ഞാനൊരു രഹസ്യം വെളിപ്പെടുത്തട്ടെ
പക്ഷേ തന്മൂലം നിന്‍ കോപം അശേഷമരുതേ

ഞാനത്‌ വെളിപ്പെടുത്തന്നത്‌ പരലോകാരാര്‍ത്ഥം
എള്ളോളമെങ്കിലും നിന്‍ ദാസര്‍ക്ക്‌ ഫലപ്പെടട്ടേ

ഇത്രമേല്‍ ഐശ്വര്യ സൌഭങ്ങള്‍
ചൊരിഞ്ഞിടും നീയെന്നറിഞ്ഞിട്രുകില്‍ ഞാന്‍
എത്രയോ ചോദിച്ചിരുന്നനേ പിന്നെയും
വാതിലില്‍ മുട്ടുന്ന ഭിഷുവെപ്പോലവെ

എന്‍ രക്ഷിതാവെ, കൃപാലുവാം ദയാനിധേ
നിന്നൊട്‌ ഞാന്‍ ഇരന്നത്‌ ഇത്തിരിയോളമല്ലയോ
നീ എനിക്കു തന്നതോ ഒത്തിരിയേറെയും

ചോദ്യത്തിലുമുണ്ട്‌ വല്ലാത്തൊരു ഹരം
ദാഹവും സ്വാദിഷ്ടം, ദാഹജലം പോലവെ

ചൊല്ലീടാന്‍ ഇനിയുമേറെയുണ്ടീ ദാസന്‌
തന്‍ കളിമണ്‍ ചിരാതിപ്പോള്‍ തൂവെളിച്ചം വിതറുന്നു

പാതിരാവില്‍ അവനോട്‌ പരിതപിച്ചിടും പ്രിയദാസരേ
ഈ പാപി ഓതട്ടെ നിങ്ങള്‍ക്കൊരു നിഗൂഡരഹസ്യം

എത്രമേല്‍ നിങ്ങള്‍ അവനെ വിളിക്കുന്നവോ
അത്രമേല്‍ താന്‍ അവന്‍ തന്‍ പ്രത്യുത്തരം

പക്ഷെ എന്തുതരണമെന്നുമാത്രം അവനോട്‌ അനുശാസിക്കരുത്‌
സ്വേച്ച പോല്‍ ചെയ്തിടാന്‍ അവനോട്‌ വിട്ടേക്കണം

തന്‍ തേങ്കൂടിനപ്പുറം തേനീച്ച എന്തുകണ്ടു?
തന്‍ കിണറിനു വെളിയില്‍ തവളച്ചാരെങ്ങുമുങ്ങി?

ശൂഷ്കമാം ജ്ഞാനങ്ങളില്‍ നീ വീണുപോയ്‌ വങ്കനായ്‌ തീര്‍ന്നിടല്ലേ
ആകാശഭൂമികള്‍ തീര്‍ത്ത എ ജ്ഞാനിയില്‍ വിശാസമര്‍പ്പിക്കൂ തീര്‍ത്തുമങ്ങ്‌

എന്നെ വിശ്വസിച്ചിടൂ, ഹേ! അവന്റെ ദാസരെ
വിശ്വസിക്കൂ, അത്രയ്ക്ക്‌ ഉദാരനാം ഒരു ദാതാവ്‌ വേറെയില്ല

ഭഗ്‌നാശനാവേണ്ട, ഹൃദയം തകരേണ്ട
സന്തതം ചോദിക്ക അവനോട്‌ നീ

തന്‍ മുന്നിലെത്തുന്ന യാചക ദാസരെ
അവന്‍ അറിയാവിധം സ്നേഹിപ്പവന്‍

അനുവാചക! ഈ വരികളോര്‍ക്കണേ
അവനിലേക്ക്‌ നിന്‍ കൈകള്‍ നീളേ…

ചോദ്യത്തിലുമുണ്ട്‌ വല്ലാത്തൊരു ഹരം
ദാഹവും സ്വാദിഷ്ടം, ദാഹജലം പോലവെ

Translated by Alavi Al Hudawi.