Skip to Content

Blog Archives

ജയ്ഹൂന്റെ കവിതകള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങൾ

സമകാലിക ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ ജയ്ഹൂൻ്റെ കവിതകള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളില്‍ നിന്ന്‌ രക്ഷപ്പെടാന്‍ വായനക്കാരന്‌ ആവില്ല – Review by Middle East Chandrika

1 0 Continue Reading →

മുഖഛായ

മലയാള കവിത ഇസ്‌ലാമിക സൂഫിസത്തിന്‌ സമര്‍പ്പിച്ച സംഭാവന തുലോം വിരളമാണെന്ന്‌ പറയാതെ വയ്യ. മതപരമെന്ന പോലെ സാംസ്കാരികമായ ഹേതുകങ്ങളും ഇതിന്‌ വഴിവെച്ചിരിക്കാം. ഒരു പ്രത്യേക മത സാമൂഹ്യ ക്രമത്തില്‍ ആവിഷ്കരിക്കപ്പെട്ട ഉപമ-പ്രതീകാദികള്‍ തത്തുല്യമായ പരിസ്തിഥി സൃഷ്ടിക്കപ്പെടാത്തിടത്തോളം മറ്റൊന്നിലേക്ക്‌ ഭാഷാന്തരം ചെയ്യപ്പെടുക ശ്രമകരാമാണ്‌. പക്ഷേ, മലബാറിന്റെ പരിതസ്ഥിതി, ഇത്തരം സാഹിത്യസൃഷ്ടികളുടെ ജന്മലബ്‌ധിക്ക്‌ ഏറെ ചാലകമായിരുന്നുവെന്ന്‌ ഈ പ്രദേശത്തിന്റെ മതകീയ ചരിത്രം പരിചയപ്പെടുന്ന ആര്‍ക്കും മനസ്സിലാക്കാനാകും. പൊന്നാനി, മമ്പുറം, കോഴിക്കോട്‌, കൊണ്ടോട്ടി തുടങ്ങിയ പട്ടണങ്ങളില്‍ വിജഗീഷുക്കളായ സ്വൂഫീനായകന്മാര്‍ക്കുണ്ടായിരുന്ന സ്വാധീനം പോലെത്തന്നെ അവിടങ്ങളിലെ മത സാമൂഹ്യ ചുറ്റുപാടുകള്‍ക്കും ദാര്‍ശനിക മലയാള സാഹിത്യത്തിന്റെ സുവര്‍ണ ഘട്ടം പണിയുവാനായിട്ടുണ്ട്‌. അതിന്‌ പുറമെ, ജനസ്വാധീനവും മലബാറിലെ സ്വൂഫി ത്വരീഖത്തുകളുടെ അധ്യാപനങ്ങളും കണക്കിലെടുത്ത്‌ സമൂഹം ഇതിനെ വാരിപ്പുണര്‍ന്നിരിക്കണം.

മലയാള കവിതക്ക്‌ പകരം ഇമ്പമാര്‍ന്ന അറബിമലയാള കാവ്യതല്ലജങ്ങള്‍ പുരോഗതി പ്രാപിച്ചു. ഇസ്ലാമിക ലോകത്ത്‌ മേറ്റ്വിടെയും ഈ സാഹിത്യപ്രതിഭാവിലാസത്തിന്‌ സമീകരണങ്ങളുണ്ടായിരുന്നില്ല. മതാധിഷ്ഠിത വ്യക്തിത്വങ്ങളുടെയും ചരിത്ര സംഭവങ്ങളുടെയും പ്രകീര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വരികളായിരുന്നു അത്‌ ഉള്‍ക്കൊണ്ടിരുന്നത്‌. വര്‍ണ്ണപ്പൊലിമയാര്‍ന്ന ബദലുകള്‍ ആധിപത്യം നേടുന്നതിനിടയിലും ആധുനിക മാപ്പിള സമുദായത്തില്‍ അവയിലെ ചില ഭാഗങ്ങളെങ്കിലും ഇപ്പോഴും സജീവമായി അവതരിക്കപ്പെടുന്നുണ്ട്‌. എങ്കിലും തനിമയുടെ ചൈതന്യമാര്‍ന്ന അത്തരമൊരു പ്രതിഭാവിലാസത്തിന്റെ ശുദ്ധവായു നിലനില്‍ക്കുന്നില്ലെന്നതാണ്‌ ദാരുണമായ വാസ്തവം. പ്രാദേശികവും പരദേശിയവുമായ ആദായോല്‍പ്പാദനത്തിന്റെ അപര്യാപ്തതയും ഓത്തുപള്ളികളുടെ അല്‍പാല്‍പ നിഷ്ക്രമണവും മൂലം അറബി മലയാളത്തിന്റെ വക്താക്കള്‍ വരെ അതിനെ പുറന്തള്ളുക വഴി അത്‌ കിരീടമില്ലാത്ത രാജാവായിത്തീരുകയായിരുന്നു.

