന്നും മുക്തി നേടാനുള്ള ശ്രമത്തിലായിരുന്നു ജൂതര്‍. അങ്ങനെ തങ്ങള്‍ക്ക്‌ സ്വന്തമായൊരു രാഷ്ട്രം വേണമെന്ന്‌ അവര്‍ വാദിച്ചു തുടങ്ങി. സിയോണ്‍ കുന്നിലേക്ക്‌ മടങ്ങുക എന്നതായിരുന്നു അവരുടെ മുദ്രാവാക്യം.

യഹൂദര്‍ക്ക്‌ മാത്രമുള്ള ഒരു രാഷ്ട്രത്തിന്റെ സ്ഥാപനം, മതപരമായ നിഷ്ക്രിയത്വത്തിലും, അടിച്ചമര്‍ത്തലുകളിലും ജീവിച്ചു പോന്നിരുന്ന ഒരു സമൂഹത്തിന്റെ സാംസ്കാരിക പുനരുദ്ധാരണം, ജൂതസമൂഹത്തിന്റെ ഏകീകരണം എന്നിവയായിരുന്നു അവരുടെ ലക്ഷ്യങ്ങള്‍. എന്നാല്‍ അതിന്റെ അത്യന്തിക ലക്ഷ്യം ലോകഭരണത്തെ സ്വാധീനിക്കുക, ലോകത്തിന്റെ മുഴുവന്‍ വിഭവങ്ങളും ചൂഷണം ചെയ്യുക എന്നിവയായിരുന്നു. ദൈവത്തിന്റെ ‘തെരെഞ്ഞെടുക്കപ്പെട്ട ജനത’ എന്ന നിലയില്‍ അവര്‍ക്കതിന്‌ ന്യായമായ അവകാശമുണ്ട്‌ എന്നാ‍ണ്‌ അവര്‍ വാദിക്കുന്നത്‌.1887-ല്‍ രഹസ്യമായി പ്രസിദ്ധീകരിക്കപ്പെട്ട സിയോണ്‍ ഭരണാധികാരികള്‍ക്കുള്ള പ്രോട്ടോകോളിന്റെ മുഖവുരയില്‍ പറയുന്നു.1 ‘ലോകഭരണകൂടങ്ങള്‍ മുഴുവനും ഇന്ന്‌ അറിഞ്ഞോ അറിയാതെയോ സിയോണ്‍ ഭരണകൂടത്തിന്‌ കീഴടങ്ങിയിരിക്കുന്നു. കാരണം മൂല്യങ്ങള്‍ മുഴുവനും അതിന്‌ കീഴിലാണ്‌. അവ അതിനോട്‌ ഒരിക്കലും മുക്തമാവാത്ത വിധം കടപ്പെട്ടിരിക്കുന്നു’.

