സൗന്ദര്യവും ആസ്വാദനവും
മോയിൻ മലയമ്മ ഹുദവി
അസാസ്‌ ബുക്‌ സെൽ
അൽഹുദാ സ്റ്റുഡന്റ്സ്‌ അസോസിയേഷൻ, ദാ​‍ൂൽഹുദാ ഇസ്ലാമിക്‌ അക്കാദമി
ഹിദായനഗർ, ചെമ്മാട്‌, പി.ബി.3, തിരൂരങ്ങാടി-676306, മലപ്പും
Islamamika Kala : Saundaryavum, Aswaadanavum
Moin Malayamma Hudawi

അവതാരിക

ഭാഷക്കും ദേശത്തിനും അതീതമാണ്‌ കല. ആംഗ്യഭാഷ പോലെയുള്ള ഒരു ആഗോള ആശയ വിനിമയ മാധ്യമം. ചിത്രങ്ങളും ശിൽപങ്ങളും സംഗീതവുമാണ്‌ പ്രധാനം. ആർക്കും ആശയം മനസ്സിലാക്കാം. വിശദീകരിക്കാം. വിനിമയം നടത്താം. നിരൂപിക്കുകയുമാകാം. എഴുത്ത്‌, സംസാരം എന്നിവയിൽ നിന്നും കലയെ വ്യത്യസ്തമാക്കുന്നത്‌ മറ്റൊന്ന്‌ അവ ദൈവികവുമാണ്‌. അക്ഷരം പഠിച്ചവർക്ക്‌ എഴുതാം. ഭാഷ മനസ്സിലാക്കിയവർക്ക്‌ സംസാരിക്കാം. പക്ഷേ, ചിത്രകലയിലൂടെയും ശിൽപകലയിലൂടെയും സംഗീതത്തിലൂടെയും ഉള്ളിരിപ്പുകൾ കൈമാണമെങ്കിൽ അഭനനമായ ഒരു ശക്തി ആവശ്യമാണ്‌. സർഗവാസനയെക്കാളും വലുതാണത്‌. നൈസർഗികതയെക്കാളും വലുത്‌. കലയുടെ ഈ മാഹാത്മ്യത്തിന്‌ മുമ്പിൽ (ഒരു ആശയക്കൈമാറ്റ മാർഗമെന്ന്‌ നിലക്ക്‌) ആംഗ്യഭാഷ പോലും മുട്ടുമടക്കുന്നു.

ധാർമികവും അധാർമികവുമുണ്ട്‌. നല്ല അല്ലെങ്കിൽ ചീത്ത സംസാരം പോലെ. എഴുത്തിലും മൂല്യവും അശ്ലീലവുമുണ്ട്‌. മാനുഷിക നന്മക്ക്‌ മഹത്തായ സന്ദേശമാകുമ്പോഴെ കല ധാർമികമാവുന്നുള്ളൂ. അവയിലെ ദൈവികതയും മഹാത്മ്യമുള്ളൂ. പൊതുതലത്തിൽ ആരോഗ്യകരമായ ചിന്തകളും ദർശനങ്ങളും അനുവാചകരിൽ സ്ര്ഫഷ്ടിക്കുന്നതവയാണ്‌.
കല മതത്തിന്റെ പക്ഷത്ത്‌ നിന്നാകുമ്പോൾ മൂല്യവും സദാചാരവും നിഴലിച്ചോ മുഴച്ചോ നിൽക്കുന്നു. നന്മയുടെ പ്രചാരണമാണ്‌ മതങ്ങളുടെ ലക്ഷ്യം. അത്‌ കൊണ്ട്‌ സ്വാഭാവികമായും മതാചാരങ്ങളുടെ ഭാഗമായ കലയും ധാർമികതയുടെ മാനുഷിക നന്മയുടെ, പുരോഗതിയുടെ, ആത്മീയതയുടെയൊക്കെ ഭാഗമാവുന്നു. മറ്റൊരു വിധത്തിൽ പഞ്ഞാൽ, കല മതത്തിന്റെ ഭാഗമേ ആകാവൂ. ലോകത്തിന്റെ പാരമ്പര്യവും സംസ്കാരവും പഞ്ഞു തരുന്നത്‌ അത്തരമൊരു മനോഹര ആശയക്കൈമാറ്റ രീതിയാണ്‌.