ഏതാനും വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ യശഃശരീരനായ ഒരു അറബിമലയാള സാമ്രാട്ടിനെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിക്കാന്‍ എനിക്കവസരം ലഭിക്കുകയുണ്ടായി. ഈ അര്‍ധഭാഷയുടെ ഭാഗധേയങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗഹനമായ വിശദീകരണം കേട്ടുകഴിഞ്ഞ ശേഷം ഞാന്‍ ഇങ്ങനെ കുറിച്ചെടുത്തു: ‘വെള്ളവും പുഷ്ടിയുമില്ലാത്ത മരുഭൂമിയിലെങ്ങനെ ഒരു ചെടിക്ക്‌ വളരാനാകും? ഒരു ഭാഷ അതുള്‍ക്കൊള്ളുന്ന സംസ്കാരത്തിന്റെ ലവണവും സ്നേഹവും നേടിയെടുക്കുമ്പോള്‍ മാത്രമാണ്‌ പൂര്‍ണ വികാസം പ്രാപിക്കുന്നത്‌. മാപ്പിള സംസ്കാരത്തിന്റെ സ്നേഹപാത്രമായിരുന്നു അറബിമലയാളം.പക്ഷെ, കാമുകന്‍ കഥാവശേഷനായിക്കഴിഞ്ഞ വര്‍ത്തമാന കാലത്ത്‌ പാവം കാമുകിക്ക്‌ എങ്ങനെ വിജനതയില്‍ അതിജീവിക്കനൊക്കും?അപ്പോള്‍ മരണം മാത്രമാണ്‌ ഒരു പോംവഴി’. (ഗ്രന്ഥകാരന്റെ തന്നെ ‘ടഒഋ ഇചചഗ ആഝഋഋഥഋ എഝചഘ ഒIങഉ’ ന്റെ നാലാം അധ്യായം കാണുക)

മേല്‍ചിത്രം വെച്ചു നോക്കുമ്പോള്‍, ആത്മീയ ചൈതന്യം തുളുമ്പുന്ന ദാര്‍ശനിക രചനകളുടെ സാംഗത്യം അസ്ത്ഥാനത്താവാന്‍ ഇടയില്ല. അതിനു പുറമെ, ഉപഭോഗ സംസ്കാരത്തിന്റെ കടന്നുകയറ്റം ഔപചാരിക മതത്തിന്റെ അധ്യാപനങ്ങള്‍ക്കു മീതെ മേല്‍ക്കൈ നേടിക്കൊണ്ടിരിക്കുകയുമാണ്‌. ഹൃദയ വിശുദ്ധി പിന്തള്ളപ്പെടുമ്പോള്‍ സമൂഹം ആഢംബര പൊലിമകള്‍ക്ക്‌ പിന്നാലെ നെട്ടോട്ടമോടുന്നു. സഹോദരിമാര്‍ സൌന്ദര്യവര്‍ധകശാലകളിലേക്ക്‌ ഇരച്ചു കയറുകയും ആയുസ്സിന്റെ വലിയൊരു ഭാഗം ഷോപ്പിംഗ്‌ പ്രക്രിയകളില്‍ തുലക്കുകയും ചെയ്യുന്നു. പുതിയ നടപ്പു രീതികളില്‍ സ്വത്വത്തെ അടിമപ്പെടുത്തി സാമ്പത്തികോല്‍കൃഷ്ടി നേടിയെടുക്കുന്നതില്‍ സഹോദരന്മാര്‍ക്ക്‌ തിരക്കേറി വരുന്നു. കഴിഞ്ഞകാല പതിവ്‌ മര്യാദകള്‍ പോലും ഇന്ന്‌ മധ്യവര്‍ഗത്തിന്‌ തന്നെ ദുര്‍വഹമോ ദുസാധ്യമോ ആയി മാറിക്കൊണ്ടിരിക്കുകയാണ്‌. ദരിദ്രരുടെ കാര്യം ഒട്ടു പറയാനുമില്ല. മരിച്ചയാളിനെ മറവു ചെയ്യല്‍ പോലും സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിനുമപ്പുറത്താണ്‌. സംഘടനകള്‍ സമൂഹത്തിന്റെ ആത്മീയ ക്ഷേമം നിരാകരിക്കുകയും ഉപചാരങ്ങളുടെ അമിതവ്യയം പ്രതിരോധിക്കുന്നതില്‍ നിന്ന്‌ മുഖംതിരിക്കുകയും ചെയ്യുന്നു.