ഫലസ്ഥീന്‍ കോളനി വല്‍ക്കരിക്കാനുള്ള ശ്രമത്തോടെയാണ്‌ ജൂതര്‍ സിയണിസ്റ്റ്‌ തത്വങ്ങളുടെ പ്രയോഗവല്‍ക്കരണം തുടങ്ങുന്നത്‌. ആധുനിക സയണിസത്തിന്റെ പിതാവായ തിയോഡോര്‍ ഹെര്‍സലാണ്‌ ‘ജൂതരാഷ്ട്രം’ എന്ന കൃതിയിലൂടെ ആദ്യമായി ഒരു ജൂതരാഷ്ട്രമെന്ന സ്വപ്നം അവരുടെ ബോധമണ്ഡലങ്ങളിലെത്തിക്കുന്നത്‌. തുടര്‍ന്ന്‌ സയണിസ്റ്റ്‌ നേതാവായ മോസസ്‌ ഹൈസ്‌ തന്റെ ‘റോമും ബൈത്തുല്‍ മുഖദ്ദ’സും എന്ന കൃതിയിലൂടെയും ജൂതരാഷ്ട്രമെന്ന പദ്ധതിയെ അനാവരണം ചെയ്തു.
1897ല്‍ ജൂതരാഷ്ട്ര സംസ്ഥാപനത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുവാന്‍ സ്വിസര്‍ലണ്ടിലെ ബാസില്‍ പട്ടണത്തില്‍ പ്രഥമ സയണിസ്റ്റ്‌ കോണ്‍ഫ്രന്‍സ്‌ ചേര്‍ന്നു. ഫലസ്തീനെ ഇസ്രായേല്‍ രാഷ്ട്രത്തിന്റെ കേന്ദ്രമാക്കുകയെന്ന സയണിസ്റ്റ്ലക്ഷ്യം സാക്ഷാല്‍ക്കരിക്കുവാന്‍ തകൃതിയായ ശ്രമങ്ങള്‍ നടത്തുവാന്‍ സമ്മേളനം തീരുമാനിച്ചു. ആധുനിക സയണിസ്റ്റ്‌ സ്ഥാപകനായ മോസസ്‌ ഹൈസ്‌ തന്റെ റോമും ബൈത്തുല്‍ മുഖദ്ദസും എന്ന കൃതിയിലൂടെ ഇതിന്‌ തുടക്കം കുറിച്ചു.സയണിസ്റ്റ്‌ കോണ്‍ഫ്രന്‍സുകളുടെ പ്രമേയയങ്ങളില്‍ നന്നും, നേതാക്കളുടെ പ്രസ്താവനകളില്‍ നിന്നും ഒരു വസ്തുത സുവ്യക്തമായിരുന്നു. ഫലസ്തീനില്‍ സ്ഥാപിക്കുന്ന ഇസ്രായേല്‍ രാഷ്ട്രം ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്നതാണ്‌. ജറൂസലം ഈ രാഷ്ട്രത്തിന്റെ കേവല കേന്ദ്രബിന്ദു മാത്രമായിരിക്കും. യുദ്ധങ്ങള്‍ സൃഷ്ടിക്കുക, സമൂഹങ്ങള്‍ക്കിടയില്‍ ഭിന്നിപ്പിന്റെ വിത്തുകള്‍ വളര്‍ത്തുക തുടങ്ങി വിവിധ മാര്‍ഗങ്ങള്‍ ഇതിന്റെ സാക്ഷാല്‍ക്കാരത്തിനായി ഉപയോഗിക്കണമെന്ന്‌ കോണ്‍ഫ്രന്‍സ്‌ ജൂതനേതാക്കളോട്‌ ആഹ്വാനം ചെയ്തു. 1948 മെയ്‌ 14ന്‌ ലോക സിയോണിസ്റ്റ്‌ കോണ്‍ഗ്രസ്‌ തലവനായിരുന്ന ബെന്‍ഗോറിയന്‍ ഇസ്രായേല്‍ രാഷ്ട്രം നിലവില്‍ വന്നതായി പ്രഖ്യാപിച്ചതോടെ ലോകം മുഴുവന്‍ വാഴുകയെന്ന ലക്ഷ്യത്തിനായുള്ള ശ്രമവും സിയോണിസ്റ്റുകള്‍ തുടങ്ങി.
സയണിസ്റ്റുകള്‍ ഫലസ്തീനെ കുറിച്ച്‌ അവകാശ വാദം ഉന്നയിച്ചുകൊണ്ടിരിക്കുമ്പോള്‍ ലോകനേതാക്കള്‍ ഖണ്ഡിതമായി ഇതിനെ എതിര്‍ത്തിരുന്നു. ഫലസ്തീന്‍ അറബികളുടെ ഭൂമിയാണെന്നും അതില്‍ ജൂതര്‍ക്ക്‌ അവകാശമില്ലെന്നും അവര്‍ പരസ്യമായി പ്രഖ്യാപിച്ചു.
സയണിസ്റ്റുകളുടെ ഉപജാപങ്ങള്‍ വളരെ ക്രൂരവും ഹീനവുമാണ്‌. ലോകമനസ്സാക്ഷിയെ മുഴുവന്‍ വഞ്ചിച്ചുകൊണ്ടാണ്‌ അവര്‍ക്ക്‌ ഇസ്രായേല്‍ എന്ന സ്വപ്നം സാധ്യമാവുന്നത്‌. ചരിത്രത്തില്‍ അപകടകമായ തിരുത്തലുകള്‍ വരുത്തിയും കപോലിതങ്ങളായ കള്ളക്കഥകള്‍ ഉണ്ടാക്കിയും അവര്‍ ഇസ്രായേല്‍ രാഷ്ട്രം സ്ഥാപിച്ചു. പക്ഷെ, ഇത്തരം നഗ്നയാഥാര്‍ഥ്യങ്ങളുടെ മുമ്പില്‍ ലോകം കണ്ണടുക്കുകയാണ്‌ ചെയ്തത്‌. കൊളോണിയല്‍ ശക്തികളുടെ പൂര്‍ണപിന്തുണയും സഹായവും അവര്‍ക്കുണ്ടായിരുന്നുവെന്നതും പ്രത്യേകം പ്രസ്താവ്യമാണ്‌.
ഫലസ്തീനില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ജൂതനിവാസികള്‍ വളരെ കുറച്ചുമാത്രമായിരുന്നു. പിന്നീട്‌ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലാണ്‌ അവിടെ ജൂതകുടിയേറ്റം വര്‍ദ്ധിക്കുന്നത്‌. ലോകത്തിന്റെ വിവിധഭാഗങ്ങളിലുമുള്ള ജൂതന്മാര്‍ ഫലസ്തീനിലേക്ക്‌ ഒഴുകാന്‍ തുടങ്ങി. മേല്‍പറഞ്ഞ വിഷയകമായി ചിലവസ്തുതകളും, കണക്കുകളും, ലോകനേതാക്കള്‍ പ്രകടിപ്പിച്ച ചില അഭിപ്രായങ്ങളും കാണുക.
1948ല്‍ ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയില്‍ ഉന്നയിക്കപ്പെട്ട ഒരു ചോദ്യത്തിന്‌ ജൂത ഏജന്‍സി നല്‍കിയ മറുപടിയില്‍ ഇപ്രകാരം പറയുന്നു. ഫലസ്ഥീനില്‍ ജൂതജനസംഘ്യ 1990ല്‍ 50000 വും, 1930ല്‍ 165000 വും1937 ല്‍ 475000വും ആയിരുന്നു. ഇപ്പോള്‍ അത്‌ 630000 വരും. ഒന്നാം ലോകമഹായുദ്ധത്തിലുണ്ടായിരുന്ന അറബ്‌ നിവാസികളെക്കാള്‍ കൂടുതലാണിത്‌.
1880 നു മുമ്പ്‌ ഫലസ്തീനില്‍ ഒരു ജൂതനുമുണ്ടായിരുന്നില്ല എന്ന ജൂത ഏജന്‍സിയുടെ വെളിപ്പെടുത്തലും ഇവിടെ ശ്രദ്ധേയമാണ്‌. 1890ല്‍ ജൂത ജനസംഖ്യയുടെ അനുപാതം പത്ത്‌ മുസ്ലിംകള്‍ക്ക്‌ ഒരു ജൂതന്‍ എന്ന നിരക്കിലായിരുന്നു. എന്നാല്‍1918 ആയപ്പോഴേക്കും അത്‌ രണ്ട്‌ മുസ്ലിംകള്‍ക്ക്‌ ഒരു ജൂതന്‍ എന്ന തോതിലായി. ഇതിന്‌ ശേഷമുള്ള ജൂതകുടിയേറ്റത്തിന്റെ അനുപാതം കുത്തനെ ഉയര്‍ന്നു. അവസാനം അവിടത്തെ ആദ്യവാസികളായിരുന്ന അറബികള്‍ ജൂതനിരക്കിനേകാള്‍ എത്രയോ കുറഞ്ഞവരായി മാറി.
ഫലസ്ഥീനില്‍ ഇന്ന്‌ നടന്ന്‌ കൊണ്ടിരിക്കുന്നതിനൊന്നും ധാര്‍മികതയുടേയോ, അന്താരാഷ്ട്ര നിയമങ്ങളുടെയോ യാതൊരു പിന്‍ബലവുമില്ല. ഫലസ്തീനില്‍ ജൂതരെ കുടിയിരുത്തുവാന്‍ അറബികളെ അടിച്ചമര്‍ത്തുകയെന്നത്‌ തീര്‍ച്ചയായും മനുഷ്യത്വത്തോട്‌ ചെയ്യുന്ന മഹാപരാധമാണ്‌. ജനിച്ചുവളര്‍ന്ന നാട്ടില്‍ നിന്നുള്ള യഹൂദ പാലായനം ഇല്ലാതാക്കുകയെന്നതാണ്‌ ഈ പ്രശ്നത്തിന്റെ ഉചിതമായ നടപടിക്രമം.

