– Jaihoon

തെരുവിലൂടെ ഒരുനാള്‍ ഞാന്‍ നറ്റന്നു നീങ്ങവേ
ഒരു വഴിയാത്രികന്‍ എന്നോട്‌ ചോദിച്ചു;

ദിവസങ്ങള്‍ കുറേയേറെ കഴിഞ്ഞിതല്ലൊ
എന്നിട്ടുമെന്തേ വരികളൊന്നും നീ രചിച്ചതില്ലേ?

ഒന്നിടവിട്ട ദിനങ്ങളിലൊക്കെയും ഒരു പുത്തന്‍ തളിക ഞാന്‍ ഒരുക്കുന്നു.
ധൈര്യം കെട്ടവര്‍ക്കായ്‌ ഭാവതരളമാം മേലുടുപ്പുകള്‍ ഞാന്‍ തയ്ക്കുന്നു

വേദനയുടെ അടുപ്പിലിട്ട്‌ ഞാനെന്‍ ഹൃദയം പൊരിക്കുന്നു
കണ്ണുനീരിന്‍ അരുവിയില്‍ മുക്കി ഞാനെന്‍ കണ്ണ്‌ കുതിര്‍ക്കുന്നു

അവയെ അവനുമായി ഒരു കരാറില്‍ തളച്ചിടാന്‍
യജമാനന്‍ തരും ഗുണഗണങ്ങളാണിവയൊക്കെയും

പക്ഷേ, ഹൃദയം നിരാശയില്‍ മോഹാത്സ്യപ്പെടാതിരിക്കുവാന്‍
കഴിഞ്ഞ കുറേ നാളായി ഞാനെപ്പൊഴും തിരക്കുകളിലേര്‍പ്പെട്ടു
എന്റെ വേദനയ്ക്കു ഞാന്‍ ഭൌതികപ്പൊലിമ തന്‍ മുഖം മൂടിയിട്ടു
എന്റെ ആത്മാവിനെ ഞാന്‍ സുഖപ്രദമാം ചങ്ങലയില്‍ തളച്ചുമിട്ടു

ഒരു നാളത്തേക്കു ഞാന്‍ ലൌകിക കാര്യങ്ങള്‍ക്കു തല കൊടുത്തു
അവന്റെ സ്നേഹത്തിന്‍ അഭാവത്തില്‍ എന്‍ ഹൃദയം കോലാഹലങ്ങളില്‍ വീണുമുങ്ങി

എന്റെ നോവും കഥകള്‍ പതിവായ്‌ വായിക്കുവോര്‍ക്കായ്‌
അഭംഗുരം എഴുതിടാന്‍ എന്‍ തൂലികയെ നാഥന്‍ തുണച്ചിടട്ടേ

ഒരായിരം ഹൃദയങ്ങളെ അവനിങ്കലേക്ക്‌ നയിക്കുമെങ്കില്‍
ഒരൊറ്റയാന്‍ ഹൃദയം മിടിച്ചു മിടിച്ചു രക്തം സ്രവിച്ചാലെന്ത്‌?

വേദനയിലുമുണ്ടഹോ ഒരു വിജയമിരിക്കുന്നു.
നോക്കൂ! കല്ലുകള്‍ എത്രയെത്ര; മുത്തുകള്‍ തുലോം തുച്ചവും!

Translated by Alavi Al Hudawi.