പി സി അബ്ദുല്ല
കോഴിക്കോട്‌: രണ്ടുപതിറ്റാണ്ടിനു ശേഷം മുസ്ലിം ലീഗ്‌ സമുദായത്തിലേക്കു മുഖം തിരി ച്ച്‌ ക്രിയാത്മക ചുവടുവയ്പ്പി ലേ ക്ക്‌. സാമുദായിക ചുറ്റുപാടില്‍ വിശ്വാസ്യതയും പ്രതാപവും വീണ്ടെടുക്കുതോടൊപ്പം സംഘടനാ തലത്തില്‍ ധാര്‍മ്മികതക്കും വ്യക്തിത്വവികസനത്തിനും ഊന്നല്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ലീഗില്‍ തുടക്കം കുറിച്ചു.
സംസ്ഥാന കമ്മിറ്റിയുടെ ആ ഭിമുഖ്യത്തില്‍ ഇലെ ലീഗ്‌ ഹൌസില്‍ നടന്ന സമുദായത്തിലെ വിവിധ തുറകളിലുള്ള വ്യക്തികളുടെ കൂട്ടായ്മ ശ്രദ്ധേയമായി. പ്രത്യേക അജണ്ടയോ വിഷയമോ ഇല്ലാതെ നാനാ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ തുറന്ന ആശയ വിനിമയത്തിനാണു ലീഗ്‌ ഹൌസ്‌ ഇന്നലെ വേദിയായത്‌.
രാഷ്ട്രീയ അജണ്ട മുമ്പില്‍ വെക്കാതെയാണ്‌ ഇത്തരമൊരു കൂട്ടായ്മ ക്കു ലീഗ്‌ മുന്‍കൈയ്യെടുത്തത്‌.
പി എ മുഹമ്മദ്‌ കോയ, ഹുസൈന്‍ മടവൂര്‍, മങ്കട അബ്ദുല്‍ അസീസ്‌ മൌലവി, മുട്ടാണിശ്ശേരി കോയക്കു’ി‍, ടി പി മുഹമ്മദ്‌ മദനി, ഒ അബ്ദുല്ല, ഡോ. ഫസല്‍ ഗഫൂര്‍, പ്രഫസര്‍ എ പി സുബൈര്‍, ഡോ. എ എച്ച്‌ ഇല്ല്യാസ്‌, അബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, പ്രഫസര്‍ കെ എ ജലീല്‍, പ്രഫസര്‍ മുഹമ്മദ്‌ കുട്ടിശ്ശേരി, ഹുസൈന്‍ രണ്ടത്താണി, പ്രഫസര്‍ ആലിക്കുട്ടി മുസ്‌ ല്യാര്‍, പി എച്ച്‌ അബ്ദുസ്സലാം തുടങ്ങിയവര്‍ ഇന്നലെ ലീഗ്‌ ഹൌസില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു. അധ്യക്ഷത വഹിച്ച ഇ അഹമ്മദ്‌ ലീഗീന്റെത്‌ തുറന്ന സമീപനാമാണെന്നു വ്യക്തമാക്കി.
മുസ്ലിം സമുദായത്തിന്‌ വിവിധ രംഗങ്ങളില്‍ പൊതു കൂട്ടായ്മ വേണമെന്നു ചര്‍ച്ചയി ല്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സാംസ്ക്കാരിക, സാമ്പത്തിക പ്രസിദ്ധീകരണ മേഖലകളില്‍ പൊതുവായ പാനല്‍ സമുദായത്തില്‍ നിന്നുഉരുത്തിരിയേണ്ടതിന്റെ ആവശ്യകത പലരും ഊന്നി പറഞ്ഞു.
മുസ്‌ ലിം സംഘടനകള്‍ക്കിടയിലെ അനൈക്യവും ശൈഥില്യവും മതവിരുദ്ധര്‍ മുതലെടുക്കുന്നത്‌ തിരിച്ചറിയുക തുടങ്ങിയകാര്യങ്ങളായിരുനു ചര്‍ച്ചയില്‍ പൊതുവേ ഉയര്‍ന്നത്‌.
വിവിധ മേഖലകളില്‍ സമുദായത്തിന്റെ പുരോഗതിക്ക്‌ പൊതു കൂട്ടായ്മ സൃഷ്ടിക്കുക, സമുദായത്തിന്റെ ആത്മാഭിമാനം ഉയര്‍ ത്താന്‍ കൂട്ടായി പരിശ്രമിക്കുക, സമുദായത്തിലെ വിവിധ സംഘടനകള്‍ക്കിടയില്‍ സഹകരണ മനോഭാവം വളര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നിയാണ്‌ ഇന്നലെ പരിപാടി സംഘടിപ്പിച്ചതെന്ന്‌ ലീഗ്‌ സെക്രട്ടറി ടി എ അഹ്മദ്‌ കബീര്‍ പറഞ്ഞു.
സമുദായത്തിനകത്ത്‌ പൊതു പ്ലാറ്റ്‌ ഫോറം രൂപപ്പെടാന്‍ എന്ത്‌ വിട്ടുവീഴ്ചക്കും ലീഗ്‌ തയ്യാറാകുമെന്നും അനൈക്യം പ്രോല്‍സാഹിപ്പിക്കുന്ന യാതൊന്നും പാര്‍ട്ടിയുടെ ഭാഗത്തുനിന്ന്‌ ഇനിയുണ്ടാകില്ലെന്നും അദ്ദേഹം തേജസിനോടു പറഞ്ഞു.
അതിനിടെ സംഘടനാ തലത്തില്‍ ധാര്‍മ്മികതക്കു ഊന്നല്‍ നല്‍കി കൊണ്ടുള്ള പ്രവര്‍ത്തന പദ്ധതികളും ലീഗ്‌ ആവിഷ്ക്കരിക്കുന്നുണ്ട്‌. ഇതിന്റെ ഭാഗമായി ഓഗസ്റ്റ്‌ 26, 27 തിയ്യതികളില്‍ തൃശ്ശൂരില്‍ സംസ്ഥാന പ്രവര്‍ത്തക പരിശീലന ക്യാംപും നടത്താനും തീരുമാനമുണ്ട്‌.
http://thejasonline.com/java-thejason/index.jsp?tp=det&det=yes&news_id=200606129183454837. Posted on 30/07/2006