1946 ജൂലൈ 14 ന്‌ മഹാത്മാഗാന്ധി അഭിപ്രായപ്പെടുന്നു: ‘ ജൂതര്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും സഹായത്തോടെ ഫലസ്തീനില്‍ കുടിയേറുന്നത്‌ വളരെ നീചവും നികൃഷ്ടവുമായ ഒരു കര്‍മ്മമാണ്‌. നേരിടാനിരിക്കുന്ന വിപത്തുകള്‍ അവരെ സമാധാനത്തിന്റെ പാഠം പഠിപ്പിക്കുമെന്ന്‌ ഞാന്‍ വിചാരിക്കുന്നു. തങ്ങളെ സ്വാഗതം ചെയ്യാത്ത ഒരു നാട്ടില്‍, അമേരിക്കന്‍ സമ്പത്തും ബ്രിട്ടീഷ്‌ ആയുധങ്ങളുമുപയോഗിച്ച്‌ അക്രമിച്ചുകേറാന്‍ എന്തിനാണവര്‍ തുനിയുന്നത്‌’.1

ജാവഹര്‍ലാല്‍ നെഹ്‌റു എഴുതുന്നു: ‘ഫലസ്തീന്‍ അനിവാര്യമായും ഒരറബിരാജ്യമാണെന്ന്‌ നാം മനസ്സിലാക്കണം. അത്‌ അങ്ങനെത്തന്നെ നിലനില്‍ക്കെണ്ടതും അനിവാര്യമാണ്‌. ഒരവസ്ഥയിലും അറബികള്‍ തങ്ങളുടെ നാട്ടില്‍ അതിക്രമിക്കപ്പെടുകയോ അടിച്ചമര്‍ത്തപ്പെടുകയോ ചെയ്തുകൂടാ’.ഇസ്രായേല്‍ രാഷ്ട്രത്തിന്റെ രൂപീകരണമാണ്‌ ഫലസ്തീനിലെ അറബ്‌ ജനതയുടെ നിഷ്കാസനത്തിന്‌ വഴിവെച്ചത്‌. നാലുദശകങ്ങളായി അവര്‍ കിടപ്പാടം വിട്ട്‌ ജീവിക്കുന്നു

സയണിസ്റ്റ്‌ പ്രോട്ടോകോള്‍

ലോകത്തിനുമേല്‍ ആധിപത്യം ലഭിക്കുവാന്‍ ജൂതര്‍ തയ്യാറാക്കിയ പദ്ധതികളേയും അതിനായി അവര്‍ അവലംബിച്ച മൃഗീയ മാര്‍ഗങ്ങളുമാണ്‌ സയണിസ്റ്റ്‌ പ്രോട്ടോകാള്‍ എന്ന പേരിലറിയപ്പെടുന്നത്‌. ബാസിലില്‍ നടന്ന ലോക സിയോണിസ്റ്റ്‌ കോണ്‍ഗ്രസില്‍ അംഗീകരിക്കപ്പെട്ട പ്രമേയങ്ങളാണ്‌ ഈ പ്രോട്ടോകോളിലടങ്ങിയിട്ടുള്ളത്‌. ഫലസ്തീന്‍ ജൂതരാഷ്ട്രം സ്ഥാപിക്കുക, അതിനായി അവിടത്തെ ഭുമി വിലക്ക്‌ വാങ്ങുക, തദ്ദേശിയരെ പ്രീണിപ്പിച്ചോ പ്രകോപിച്ചോ പുറത്താക്കുകഎന്നിവയായിരുന്നു പ്രോട്ടോകോളിലെ പ്രധാന അജണ്ടകള്‍. ഇവയെല്ലാം അതീവ രഹസ്യ സ്വഭാവം നിലനിര്‍ത്തുന്നതായിരുന്നു.

പക്ഷേ, പിന്നീട്‌ പല നാടകീയ സംഭവങ്ങളുമാണ്‌ അരങ്ങേറിയത്‌. ഫ്രാന്‍സിലെ മൊസോണിക്‌ കേന്ദ്രത്തില്‍ വെച്ച്‌ ജൂത നേതാവില്‍ നിന്നും ഒരു ഫ്രഞ്ച്‌ വനിത ഈ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുത്തു. അതുമുഖേനെ ലോകത്തെ മുഴുവനും തകര്‍ക്കാന്‍ സയണിസ്റ്റുകള്‍ ആസൂത്രണം ചെയ്ത മൃഗീയവും വൃത്തികെട്ടതുമായ കുതന്ത്രങ്ങള്‍ ലോകം അറിയുകയായിരുന്നു. ഇത്‌ ജൂതര്‍ക്കിടയില്‍ വമ്പിച്ച അങ്കലാപ്പുകള്‍ സൃഷ്ടിച്ചു. അവര്‍ക്കെതിരില്‍ ലോകമെമ്പാടും വമ്പിച്ച പ്രതിഷേധങ്ങളുയര്‍ന്നു. ധാരാളം ജൂതന്മാര്‍ ഇത്‌ വഴി കൊല്ലപ്പെട്ടു.
തങ്ങളുടെ കൈകളില്‍ നിന്ന്‌ കാര്യങ്ങളുടെ കടിഞ്ഞാണ്‍ നഷ്ടപ്പെട്ടുവെന്ന്‌ കണ്ട ജൂതന്മാര്‍ ആ രേഖയുടെ കോപ്പികള്‍ കണ്ട്കെട്ടി ചുട്ടെരിക്കാനുള്ള നടപടികളാരംഭിച്ചു. ഈ സംഭവം സിയോണിസ്റ്റ്‌ മേധാവി ഹെര്‍സല്‍ അംഗീകരിക്കുന്നുണ്ട്‌. പ്രോട്ടോകോളിനോട്‌ വിയോജിച്ചത്‌ കാരണം പുറത്താക്കപ്പെട്ട ഹെന്‍കീന്‍ പറയുന്നു. ‘പ്രോട്ടോകോള്‍ ലോകത്തിനുമേല്‍ ആധിപത്യം നേടാനുള്ള ജൂത പദ്ധതിയായിരുന്നു. അതനുസരിച്ച്‌ ഗവണ്‍മെന്റുകളുടെ മേല്‍ അധികാരമുള്ള ഉന്നതസമിതിക്കായിരിക്കും സയണിസ്റ്റ്‌ നേതൃത്വം. കുടിലമായ ഈ പദ്ധതികളെ എതിര്‍ത്തതിനാലാണ്‌ അവര്‍ എന്നെ പുറത്താക്കിയത്‌.’2

പ്രോട്ടോകോള്‍ രഹസ്യം വെളിച്ചത്തായതോടെ അതിന്റെ പരിഭാഷകളും പുറത്തുവന്നു. ഇതിന്റെ ആദ്യ അറബി പരിഭാഷ പുറത്തിറക്കിയത്‌ തുനീഷ്യക്കാരനായ മുഹമ്മദ്‌ ഖലീഫയാണ്‌. 1915ല്‍ വിധ്വംസ പ്രവര്‍ത്തന–ങ്ങളിലൂടെയും മസ്തിഷ്ക പ്രക്ഷാളന–ത്തിലൂടെയും ഓരോ രാജ്യത്തിന്റെയും രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക പരിസ്ഥിതിക്കനുസൃതമായി ലോകത്തിനുമേല്‍ ആധിപത്യം നേടാനുള്ള ജൂത പദ്ധതികള്‍ ഇതിലദ്ദേഹം വിശദീകരിച്ചിട്ടുണ്ട്‌.
പ്രോട്ടോകോളിന്റെ ചില പ്രസക്ത ഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