നമ്മുടെ ഭാരതത്തിന്റെ രീതി മാത്രം നോക്കൂ. നൂറ്റാണ്ടുകളുടെയും സഹസ്രാബ്ദങ്ങളുടെയും കലാപാരമ്പര്യമുണ്ട്‌ നമുക്ക്‌. ഹാരപ്പൻ, സിന്ധൂ സംസ്കാരങ്ങൾ മുതൽ തുടങ്ങുന്നുണ്ട്‌ അവയുടെ ചരിത്രം. ആയിരക്കണക്കിന്‌ കലാശൈലികൾ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആവിർഭവിച്ചു. അജന്ത, മുഗൾ, എല്ലോ, രാജപുത്ത്‌, മാത്ത, ബുദ്ധ, ജൈന ശൈലികളെല്ലാം ഇവയിൽ ചിലതാണ്‌. അജന്തയിലെയും എല്ലോയിലേയും ചിത്രങ്ങൾ തന്നെ നോക്കിയാൽ ആധ്യാത്തമികതയും വിശ്വാസവും അവ ഒന്നടങ്കം കാണാം. ബുദ്ധ മതസ്ഥരും ജൈനരും ആരാധനാലയങ്ങളിൽ, ക്ഷേത്രങ്ങളിൽ ആചാരങ്ങളുടെ ഭാഗമായി ചിത്രങ്ങൾ വരിച്ചിരുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഹൈന്ദവക്ഷേത്രങ്ങളിലെല്ലാം രാമായണത്തിലെയും മഹാഭാരതത്തിലെയും രംഗങ്ങൾ ചിത്രീകരിച്ചു വെച്ചിട്ടുണ്ട്‌.

ഭാരതീയ കലയിൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ രവീന്ദ്രനാഥ ടാഗോ​‍ീന്റെ ചിന്താധാരകളിലൂടെയും രചനകളിലൂടെയും തുടക്കം കു​‍ീച്ച പുനരുദ്ധാരണ പ്രസ്ഥാനത്തിന്‌ സംസ്ഥാപന പ്രചോദനമായത്‌ രവിവർമാ ചിത്രങ്ങളായിരുന്നു. തികച്ചും ഭാരതീയ പാരമ്പര്യ നിരാസത്തിലൂടെ വന്ന്‌ ആംഗലേയ ശൈലികളിക്ക്‌ കടന്ന രവിവർമയുടെ നിലപാടുകളും ശൈലികളുമാണ്‌ പലരെയും ചൊടിപ്പിച്ചത്‌. എന്നിട്ടും രവി വർമ വരച്ച ചിത്രങ്ങളാണ്‌ ഇന്ന്‌ ഇന്ത്യിയിലെമ്പാടും ജനകീയമായി കാണപ്പെടുന്നത്‌. അദ്ദേഹത്തിന്റെ ചിത്രങ്ങളിലും മതത്തിന്റെ സാന്നിധ്യം കാണാം. ഹൈന്ദവനായ ഒരാൾ സ്വന്തം മതചിഹ്നങ്ങളെ ഇത്രയും മനോഹരമായി ചിത്രീകരിച്ചത്‌ രവിവർമയിലല്ലാതെ കാണാനാവില്ല. അദ്ദേഹത്തിന്റെ ഭാവനയിൽ വിരിഞ്ഞ ബ്രഹ്മാവും ക്ര്ഫഷ്ണനും ശിവനും ഗണപതിയും രാമനും സീതയുമെന്ന്‌ വേണ്ട, മഹാഭാരത-രാമായണത്തിലെ മിക്ക കഥാപാത്രങ്ങളുടെയും രൂപമാണ്‌ ഇന്ന്‌ ഹൈന്ദവ വിശ്വാസികളുടെയും ഇതരരുടെയും മനസ്സിൽ നിൽക്കുന്നത്‌.

അതു തന്നെയാണ്‌ കലയുടെ ആത്യന്തികലക്ഷ്യം. മതം, ആശയ ദർശനം, നന്മ, ധാർമികത എന്നിവ പ്രചരിപ്പിക്കുക. ഒരു മതമെന്ന നിലക്ക്‌ ഇസ്ലാമിന്റെ ഭാഗത്തു നിന്നും കലയുടെ വിവിധ മേഖലകളിൽ ശക്തമായ ഇടപെടലുകൾ നടന്നിട്ടുണ്ട്‌. ആത്മീയത, ദൈവികതയൊക്കെയായിരുന്നു ഇസ്ലാമിക കലയുടെ സ്ഥാപിത ലക്ഷ്യങ്ങൾ. രചനയുടെയും വരയുടെയും നിർമാണത്തിന്റെയും ശൈലീ വൈവിധ്യങ്ങൾ ഒരു വിശ്വാസി, മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ദൈവ സാമീപ്യം കരസ്ഥമാക്കാനും അഭനമമായ ഒരു ശക്തിയുടെ സാന്നിധ്യം തരിച്ചീയാനും വഴി വെച്ചു.

