The Malayalam translation of Mujeeb Jaihoon’s Slogans of the Sage.

കൈരളിക്കുള്ള മഹത്തായ ദൈവദാനമായിരുന്നു ശിഹാബ് തങ്ങൾ. വിശാലമായ വിജ്ഞാനവും ആത്മീയ ചൈതന്യവും കൊണ്ട് സാമുദായിക മൈത്രിയെ പരിപോഷിപ്പിക്കാനായിരുന്നു തങ്ങളുടെ ശ്രമം. തങ്ങളുടെ സന്ദേശങ്ങളെ ലളിതസുന്ദരമായി അവതരിപ്പിക്കുകയാണ് ‘സയ്യിദിൻ്റെ സൂക്തങ്ങൾ’. അനുവാചകർ കൈനീട്ടി സ്വീകരിച്ച ഇംഗ്ലീഷിലുള്ള മൂലകൃതിയുടെ ആദ്യ ഭാഷാന്തരം ഇറ്റാലിയനിലേക്കായിരുന്നു. സമുദായത്തിൻ്റെ ജീവശ്വാസമായിരുന്ന ജനനായകനുള്ള സ്നേഹാർപ്പണമാണ് മുജീബ് ജൈഹൂൻ്റെ ഈ കൊച്ചു കൃതി.

Order Now – WhatsApp

Order Now – Olive Books

അറിഞ്ഞവര്‍ക്കും ആദരിച്ചവര്‍ക്കും കൈേപ്പറിയ യാഥാര്‍ഥ്യമായിരുന്നു ശിഹാബ് തങ്ങളുടെ വിയോഗം. മറ്റേത് നേതാവിനെക്കാളും ജനഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ആദരണീയനായ രാഷ്ട്രീയ നായകനും ജനപ്രിയനുമായിരുന്നു ശിഹാബ് തങ്ങള്‍. ജീവിത വഴിയില്‍ താനുമായി പരിചയെപ്പട്ടവരോട് കാണിച്ച പരിഗണനയും മനുഷ്യസ്നേഹവുമായിരുന്നു ഈ സ്വീകാര്യതക്ക് നിദാനം. സ്ത്രീ ശാക്തീകരണത്തിനുൾപ്പടെ, അധഃസ്ഥിത വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനു വേണ്ടി ശിഹാബ് തങ്ങള്‍ നിരന്തരം പോരാടി.

Order Now – WhatsApp

Order Now – Olive Books

ജനാധിപത്യ തത്വങ്ങളുടെ ഉറച്ച ശബ്ദവും മതേതര ഐക്യത്തിന്‍റെ പ്രയോക്താവുമായി തങ്ങള്‍ എക്കാലവും ഓര്‍ക്കെപ്പടുമെന്നത് തീര്‍ച്ചയാണ്. വൈജ്ഞാനിക പോഷണത്തിനായി ജീവിച്ച് തീര്‍ത്ത ആ പുരുഷായുസ്സില്‍ കര്‍മനിരതയായിരുന്നു പ്രകടമായത്. അനേക സഹസ്രങ്ങളുടെ ജീവിതത്തില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ച മഹാത്മാവെന്നതിലുപരി തികഞ്ഞ വായനക്കാരനുമായിരുന്നു ശിഹാബ് തങ്ങള്‍.

Order Now – WhatsApp

തങ്ങളുടെ പ്രോജ്ജ്വലമായ ജീവിതത്തില്‍ നിന്ന് കടം കൊണ്ട ധൈഷണികമായ ഉള്‍ക്കാഴ്ചകളിലൂടെ അദ്ദേഹത്തിന്‍റെ പാവന സ്മരണകള്‍ക്ക് പുതുജീവൻ പകരാനുള്ള ശ്രമമാണ് ‘സയ്യിദിന്‍റെ സൂക്തങ്ങള്‍’. സ്വാര്‍ഥതയുടെ യുദ്ധകാഹളങ്ങള്‍ നരകമാക്കിത്തീര്‍ത്ത വിനാശകരമായ സാമൂഹ്യ സാഹചര്യങ്ങളില്‍ ജീവിക്കുന്ന മനുഷ്യ ജന്മങ്ങള്‍ക്ക് പ്രതീക്ഷയുടെ പുതുനാമ്പുകള്‍ നല്‍കുന്നതാണ് ശിഹാബ് തങ്ങളുടെ ജീവിത മാതൃക. ഒന്ന് പിറകോട്ടാഞ്ഞ്, ശിഹാബ് തങ്ങള്‍ നല്‍കിയ നിസ്വാര്‍ഥതയുടെ ബാലപാഠങ്ങളെ പുനരവലോകനം ചെയ്ത് തങ്ങളാഗ്രഹിച്ച പ്രകാരം സാര്‍വത്രിക സാഹോദര്യവും സഹിഷ്ണുതയും ലോകവ്യാപകമായി പ്രക്ഷേപണം ചെയ്യാനാവട്ടെ നമ്മുടെ ശ്രമങ്ങള്‍.

സൗമ്യനും മിതഭാഷിയുമായിരുന്നു ശിഹാബ് തങ്ങള്‍. ശീര്‍ഷക ത്തിന്‍റെ ധ്വനിയും അതുതന്നെ.

മുജീബ് ജൈഹൂൻ

Order Now – WhatsApp

Order Now – Olive Books