ഒന്നാം പ്രോട്ടോകോള്‍ പറയുന്നു: അക്രമത്തിന്റെയും വഞ്ചനയുടെയും മുഴുവന്‍ മാര്‍ഗങ്ങളും നമ്മുടെ മുദ്രാവാക്യമായിരിക്കണം. ശക്തിയാണ്‌ രാഷ്ട്രീയത്തിന്റെ വിജയം. ലക്ഷ്യ സാക്ഷാല്‍ക്കാരത്തിന്‌ സഹായകമെങ്കില്‍ വഞ്ചന, കൈക്കൂലി തുടങ്ങിയ കാര്യങ്ങളില്‍ നാം സംശയിച്ചു നില്‍ക്കേണ്ടതില്ല. രണ്ടാം പ്രോട്ടോകോള്‍: പത്രങ്ങള്‍ വന്‍ ശക്തികളാണ്‌. ജനങ്ങളെ അഭിസംബോധനം ചെയ്യുന്നതും പുതിയ സംഭവ വികാസങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതും ശത്രുക്കള്‍ക്കിടയില്‍ അരാചകത്വം സൃഷ്ടിക്കുന്നതും പത്ര–ങ്ങളാണ്‌. പത്രങ്ങളിലൂടെ നാം സ്വര്‍ണം കൊയ്യും.3

സയ–ണിസ്റ്റുകളുടെ ഗൂഢവും തന്ത്രപരവുമായ നീക്കങ്ങള്‍ കാര–ണം ആധുനിക വാത്താ ഏജന്‍സികളുടെ മുഴുവന്‍ കുത്തകയും ഇന്ന്‌ ജൂത–ര്‍ക്കാണ്‌. ഇതുകാരണം സയണിസ്റ്റ്‌ ഭീകരതയുടെ പല ദാരുണ രംഗങ്ങളും മുഖ്യധാരയിലെത്താതെ പോകുന്നുണ്ട്‌. വിശ്വാസയോഗ്യരായി പാശ്ചാത്യന്‍ നാടുകളില്‍ പത്രപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക്‌ അതിഭയാനകമായ വെല്ലുവിളി നേരിടേണ്ടിവരുന്നതും ഇക്കാരണം കൊണ്ട്‌ തന്നെയാണ്‌.

മധ്യേഷ്യന്‍ പ്രശ്നങ്ങളില്‍ വിദഗ്ദനായ ഇന്ത്യന്‍ പണ്ഡിതന്‍ ഡോ. മുഹമ്മദ്‌ ശഫീ്‌ അഫ്ഗാനി സിയോണിസ്റ്റ്‌ പ്രസ്ഥാനങ്ങളെ കുറിച്ച്‌ വിശാലമായൊരു പഠനം തയ്യാറാക്കിയിട്ടുണ്ട്‌. മുസ്ലിം രാഷ്ട്രങ്ങളുടെ താക്കോലെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ഫലസ്തീനില്‍ ഒരു ജൂതരാഷ്ട്രം സ്ഥാപിക്കുക വഴി അറബ്‌ മുസ്ലിം ലോകങ്ങളെ ആവരണം ചെയ്ത്‌ നില്‍ക്കുന്ന രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ വിപത്തുകളുടെ വ്യാപ്തിയിലേക്ക്‌ ഈ പഠനം വിരല്‍ ചൂണ്ടുന്നുണ്ട്‌. അദ്ദേഹം പറയുന്നു: ‘മതസിയോണിസം രണ്ടായിരം വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ (അതായത്‌അത്‌ പിറവിയെടുക്കുമ്പോള്‍) ഒരു വിപത്തായിരുന്നില്ല. ജൂതര്‍ ദിനേന മൂന്ന്‌ തവണ സിയോണ്‍ പര്‍വത നിരയിലേക്ക്‌ തിരിഞ്ഞുനിന്ന്‌ പ്രാര്‍ഥന നടത്തുന്നതില്‍ അതവസാനിച്ചിരുന്നു.’ ഇതാണ്‌ മതസയണിസം. എന്നാല്‍ 1897ല്‍ ഹെര്‍സലിന്റെ നേതൃത്വത്തിലാണ്‌ രാഷ്ട്രീയ സിയോണിസം പിറവിയെടുക്കുന്നത്‌. ഇത്‌ പരമ്പരാഗത സയണിസത്തെ തകര്‍ത്തു. കൂടാതെ, വംശീയ സാമ്രാജ്യത്വ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മതബോധത്തെ ചൂഷണം ചെയ്യുകയും ചെയ്തു. 1897ല്‍ പ്രസിദ്ധീകൃതമായ ‘ജൂതരാഷ്ട്ര’മെന്ന(ഉമൃ ഷൌറിെ‍മേമലേ) എന്ന ഹെര്‍സലിന്റെ കൃതിയിലും ബാല്‍ഫര്‍ പ്രഖ്യാപനത്തിലും ഇതു കാണാം. രാഷ്ട്രീയ സിയോണിസത്തിന്റെ വളര്‍ച്ചക്കുമുമ്പ്‌, മതഭക്തരായ ജൂതര്‍ ‘അടുത്ത വര്‍ഷം ജറൂസലമി’ല്‍ എന്ന പ്രസിദ്ധമായ അഭിവാദനം കൈമാറുമ്പോള്‍ ഒരു മതാദിവാദമെന്നതില്‍ കവിഞ്ഞ ഒരര്‍ഥം അതിനില്ലായിരുന്നു. വാഗ്ദത്ത ഭൂമിയില്‍ ഒരു രാഷ്ട്രം സ്ഥാപിക്കുകയെന്നത്‌ അവരുടെ സ്വപ്‌നത്തിലേ ഉദിച്ചിരുന്നില്ല. യൂറോപ്പിലേയും മറ്റു വിടേശനാടുകലെയും ചുരുക്കം ചില ജൂതര്‍ മാത്രമേ ഫലസ്തീനിലേക്ക്‌ പലായനം ചെയ്തിരുന്നുള്ളൂവെന്നത്‌ അതിന്റെ തെളിവാണ്‌. അഥവാ, പലായനം ചെയ്തവര്‍ക്ക്‌ രാഷ്ട്രീയ താല്‍പര്യവുമില്ലായിരുന്നു. അവര്‍ മതഭക്തരും ആരാധനാ തല്‍പരുമായ വയോവൃദ്ധരുമായിരുന്നു. അധിനിവേശം നടത്താനുള്ള പ്രവണത അവരില്‍ തീരെ ഇല്ലായിരുന്നു. എത്രത്തോളമെന്നാല്‍ സിയോണിസ്റ്റുകളുടെ തന്നെ കണക്കുപ്രകാരം 1839 വരെ ഫലസ്തീനി–ലുള്ള ജൂത ജനസംഖ്യ ഏതാനും ആയിരങ്ങള്‍ മാത്ര–മായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ രാഷ്ട്രീയ സിയോണിസം ഉടലെടുത്തപ്പോഴാണ്‌ അവിടെ ജൂതകുടിയേറ്റം വര്‍ദ്ധിക്കുന്നതും ലോക രാഷ്ട്രീയത്തില്‍ അവര്‍ക്ക്‌ വ്യക്തമായ കൈയ്യുണ്ടാവുന്നതും.