ആത്മീയ പുരോഗതിയുടെ അഭാവം, മനുഷ്യ മനസ്സുകളില്‍ വിശിഷ്യാ, യുവാക്കളില്‍ അക്ഷമയും അസഹിഷ്ണുതയും വളര്‍ത്തിയെടുക്കുന്നു. ആത്മീയ ശൂന്യതയില്‍ മനംമടുത്ത്‌ അവര്‍ തങ്ങളുടെ യുവത്വത്തിന്റെ അത്യാസക്തി നിയന്ത്രിക്കുന്നതില്‍ പരാജയപ്പെടുന്നു. ആത്മീയാവഭോധം അന്യംനിന്ന മതകീയാവേശത്തിന്റെ ഇഛാഭംഗം മറച്ചുവെക്കുന്നതിനായുള്ള വ്യാജ ലേബല്‍ മാത്രമായ ജന്മത്തില്‍ ഇത്‌ പര്യവസാനിക്കുന്നു. ലളിതഭാഷയില്‍ തീവ്രവാദത്തെ ‘തസ്ബിഹ്‌ ഹതം’ എന്നു പറയാം. അഥവാ, ആത്മീയതയുടെ നിഷ്കാസനവും അറുകൊലയും (ആത്മീയനായകരുടെ പുരാതന പ്രതീകമാണ്‌ തസ്ബീഹ്‌). സമസൃഷ്ടികളോട്‌ വിദ്വേഷം പുലര്‍ത്തുന്നതില്‍നിന്ന്‌ നമ്മുടെ ഹൃദയം ശുദ്ധീകരിക്കുന്നതിനുള്ള പുതിയ ചില ശ്രമങ്ങള്‍ക്ക്‌ ഓരോരുത്തരും തുടക്കം കുറിക്കേണ്ടിയിരിക്കുന്നു. അഥവാ, ആത്മീയ ഇടനാഴിയിലൂടെ ഒരു നിയത സഞ്ചലനം തന്നെ. സ്നേഹശബളിമയാല്‍ നമ്മുടെ ഹൃദയങ്ങള്‍ പുനലാരങ്കാരം നടത്തുകയും വേണം. ദൈവത്തിന്‌ വേണ്ടിയുള്ള സ്നേഹത്തിന്റെ രൂപത്തില്‍ പ്രഘടിതമാകുന്ന ദൈവസ്നേഹമാണ്‌ താനും സ്നേഹ രൂപങ്ങളില്‍ അത്യുല്‍കൃഷ്ടമായത്‌.

