എന്‍ കരിങ്കണ്ണ്‌ നിന്നിലേല്‍ക്കാതിരുക്കുവാന്‍
ഏറെ നേരം നിന്നെ നോക്കിയിരിക്കുന്നത്‌ ഞാന്‍ നിര്‍ത്തിയേ…..

എന്റെ തന്നെ സ്വത്വം ഞാന്‍ മറന്നേക്കുമോ എന്ന ഭയം നിമിത്തം
കൂടെക്കൂടെ നിന്നെ ഓര്‍ത്തോണ്ടിരിക്കലും ഞാന്‍ നിര്‍ത്തിയേ…

എന്‍ സംസാരശേഷി അശേഷം വിനഷ്ടമാവുമെന്ന പേടി മൂലം
എന്നും നിന്നോട്‌ സംസാരിച്ചിരിക്കലും ഞാന്‍ നിര്‍ത്തിയേ…

തേന്‍ പോലുമിന്നെനിക്ക്‌ കയ്പായി ഭവിച്ചു തുടങ്ങിയിരിക്കയാല്‍
നിന്‍ മധുരനാദത്തിന്‍ കാതോര്‍ത്തിരിക്കലും ഞാനിന്ന്‌ നിര്‍ത്തിയേ

എന്‍ വായനക്കാര്‍ നിന്നെ കുറിച്ച്‌ പരിഭവപ്പെട്ടതില്‍ പിന്നെ
സദാ നിന്നെപ്പറ്റി എഴുതുന്നതും ഞാനങ്ങു നിര്‍ത്തിയേ

ഓ പ്രിയ പനനീര്‍ നറുപുഷ്പമേ! ഈ രാപ്പടിയോട്‌ നീതി ചെയ്യൂ…
എന്‍ രോഗം സുഖപ്പെടാന്‍ അവനോടൊന്നു പ്രാര്‍ത്തിച്ചിടൂ…

Translated by Alavi Al Hudawi.