രാഷ്ട്രീയ സയണിസം

പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ യൂറോപ്പിലുണ്ടായ വ്യവസായ വിപ്ല–വത്തിന്റെ പരിണിത ഫലങ്ങളാണ്‌ സയ—ണി–സ്റ്റുകള്‍ക്കിടയില്‍ ഒരു രാഷ്ട്രീയ ചിന്ത ഉയര്‍ത്തുന്നത്‌. ഇതിന്‌ മുമ്പ്‌ ജൂതര്‍ സമൂഹമധ്യത്തില്‍ നിന്നു വേറിട്ട്‌ സ്വന്തം തുരുത്തുകളില്‍ ജീവിതം തള്ളിനീക്കുകയായിരുന്നു. സ്വന്തം വീടുകളില്‍ അവര്‍ക്ക്‌ പ്രത്യേകം കൈത്തൊഴിലു–കള്‍ ഉണ്ടായിരുന്നു. ഇതുമുഖേനയാണ്‌ തങ്ങളുടെ ജീവിതോപാധി ജൂതര്‍ കണ്ടെ–ത്തിയിരുന്നത്‌. വ്യാവസായിക വിപ്ലവം എല്ലാ മേഖലകളിലും യന്ത്രങ്ങളുടെ അതിപ്രസരമുണ്ടായി. അതോടെ അവരുടെ കൈത്തൊഴിലുകള്‍ക്ക്‌ കാര്യമായ തിരിച്ചടിയേറ്റു. ഇതോടെ സയണിസ്റ്റ്‌ ചിന്തകള്‍ മാറി ചിന്തിക്കാന്‍ തുടങ്ങി.

കൂടാതെ, യൂറോപ്യന്‍ നാടുകളില്‍ സെമിറ്റിസത്തോടുള്ള അമര്‍ശം പത്തൊമ്പതാം നൂറ്റാണ്ട്‌ ആയപ്പോഴേക്കും അതിന്റെ പാരമ്യത്തിലെത്തിച്ചേര്‍ന്നു. ഇതോടെ യൂറോപ്യന്‍ നാടുകളില്‍ ജൂതര്‍ക്ക്‌ നിലനിലനില്‍പില്ലാതായി. 1881ല്‍ റഷ്യയില്‍ സാര്‍ ചക്രവര്‍ത്തിയായ അലക്സാണ്ടര്‍ മൂന്നാമന്‍ അധികാരമേറ്റതോടെ ജൂതര്‍ക്കും റഷ്യക്കാര്‍ക്കുമിടയില്‍ വന്‍ കരുതികള്‍ നടന്നു. ജൂതന്മാര്‍ ശക്തമായ പീഡനങ്ങള്‍ക്കിരയായി. ഇതേ അവസ്ഥ തന്നെയായിരുന്നു ജര്‍മ–നിയിലും മറ്റു ബാള്‍ക്കന്‍ പ്രദേശങ്ങളിലും. ആയിടക്ക്‌ ജര്‍മനിയില്‍ ഒരു സെമിറ്റിക്‌ വിരുദ്ധ സമ്മേളനം നടന്നു. സമ്മേളനം ജൂതരെ യൂറോപ്പില്‍ നിന്ന്‌ അടിച്ചോടിക്കാനും അവര്‍ക്കുള്ള പൌരാവകാശം നിഷേധിക്കാനും തൊഴിലവസരങ്ങള്‍ അന്യമാക്കാനും ഉത്തരവിട്ടു. ഇതോടെ ജൂതരുടെ നിലനില്‍പിന്‌ കാര്യമായ തിരിച്ചടിയേറ്റു. ‘ജൂതര്‍ക്ക്‌ ക്രിസ്തീയ യൂറോപ്പില്‍ സ്ഥാനമില്ല’ എന്നായി സയണിസ്റ്റുകളുടെ പരാതി. വ്യവസായിക വിപ്ലവം മൂലമുണ്ടായ പരാധീനതയും യൂറോപ്യരുടെ സെമിറ്റിക്‌ വിരോധവും അവരെ അവിടെ നിന്ന്‌ പുറത്ത്‌ ചാടിച്ചു. പലരും അമേരിക്കയിലും മറ്റു അറേബ്യന്‍ നാടുകളിലും കയറിപ്പറ്റി.

ഇവിടെ ഒരു വസ്തുത പ്രത്യേകം പ്രസ്താവ്യമാണ്‌. യൂറോപ്പില്‍ സെമിറ്റിസത്തോടുള്ള ശത്രുത അതിന്റെ പാരമ്യതയിലെത്തി നില്‍ക്കുമ്പോഴും മറുവശത്ത്‌ ഫലസ്തീനിലും മറ്റു അറബ്‌ നാടുകളിലും അറബികളും ജൂതരും പരസ്പര സഹകരണത്തോടും സമാധാനത്തോടും ജീവിച്ചുപോന്നു. ഏഴാം നൂറ്റാണ്ടില്‍ മുസ്ലിംകള്‍ ഫലസ്തീനില്‍ പ്രവേശിച്ചതുമുതല്‍ ജൂതരും ക്രിസ്ത്യാനികളും മുസ്ലിംകളും ഒരേ ഭാഷയോടും സംസ്കാരത്തോടും പരസ്പരം സഹായിച്ചും സഹക–രിച്ചുമാണ്‌ ജീവിച്ചുപോന്നത്‌. ഫലസ്തീനില്‍ സയണിസ്റ്റ്‌ രാഷ്ട്രം സ്ഥാപിച്ചതില്‍ കലാശിച്ച രാഷ്ട്രീയ സയണിസത്തിന്റെ ഉല്‍ഭവം വരേയും ഇതുതന്നെയായിരുന്നു അവസ്ഥ.