‘സ്നേഹം ഒരിക്കലും സ്നേഹമല്ല.
നാഥന്‌ അതിലൊരു പങ്കുമില്ലേല്‍…

സമുദായ തലത്തില്‍, നമ്മുടെ അഭ്യന്തരപ്രശ്നങ്ങല്‍ തിരിച്ചറിയുകയും സത്വരം പരിഹാരം സാധ്യമാക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. പ്രദീപ്തമായിരുന്നു ഒരു കാലഘട്ടത്തിന്‌ ശേഷം സ്വയംകൃത അനര്‍ഥങ്ങളുടെ പരിണിത ഫലമെന്ന വണ്ണം സ്‌പെയിന്‍മുസ്‌ലിംങ്ങള്‍ക്കേറ്റ ദുര്യോഗത്തില്‍നിന്ന്‌ പാഠം ഉള്‍ക്കൊള്ളണമെന്ന്‌ മലബാറിലെ അന്തര്‍ജ്ഞാനിയായ ഒരു നേതാവ്‌ അവിടത്തെ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നായകന്മാരെ പ്രത്യേകം ഉണര്‍ത്തിയത്‌ ഇവിടെ സ്‌മര്‍ത്തവ്യമത്രെ.

എന്റെ ഇംഗ്ലീഷ്‌ കവിതകളുടെ മലയാള ഭാഷാന്തരത്തിനായി വിഭിന്ന കോണുകളില്‍ നിന്ന്‌, വിശിഷ്യാ എന്റെ കുടുംബാംഗങ്ങളില്‍ നിന്ന്‌ നിരന്തരമായ ആവശ്യം ഉയാരുകയുണ്ടായി. എന്റെ എഴുത്തിന്റെ ആദ്യനാളുകള്‍ തൊട്ടേ ഇത്തരമൊരു ആവശ്യം ഉയര്‍ന്നുതുടങ്ങിയിരുന്നു എന്നതാണ്‌ വാസ്തവം. മാതൃഭാഷയില്‍ അത്‌ ആവിഷ്കരിക്കാനുള്ള എന്റെ കഴിവുകുറവ്‌ അവരുടെ ആഗ്രഹ സഫിലീകരണത്തിന്‌ സ്വാഭാവിക വിഘാതമായി. വെളിച്ചം കാണാതെ പോയ ചില നിഷ്ഫല ശ്രമങ്ങള്‍ ഈ വഴിക്ക്‌ നടന്നുവെന്നതും ഞാനിവിടെ വിട്ടുകളയുന്നില്ല.

പ്രിയ വായനക്കാരുടെ ഹൃദയങ്ങള്‍ സ്നേഹത്തിന്റെയും പ്രത്യാശയുടെയും ഒരായിരം രശ്‌മികള്‍ കൊണ്ട്‌ പൂരിതമാക്കുന്നതിനായി ഈ ദിശയില്‍ നടന്ന ഒരു എളിയ ശ്രമമാണ്‌ ‘ഉദ്യാനം മടുത്തൊരു വാനമ്പാടി’. അതുകൊണ്ടു തന്നെ പരമ്പരാഗത കവിതകളുടെ നിറപ്പകിട്ടൊന്നും ഈ സമാഹാരത്തില്‍ ആരും പ്രതീക്ഷിക്കരുത്‌. കിഴക്കിന്റെ മഹാ കവി പരഞ്ഞതു പോലെ:

‘കേവല കാവ്യ രചനയല്ല ഈ മസ്നവിു‍ടെ ലക്ഷ്യമൊട്ടും
സൌന്ദര്യാരാധനയും സ്നേഹസൃഷ്ടിയുമല്ല ഇതിന്റെ ഉന്നങ്ങളൊരിക്കലും.

ആത്മമിത്രത്തോട്‌ പൂര്‍ണ്ണ ചേര്‍ച്ച, സ്നേഹം, വ്യവസ്ഥക്ക്‌ നേരെ വിയോജനവും വിസമ്മതവും, സൃഷ്ടാവിനു മുമ്പില്‍ സൃഷ്ടിയുടെ സമര്‍പ്പണം, പുണ്യപ്രവാചക പ്രകീര്‍ത്തനം എന്നീ അഞ്ച്‌ മുഖ്യ പ്രമേയങ്ങള്‍ അധികരിച്ചാണ്‌ ഈ കവിതാസമാഹാരം.

