ഷാർജ: പ്രശസ്‌ത ട്രെയിനറും കൺസൾട്ടന്റുമായ റാഷിദ് ഗസ്സാലി, ഓർത്തോഡക്സ് ക്രിസ്ത്യൻ വിഭാഗത്തിലെ ഉന്നത വികാരി റവ. തോമസ് പോൾ റമ്പാന് മുജീബ് ജയ്ഹൂണിന്റെ ‘Slogans of the Sage’ എന്ന പുസ്തകം സമർപ്പിച്ചു. അന്തരിച്ച ഇന്ത്യൻ രാഷ്ട്രീയ നേതാവും മനുഷ്യസ്നേഹിയും, ലോകമെങ്ങും മതസൗഹാർധത്തിന്റെയും മതസാഹിഷ്ണുതയുടെയും പ്രതിപുരുഷനായും അറിയപ്പെടുന്ന മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ ഉദ്ധാരണികളുടെ വിവർത്തന സമാഹാരമാണ്‌ പ്രസ്തുത കൃതി.

ഷാർജയിലെ സെന്റ് ഗ്രീഗോറിയസ് ഓർത്തഡോക്‌സ് ചർച്ചിലെ മറ്റു പുരോഹിതന്മാരും വിശിഷ്‌ടവ്യക്തികളും സന്നിഹിതരായിരുന്നു. റാഷിദ് ഗസാലി മുഖ്യപ്രഭാഷകനായി നടന്ന 2019 അർദ്ധവർഷിക സമ്മേളനത്തിനിടയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

മുസ്ലിം ഭൂരിപക്ഷ രാജ്യമായ യുഎഇയിലെ, സാംസ്കാരിക-സാഹിത്യ ഉന്നതിക്ക് പേരുകേട്ട എമിറേറ്റ്‌ ആയ ഷാർജ, ഈ രാജ്യത്തു അധിവസിക്കുന്ന നാനാ വിഭാക്കാരായ ക്രിസ്ത്യൻ സമുദായക്കാരുടെ അനവധി ചർച്ചുകൾ സ്ഥിതിചെയ്യുന്ന മണ്ണാണ്. ഇരുന്നൂറിലധികം രാഷ്ട്രങ്ങളിൽ നിന്നും വന്നു ഇവിടെ വസിക്കുന്ന ബഹുമതസ്ഥർക്കിടയിൽ സഹവർത്തിത്വം വളർത്തുന്നതിന്റെ ഭാഗമായി, 2019 സഹിഷ്ണുത വർഷമായി യുഎഇ ആചരിക്കുന്നതും ശ്രദ്ധേയമാണ്.

കേരളത്തിന് പുറത്തുള്ള ക്രിസ്തീയ സഭാ സംവിധാനങ്ങളിൽ ഏറ്റവും സുസജ്ജവും സുശക്തവുമായവയിൽ ഒന്നാണ് യുഎഇയിലെ ഓർത്തഡോക്സ് സഭ. ഷാർജ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ സംഘടിപ്പിച്ച, സഭയുടെ യുവജന പ്രസ്ഥാനത്തിന്റെ അർദ്ധവാർഷിക സംഗമത്തിൽ “നവലോകത്തെ യുവമനസ്സുകളിൽ ധാർമികമൂല്യങ്ങളുടെയും ആത്മീയ പാഠത്തിന്റെയും പ്രസക്തി” എന്ന പ്രമേയത്തെ അധികരിച്ചു മുഖ്യപ്രഭാഷണം നടന്നു.





Reverend Thomas Paul Ramban

Order SLOGANS OF THE SAGE

Hardcover Edition – Olive Publications

Contact +919895102962 / +914954099864

Kindle Edition- Amazon.com