കാലക്രമേണ, അമേരിക്ക സയണിസ്റ്റ്‌ കേന്ദ്രമായി മാറി. ഡമോക്രാറ്റുകളുടേയും റിപ്പബ്ലിക്കുകളുടേയും ഇടയില്‍ ജൂത വോട്ടുകള്‍ക്കുവേണ്ടി വമ്പിച്ച മത്സരം തന്നെ നടന്നു. അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട്‌ ട്രൂമാന്‍ ബ്രിട്ടണ്‍ പ്രധാനമന്ത്രി ആറ്റ്ലിയോട്‌ ഹിറ്റ്ലറുടെ ക്യാമ്പിലെയും ജൂതര്‍ക്കും യൂറോപ്പിലെയും ജൂതര്‍ക്കും ഫലസ്തീനിലേക്ക്‌ പലായനം ചെയ്യാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെടുകയുണ്ടായി. പശ്ചിമ യൂറോപ്പിലെയും അമേരിക്കയിലേയും നേതാക്കള്‍ ജൂതരെ അറബ്‌ നാട്ടിലേക്ക്‌ കയറ്റുമതി ചെയ്യാനുള്ള എല്ലാ പിന്തുണയും സഹായവും അവര്‍ക്ക്‌ നല്‍കി. തല്‍ഫലമായി ലോകത്തിന്റെ അഷ്ട ദിക്കുകളില്‍ നിന്നും ജൂതര്‍ ഫലസ്തീനിലേക്ക്‌ ഒഴുകാന്‍ തുടങ്ങി.
സയണിസത്തെ വേര്‍തിരിച്ചുതന്നെ മനസ്സിലാക്കേണ്ടത്‌ അനിവാര്യമാണ്‌.അഥാവ, രാഷ്ട്രീയ സയണിസവും മതകീയ സയണിസവും. ഇതില്‍ അവസാനം പറഞ്ഞത്‌ ജൂതമതത്തിന്റെ അപൂര്‍വജ്ഞാനികളായ മിസ്റ്റിക്കുകള്‍ പ്രചരിപ്പിച്ചതാണ്‌. രക്ഷകന്‍ വരുമെന്ന ജൂതമതത്തിന്റെ പ്രതീക്ഷയുമായി ബന്ധപ്പെട്ടുകിടക്കുന്നു അത്‌. ഈ വിശ്വാസമനുസരിച്ച്‌ അവസാന കാലം മസീഹ്‌ ഈസ(അ) പ്രത്യക്ഷപ്പെടുകയും ‘ഭൂമിയിലെ എല്ലാ കുടുംബങ്ങളും’ ദൈവരാജ്യത്തിലേക്ക്‌ വിളിക്കപ്പെട്ട്‌ മനുഷ്യരാശിക്ക്‌ മുഴുവനും വേണ്ടി ദൈവരാജ്യം സ്ഥാപിതമാവുകയും ചെയ്യും. അബ്രഹാമിന്റേയും യേശുവിന്റേയും (ഈസ(അ))കഥകള്‍ ഇന്നയിന്ന സ്ഥലങ്ങളിലാണ്‌ അരങ്ങേറിയതെന്ന്‌ ബൈബിളില്‍ പറയുന്നുണ്ട്‌. ആ പ്രദേശങ്ങളായിരിക്കും ദൈവരാജ്യത്തിന്റെ കേന്ദ്രസ്ഥാനങ്ങള്‍.

മതകീയ സിയോണിസമാണ്‌ വിശുദ്ധ ഭൂമിയിലേക്കുള്ള ജൂതവര്‍ഗത്തിന്റെ പുണ്യയാത്ര തുടക്കം കുറിച്ചത്‌. അതിക്രൂരന്മാരായ സ്പെയ്ന്‍ രാജാക്കന്മാരുടെ പീഡനങ്ങള്‍ സഹിക്കവയ്യാതെയാണ്‌ ഏതാനും ജൂത ഭക്തന്മാര്‍ ഫലസ്തീനിലേക്ക്‌ പലായനം ചെയ്യുന്നത്‌. തങ്ങളുടെ വിശ്വാസമനുസരിച്ച്‌ ജീവിക്കാനായിരുന്നു ഈ തീര്‍ഥയാത്ര. അല്ലാതെ അവിടെ കീഴടക്കാനായിരുന്നില്ല. മുസ്ലിംകളും ജൂതരും നൂറ്റാണ്ടുകളോളം പൂര്‍ണ സഹായസൌകര്യങ്ങളോടെ അവിടെ ജീവിച്ചതിന്‌ വ്യക്തമായ തെളിവുകളുണ്ട്‌.

അടുത്തകാലത്ത്‌, അതായത്‌ 19-ാ‍ം നൂറ്റാണ്ടില്‍ സിയോണിനെ സ്നേഹിക്കുന്നവര്‍ ചേര്‍ന്ന്‌ സിയേണിന്റെ മണ്ണില്‍ അവരുടെ വിശ്വാസവും സംസ്കാരവും പടര്‍ന്നു പന്തലിക്കാന്‍ ഒരു സയണിസ്റ്റ്‌ ആത്മീയ കേന്ദ്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തിനു വേണ്ടി ശ്രമിച്ചുകൊണ്ടിരുന്നു.

ഈ മതകീയ സിയോണിസ്റ്റുകള്‍ക്ക്‌ മുസ്ലിം സമൂഹത്തില്‍ നിന്ന്‌ യാതൊരു വിധ എതിര്‍പ്പുകളും നേരിടേണ്ടി വന്നിട്ടില്ല. ഇതിനു കീഴില്‍ താരതമ്യേന വളരെ തുഛമായ സമൂഹമേ ഉണ്ടായിരുന്നുള്ളൂ. സ്വന്തമായ ഒരു രാജ്യം സ്ഥാപിക്കുകയോ ഫലസ്തീന്റെ മേല്‍ ഏതെങ്കിലും തരത്തില്‍ ആധിപത്യം സ്ഥാപിക്കുകയോ വേണമെന്ന രാഷ്ട്രീയ പദ്ധതിയില്‍ നിന്ന്‌ തികച്ചും അന്യമായിരുന്നു ഈ സിയോണിസ്റ്റ്‌ ആത്മീയത. ജൂത-അറബ്‌ സംഘട്ടനങ്ങള്‍ക്ക്‌ അവര്‍ ഒരിക്കലും വഴിതെളിയിച്ചിരുന്നില്ല.

പിന്നീട്‌, വര്‍ഷങ്ങള്‍ക്കു ശേഷം തിയോഡര്‍ ഹെര്‍സലിന്റെ ചിന്തകളിലൂടെയാണ്‌ മതകീയ സിയോണിസം എന്ന ആശയത്തിന്‌ വ്യതിയാനം സംഭവിക്കുന്നത്‌. അദ്ദേഹം ഒരു രാഷ്ട്രീയ സിയോണിസത്തിന്‌ രൂപം നല്‍കി. 1882-ല്‍ വിയന്നയില്‍ വെച്ചാണ്‌ തന്റെ സിദ്ധാന്തങ്ങള്‍ക്ക്‌ അന്തിമരൂപം നല്‍കുന്നത്‌. ജൂത രാഷ്ട്രം എന്ന കൃതിയിലൂടെ 1896 ല്‍ അവക്ക്‌ വ്യവസ്ഥാപിത രൂപം നല്‍കുകയും ചെയ്തു. 1997 ല്‍ ബാസിലില്‍ നടന്ന ആദ്യത്തെ ലോക സിയോണിസ്റ്റ്‌ കോണ്‍ഗ്രസില്‍ ഈ ചിന്തകള്‍ അദ്ദേഹം അവതരിപ്പിച്ചു.