ഇസ്ലാമിക കലയെ ഭാരതീയർ അ​‍ീയുന്നത്‌ മുഗൾ ശൈലിയിലൂടെയാണ്‌. ഇ​‍ാനിൽ നിന്നും തുർക്കിയിൽ നിന്നും അഫ്ഗാനിൽ നിന്നുമൊക്കെ ചക്രവർത്തിമാർ പ്രത്യേകം ക്ഷണിച്ചു വരുത്തിയ ശിൽപികളും ചിത്രകാരന്മാരും മുഗൾ കൊട്ടാരങ്ങളിൽ താമസിച്ചിരുന്നു. ഇന്ത്യയിൽ ഇന്ന്‌ നിലനിൽക്കുന്ന മുഗൾ ശൈലിയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ താജ്മഹൽ. ലോകാത്ഭുതമായി മാ​‍ീയ താജ്‌ കേവല പ്രേമ സ്മാരകമെന്നതിലുപരി ഇസ്ലാമിക കലയുടെ ഭാരതീയ പ്രതീകം കൂടിയാണ്‌. ഖുർആനിലെ വിശുദ്ധ വചനങ്ങളും അധ്യായങ്ങളും മാർബിളുകളിൽ പണിതത്‌ ആസ്വാദകരിൽ വിസ്മയം ജനിപ്പിക്കുന്നു. ചെങ്കോട്ടകൾ, നിരവധി ശവകുടീരങ്ങൾ. ലോകപ്രശസ്തമായ മസ്ജിദുകൾ തുടങ്ങി ഒരുപാട്‌ സ്മാരകങ്ങൾ മുഗൾ ശിൽപകലയുടെയും ചിത്രകലയുടെയും ഔന്നത്യം വിളിച്ചോതി ഇന്നും നിലനിൽക്കുന്നു. ഭാരതീയ പുനരുദ്ധാരണ കലയുടെ വക്താക്കളായ അബനീന്ദ്രനാഥ്‌, നന്ദലാൽ ബോസ്‌, ബിനോദ്‌ ബിഹാരി മുഖർജി, മണികർ തുടങ്ങി ഒരുപാട്‌ കലാകാരന്മാരിൽ മുഗൾ ശൈലി ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്‌. അബനീന്ദ്രനാഥ്‌ അത്‌ പലപ്പോഴും തുന്നെഴുതുകയും സമ്മതിക്കുകയും ചെയ്തു.

ഇ​‍ാനായിരുന്നു പലപ്പോഴും ഇസ്ലാമിക കലയുടെ പുരോഗതിക്ക്‌ നേത്ര്ഫത്വം നൽകിയത്‌. കാലിഗ്രഫിയുടെ ജന്മഭൂമി തന്നെ അതാണല്ലോ. അധ്യാത്മികത തുളുമ്പുന്ന വാസ്തു ശിൽപങ്ങളും അവിടെ കാണാം. അലങ്കാര കലയും കരകൗശല വിദ്യയും എഴുത്തും സംഗീതവുമെല്ലാം ഇസ്ലാമിക വൽക്കരിക്കാൻ നുറ്റാണ്ടുകളുടെ ഇസ്ലാമിക പാരമ്പര്യമുള്ള ഇ​‍ാൻ ശ്രദ്ധിച്ചു. ഇന്ന്‌, സിനിമാലോകത്ത്‌ വിപ്ലവങ്ങൾ സ്ര്ഫഷ്ടിച്ച്‌ കടന്നു വന്ന ഇ​‍ാനിയൻ ചിത്രങ്ങൾ ഇസ്ലാമിക്‌ സിനിമകളായി അ​‍ീയപ്പെടാനും പ്രധാന കാരണമതാണല്ലോ.

മതത്തിലധിഷ്ഠിതമായി കലയെ വായിക്കാനാണ്‌ ‘കലയും വിശ്വാസവും’ എന്ന ഈ ക്ര്ഫതിയിലൂടെ മോയിൻ മലയമ്മ ശ്രമിക്കുന്നത്‌. ഇസ്ലാമികമായി കലയെ നിർവചിക്കുന്ന പ്രൗഢമായ ഒരു പഠനം മലയാളത്തിൽ ആദ്യമാണെന്നു തോന്നുന്നു. വിവിധ മേഖലകളിലൂടെ കടന്നു പോകുന്ന ഗവേഷണം ശക്തമായ തെളിവുകൾ കൊണ്ട്‌ സമ്പുഷ്ടമാണ്‌. പരന്ന വായനയും വിഖ്യാത ക്ര്ഫതികൾ അവലംബമാക്കിയതും പുസ്തകത്തിന്റെ മേന്മ വർധിപ്പിക്കുന്നു. ഇസ്ലാമിക കലയക്കപ്പും മറ്റു ശൈലികളിലോ ചിത്രകലകളിലോ കടന്നു ചെല്ലാത്തത്‌ പുസ്തകത്തിന്റെ നിഷ്പക്ഷ വായന നഷ്ടപ്പെടുത്തുന്നു.

ഡോ. എം. കെ മുനീർ