ഒരു തുള്ളിക്ക്‌ വേണ്ടി തിരഞ്ഞപ്പോള്‍
ഒരു സാഗരം ഞാന്‍ കണ്ടെത്തി
ഒരു അപ്സരസിന്ന്‌ വേണ്ടി നോക്കിയിരുന്നപ്പോള്‍
ഒരു അനുഗ്രഹം ചൊര്യുന്ന മനുഷ്യനെ ഞാന്‍ കണ്ടു
സ്നേഹത്തിന്റെ ഈ കവലയില്‍
എനിക്ക്‌ ചുറ്റും ഒരുപാട്‌ പേരെ
ഞാന്‍ കണ്ട്‌ കൊണ്ടിരുന്നു
എന്നിട്ടും വാങ്ങാന്‍ കഴിയുന്ന ഒരാളെ മാത്രമാണ്‌ ഞാന്‍ കണ്ടെത്തിയത്‌
ഹൃദയത്തിന്റെ ലോകത്ത്‌ കച്ചവടം വളരെ ശുഷ്കിച്ചിരിക്കുന്നു
ഇവിടെയുള്ളതെല്ലാം മോഷ്ടിച്ചിരിക്കുന്നു
ബുദ്ധിയുടെ ഉച്ചസാങ്കേതികത്വം
ഈ യുഗം അലയുന്നു
വിശ്വാസിയുടെ കരത്താല്‍ ഒരു മാറ്റൊലിക്ക്‌ വേണ്ടി
‘രഹസ്യങ്ങളുടെ യവനികയിവിടെ ഉയരട്ടെ!’
പെയ്യാതെ പോയ കര്‍മേഘങ്ങളെ പോലെ
ഇനിയും ബാക്കി നില്‍ക്കുന്നു, പറയാതെ-
വിട്ടുപോയ ഒരായിരം കഥകള്‍
ജയ്ഹൂണ്‍ മന്ത്രിച്ചു കൊണ്ടിരുന്നു
പണ്ടത്തെയാ ഏകാന്തതയില്‍…
അവന്റെ സ്വത്വം ഇനിയാ മദീനയുടെ മണ്‍ തരികളാള്‍ പ്രകാഷിതമാണ്‌.