രാഷ്ട്രീയ സിയോണിസത്തെക്കുറിച്ചു പറയുകയാണെങ്കില്‍ ഹെര്‍സലും സയണിസ്റ്റ്‌ മതവീക്ഷണവുമായുള്ള പൊരുത്തക്കേടുകളും പറയേണ്ടിയിരിക്കുന്നു. മതവീക്ഷണത്തില്‍ അടിസ്ഥാനപരമായി അദ്ദേഹം കടുത്ത അജ്ഞേയവാദിയാണ്‌. ജൂത വിശ്വാസത്തെ ഒരു മതമായി നിര്‍വചിക്കുന്നത്‌ വരെ അദ്ദേഹം ശക്തമായി എതിര്‍ത്തിരുന്നു. അദ്ദേഹത്തിന്റെ കണ്ണില്‍ ജൂതര്‍ എന്നത്‌ മതവിശ്വാസികളെക്കാളുപരി ഒരു ജനതയും വംശവുമാ–ണ്‌. ഇതില്‍ നിന്ന്‌ ഹെര്‍സല്‍ ചിന്തകളുടെ വൈരുദ്ധ്യം നമുക്ക്‌ മനസ്സിലാക്കാവുന്നതാണ്‌.1

ഹെര്‍സലിനെ സംബന്ധിച്ചിടത്തോളം അടിസ്ഥാന താല്‍പര്യം മതത്തിലായിരുന്നില്ല. സയണിസത്തെ മതകീയതക്കു പകരം മതേതരമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞു. ‘ഡേഫ്രസ്കേസാ’2ണ്‌ അദ്ദഹത്തിന്‌ ഒരു രാഷ്ട്രീയ സയണിസ നിര്‍മാണത്തിന്‌ പ്രചോദനമാകുന്നത്‌. ചാരപ്പണിയെടുത്തു എന്ന കുറ്റം ചുമത്തി നിരപരാധിയായ ഡേഫ്രസ്‌ എന്ന ജൂത പട്ടാള ഉദ്യോഗസ്ഥനെ ശിക്ഷിച്ചു. ഡേഫ്രസ്‌ കോസ്‌ സംഭവം അന്ന്‌ യൂറോപ്പിലാകമാനം കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇത്‌ ഹെര്‍സലിനെ ശക്തമായി സ്വാധീനിച്ചു. തങ്ങള്‍ ലോകര്‍ക്കു മുമ്പില്‍ നിന്ദ്യരും പീഡിതരുമാണെന്ന ചിന്ത അദ്ദേഹത്തില്‍ ഉടലെടുത്തു. ഈ പ്രതിസന്ധിയെ പ്രതിരോധിക്കാന്‍ തങ്ങള്‍ക്ക്‌ സ്വന്തമായി ഒരു രാഷ്ട്രവും രാഷ്ട്രീയ വ്യവസ്ഥയും വേണമെന്ന ചിന്ത അദ്ദേഹത്തില്‍ തരളിതമായി. ‘ജൂതരാഷ്ട്രം’ എന്ന കൃതിയിലൂടെ ഈ ആശയങ്ങള്‍ ഏറെക്കുറെ എല്ലാ ജൂത–രിലും കുത്തിവെക്കാന്‍ അദ്ദേഹത്തിന്‌ സാധിച്ചുവെന്നതാണ്‌ വസ്തുത.

തങ്ങള്‍ നേരിടുന്ന ഈ കടുത്ത വെല്ലുവിളികളില്‍ നിന്ന്‌ രക്ഷപ്പെടാന്‍ അദ്ദേഹം ധാരാളം പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. ഒന്നാമതായി ഒരു ജൂതരാഷ്ട്ര സംസ്ഥാപനം. ലോകത്തിലെ എല്ലാ ജൂതരെയും ഒരുമിച്ചു കൂട്ടുന്ന ഒരു രാഷ്ട്രം. ജൂതവിശ്വാസവും സംസ്കാരവും പ്രസരിക്കുന്ന ഒരാത്മീയ കേന്ദ്രത്തിന്റെ നിര്‍മാണമായിരുന്നില്ല അദ്ദേഹം ഉദ്ദേശിച്ചിരുന്നത്‌. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന കാലത്ത്‌ യൂറോപ്പില്‍ ഒരു ദേശീയ തരംഗം നിലനിന്നിരുന്നു. പടിഞ്ഞാറന്‍ മാതൃകയില്‍ ഒരു രാഷ്ട്രം എന്ന ചിന്ത ഇതുവഴിയാണ്‌ ഉടലെടുത്തത്‌. ജര്‍മനിയില്‍ വിദ്യാഭ്യാസം നേടിയ ഹെര്‍സലിന്‌ മേല്‍ ഈ ചിന്തക്ക്‌ ഗണനീയമായ സ്വാധീനമുണ്ട്‌.

രണ്ടാമതായി ഈ പ്രഖ്യാപിത ജൂതരാഷ്ട്രം ഒരൊഴിഞ്ഞ പ്രദേശത്താണ്‌ സ്ഥാപിക്കേണ്ടത്‌. അക്കാലത്ത്‌ പ്രചാരത്തിലുണ്ടായിരുന്ന കൊളോണിയല്‍ സിദ്ധാന്തത്തിന്റെ സ്വഭാവം, ഒരു പ്രദേശത്ത്‌ താമസിക്കുന്നവരുടെ വികാരങ്ങള്‍ പരിഗണിക്കേണ്ടതില്ല എന്നതായിരുന്നു. ഹെര്‍സലിന്റെ ചിന്തയേയും ഈ സിദ്ധാന്തം സ്വാധീനിച്ചു. ഇസ്രായേല്‍ രാഷ്ട്രത്തിന്റെ ഭാവി തീരുമാനിച്ചതും ഈ നിഗമനം തന്നെയാണ്‌.

ജൂതരാഷ്ട്രം സ്ഥാപിക്കാന്‍ തെരെഞ്ഞെടുക്കുന്ന സ്ഥലം ഹെര്‍സലിനെ സംബന്ധിച്ചിടത്തോളം തികച്ചും അപ്രധാനമായിരുന്നു. എന്നാല്‍ താന്‍ സ്വപ്നം കാണുന്ന സാങ്കല്‍പിരാഷ്ട്രത്തിന്റെ പ്രവര്‍ത്തനമേഖല ഏതായിരിക്കണമെന്ന്‌ അദ്ദേഹം ചിന്തിച്ചിരുന്നതായി കാണാം. അര്‍ജന്റീനയോ ഉഗാണ്ടയോ ആയിരുന്നു ഇവ. ജൂതരാഷ്ട്രം സ്ഥാപിക്കേണ്ട ഭൂപ്രദേശങ്ങള്‍ ഏതായിരിക്കണമെന്ന കാര്യത്തില്‍ ഹെര്‍സല്‍ ഫലസ്ഥീന്‌ മുന്‍ഗണനനല്‍കി.മതസിയോണിസത്തെ മുതലെടുക്കാനും താന്‍ പോലും വിശ്വസിക്കാത്ത ഒരു മതപാരമ്പര്യത്തിന്റെ ഗതിയെ താന്‍ സൃഷ്ടിക്കാനിരിക്കുന്ന പ്രസ്ഥാനത്തിന്റെ പിന്തുണയിലേക്ക്‌ തിരിച്ചുവിടാനുമായിരുന്നു ഈ ഫലസ്തീന്‍ നിര്‍ണയത്തിന്റെ പ്രധാനകാരണം.