എന്റെ ആത്മസുഹൃത്തും പ്രഗത്ഭ വാഗ്‌മിയും ചെമ്മാട്‌ ദാറുല്‍ ഹുദാ ഇസ്ലാമിക്‌ അക്കാദമി ലക്ചെറെറുമായ അലവി അല്‍ഹുദവി മുണ്ടംപറമ്പിന്റെ കൃത്യവും പ്രൌഢവുമായ ഭാഷാന്തരത്തിലൂടെയല്ലാതെ ഇത്‌ സാധ്യമാകുമായിരുന്നില്ല. മൂലകൃതിയില്‍ നിന്ന്‌ തരിമ്പും ചോര്‍ന്നു പോകാതെ എന്റെ വരികള്‍ അദ്ദേഹം തര്‍ജ്ജമപ്പെടുത്തിയിരിക്കുന്നു. എന്റെ വെബ്‌സൈറ്റ്‌ തുടങ്ങിയ ആദ്യനാള്‍ മുതല്‍ എനിക്ക്‌ പ്രചോദനം നല്‍കി വരുന്ന, ഇസ്ലാമിക്‌ സാഹിത്യ അക്കാദമി (ഇസ, കോഴിക്കോട്‌)ക്ക്‌ നേതൃത്വം നല്‍കുന്ന സെയ്യിദ്‌ സാദിഖലി ഷിഹാബ്‌ തങ്ങള്‍ കാണിച്ച വാത്സല്യത്തിനും പിന്തുണക്കും ഞാനെന്നും കൃതജ്ഞതാബദ്ധനാണ്‌. എന്റെതിനേക്കാള്‍ നിഷ്കളങ്കമായ പ്രാര്‍ഥനകള്‍കൊണ്ട്‌ എന്നെ അനുഗ്രഹിച്ച വന്ദ്യരായ മാതാപിതാക്കള്‍,ഇതിന്റെ കൈയെഴുത്ത്‌ പ്രതി തയ്യറാക്കുന്നതില്‍ സഹായിച്ച സ്നേഹനിധിയായ സഹധര്‍മിണി, ഈ പ്രസിദ്ധീകരനത്തിന്‌ എനിക്ക്‌ ആത്മധൈര്യം പകര്‍ന്ന ലോകത്തെമ്പാടൂമുള്ള പ്ര്ബുദ്ധതയും പ്രതിബദ്ധതയുമുള്ള പതിനായിരക്കണക്കിന്‌ ള്‍ള്‍ളൃദയമസസഷണസശ സന്ദര്‍ശകര്‍ എല്ലാവരോടും ഞാനെന്റെ ആകൈതവമായ നന്ദി രേഖപ്പെടുത്തുന്നു. തല്‍പരര്‍ക്ക്‌ ല്‍ കൂടുതല്‍ വിവരങ്ങള്‍ സവിശദം ലഭ്യമാണ്‌. അഭിപ്രായങ്ങള്‍ക്കും നിരൂപണങ്ങള്‍ക്കും രദയമസസഷണസശ@ഭശദയവണസശ ലേക്ക്‌ എന്നും സുസ്വാഗതം.
– ജൈഹൂന്‍
2006 ജൂണ്‍
ഷാര്‍ജ.

0 0 Continue Reading →

മാനവികതയുടെ വിഹ്വലതകളിലേക്ക്‌ തുറക്കുന്ന മുന്നാം കണ്ണ്‌

മാനവികതയാണ്‌ ഏറ്റവും വലിയ സത്യമെന്ന്‌ ഉറക്കെ വിളിച്ചു പറയുന്ന അപൂർവ്വ രചനകളുടെ സമാഹാരമാണ്‌ ജയ്ഹൂൻ എഴുതിയ ഈഗോപ്റ്റിക്സ്‌ – ‘Egoptics’ review

0 0 Continue Reading →

Call for a spiritual catwalk

The launch of Henna for the Heart announced on Good Morning Gulf, the premiere news and current affairs program in the GCC, broadcast on Radio Asia.

0 0 Continue Reading →

Thunjath Ezhuthachan : The Father of Malayalam language

Thunjath Ezhuthachan was born around 450 years ago in Malappuram district. The story of his birth is mixed with myths and truths

9 2 Continue Reading →