Kuldip Nayyar met with Shihab Thangal
മലപ്പുറം: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ്‌നയ്യാര്‍ മുസ്‌ലിംലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌തങ്ങളെ കാണാന്‍ പാണക്കാട്ടെത്തി. ഞായറാഴ്ച രാവിലെ ഒന്‍പതുമണിക്ക്‌ എം.പി. അബ്ദുസമദ്‌ സമദാനിക്കൊപ്പമെത്തിയ നയ്യാര്‍ ഒരു മണിക്കൂറോളം സൌഹൃദംപങ്കിട്ടു. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ചികിത്സക്കെത്തിയതായിരുന്നു അദ്ദേഹം.
ദേശീയ-സംസ്ഥാന രാഷ്ട്രീയവും മുല്ലപ്പെരിയാര്‍ വിഷയവും മതതീവ്രവാദവുമെല്ലാം ചര്‍ച്ചാവിഷയമായി. സച്ചാര്‍കമ്മിറ്റി റിപ്പോര്‍ട്ടിനെപ്പറ്റി പരാമര്‍ശിച്ച നയ്യാറിനോട്‌ മുസ്‌ലിംസമുദായത്തെ തീവ്രവാദത്തിന്റെ പേരില്‍ ഒന്നടങ്കം ആക്ഷേപിക്കുന്നതില്‍ തങ്ങള്‍ ഉത്കണ്ഠ പ്രകടിപ്പിച്ചു.
ഇടതുമുന്നണി സര്‍ക്കാര്‍ ന്യൂനപക്ഷവിരുദ്ധനിലപാടുകള്‍ സ്വീകരിക്കുന്നതായും തങ്ങള്‍ പറഞ്ഞു.
തങ്ങളുടെ ആരോഗ്യസ്ഥിതിയും നയ്യാര്‍ അന്വേഷിച്ചു. മുനവര്‍ അലി ശിഹാബ്‌തങ്ങളും തങ്ങളോടൊപ്പമുണ്ടായിരുന്നു.
http://mathrubhumi.com/php/newsFrm.php?news_id=1265043&n_type=NE&category_id=3&Farc=. Posted on 29/11/2006