തന്റെ ലക്ഷ്യം നടപ്പില്‍ വരുത്തുന്നതിന്‌ ഈ അവ്യക്തത തീര്‍ക്കേണ്ടതുണ്ടായിരുന്നു ഹെര്‍സലിന്‌. രണ്ടുതരത്തിലുള്ള സയണിസങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന ആശയക്കുഴപ്പം സമര്‍ഥമായി ഉപയോഗപ്പെടുത്തുന്നതിന്റെ ലക്ഷണമൊത്ത ഉദാഹരണം പ്രകടമായത്‌, ഹെര്‍സല്‍ മരിച്ച്‌ ഏറെക്കാലം കഴിഞ്ഞ ശേഷം 1917ലെ ബാല്‍ഫര്‍ പ്രഖ്യാപനത്തോടെയാണ്‌. തദ്ദേശവാസികളുടെ താല്‍പര്യങ്ങള്‍ക്ക്‌ ഒരിക്കലും ഹാനിവരുത്താതെ ഫലസ്തീനില്‍ ഒരു ജൂതസ്നേഹമുണ്ടാക്കുക എന്നതായിരുന്നു ഈ പ്രഖ്യാപനം. അതേസമയം സയണിസ്റ്റ്‌ രാഷ്ട്രത്തിന്റെ നേതാക്കള്‍ക്ക്‌ വേണ്ടിയിരുന്നത്‌ ഫലസ്തീനുമേല്‍ മേധാവിത്വം സ്ഥാപിക്കുകയായിരുന്നു. തദ്ദേശവാസികളെ പൂര്‍ണമായും പുറത്താക്കിയ അവര്‍ക്ക്‌ ഒരു സമ്പൂര്‍ണ്ണ ജൂതരാഷ്ട്രം എന്നതില്‍ കവിഞ്ഞ്‌ മറ്റൊന്നും ചിന്തിക്കാനില്ലായിരുന്നു.

രാഷ്ട്രീയ സിയോണിസം പൊട്ടിമുളച്ചത്‌ ഒരിക്കലും ജൂതായിസത്തില്‍ നിന്നല്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തെ യൂറോപ്യന്‍ ദേശീയതയില്‍ നിന്നാണ്‌ അത്‌ പിറവിയെടുക്കുന്നത്‌. പക്ഷേ, അതിപ്പോള്‍ മതത്തിന്‌ ബദലായി തീര്‍ന്നിരിക്കുന്നു. ഈ ദേശീയ തരംഗവും, രാഷ്ട്രീയ സയണിസ്റ്റ്‌ സൈദ്ധാന്തികതയും ഇന്ന്‌ ജൂതമതത്തിന്റെ വേരുകളെ തന്നെ ആകമാനം പറിച്ചുകളഞ്ഞിരിക്കുന്നു. ഇപ്പോള്‍, ജൂതമതം എന്നത്‌ ഒരു കപടവേഷം മാത്രമാണ്‌. പടിഞ്ഞാറിന്റെ സംസ്കാരങ്ങള്‍ കൊണ്ട്‌ പ്രഛന്ന വേഷം കെട്ടിയ മൃഗീയരൂപം. രാഷ്ട്രീയ സിയോണിസം ജൂതമതത്തിന്റെ ആത്മീയതയില്‍ നിന്നുള്ള വ്യതിയാനമാണ്‌.
സിയോണ്‍ പ്രദേശത്തോട്‌ തീവ്രമായ വൈകാരികാഭിനിവേശമുണ്ടായിരുന്നവരില്‍ ഒരാളാണ്‌ മാര്‍ട്ടിന്‍ ബൂബര്‍. അദ്ദേഹത്തിന്‌, ജൂതരാഷ്ട്രത്തെക്കുറിച്ച്‌ വ്യത്യസ്തമായ കാഴ്ചപ്പാടാണുള്ളത്‌. അദ്ദേഹം പറയുന്നു: ഞങ്ങളെ സംബന്ധിച്ചിടത്തോളം നിര്‍ണായകം ഒരു ദേശത്തെക്കുറിച്ചുള്ള വാഗ്ദത്തമല്ല. മറിച്ച്‌, പ്രസ്തുത ദേശം സ്ഥാപിക്കപ്പെട്ട്‌ സ്വതന്ത്രമായ ഒരു ജൂത സമുദായം നിലനില്‍ക്കലാണ്‌. അല്ലാതെ അവിടെയുള്ള മുസ്ലിം സമുദായത്തെ പുറന്തള്ളുവാന്‍ ഞങ്ങള്‍ക്ക്‌ ഉദ്ദേശ്യമില്ല. അവരുടെ കൂടെ ജീവിക്കണമെന്നാണ്‌ ഞങ്ങളുടെ ആഗ്രഹം.

പക്ഷേ, ബൂബറിന്റെ വാദങ്ങളും പ്രസ്താവനകളും ഒരിക്കലും ഇസ്രായേലീ തീവ്രവാദികള്‍ക്ക്‌ പിടിക്കി‍ല്ല. സയണിസത്തിന്റെ തീവ്രരക്തം ഓടുന്ന ഏരിയല്‍ ഷാരോണിനെയും ബെന്‍ഹുറിയനെയും പ്രകോപിപ്പിക്കാന്‍ ഇത്തരം പ്രസ്താവങ്ങള്‍ ധാരാളം മതി.

എന്തുതന്നെയായിരുന്നാലും രാഷ്ട്രീയ സിയോണിസത്തേയും മതകീയ സിയോണിസത്തേയും ഒരിക്കലും കൂട്ടിക്കുഴക്കാന്‍ പാടില്ല. അവക്കിടയില്‍ അജഗജാന്തരങ്ങള്‍ തന്നെയുണ്ട്‌. സാഹോദര്യത്തിന്റേയും ഒത്തൊരുമയുടേയും പാരമ്പര്യമാണ്‌ മതകീയ സിയോണിസത്തിനുള്ളത്‌. എന്നാല്‍ രാഷ്ട്രീയ സിയോണിസത്തിന്റെ മുഖം, രാക്ഷസീയവും ഭീകരവുമാണ്‌. അക്രമവും വഞ്ചനയുമാണ്‌ അവരുടെ രാഷ്ട്രീയ പാരമ്പര്യം.

Related Topics

Tags: , ,

Print This Post Print This Post  Email This Email This

Leave a Reply

Close
E-mail It